“ഒക്കെ ലൈറ്റ് സ്റ്റാർട്ട്…. ടുഡേ ഐ ആം ഗോയിങ് ടു എക്സ്പ്ലെയിൻ അബൗട് സസ്റ്റൈനബിൾ മെറ്റീരിയൽ സയൻസ്… മെറ്റീരിയൽ സയൻസ് ഈസ് ബിലോങ്സ്റു അഡ്വാൻസ് കെമിക്കൽ എൻജിനീയറിങ്…
അവൻ അവൻ ഊർജ്ജസ്വലനായി പ്രസന്റേഷൻ സ്റ്റാർട്ട് ചെയ്തു… ഇംഗ്ലീഷിൽ ആയിരുന്നു പ്രസേൻറ്റേഷൻ തുടർന്നത്…
മെറ്റീരിയൽ സയൻസിലെ പ്രധാനപ്പെട്ട സബ് കാറ്റഗറികളായ സെറാമിക്സ്, മെറ്റൽസ്, പ്ലാസ്റ്റിക്സ് ഇവകളിൽ പ്ലാസ്റ്റിക് ആയിരുന്നു അവൻ തിരഞ്ഞെടുത്ത ടോപ്പിക്ക്…
“പ്ലാസ്റ്റിക് എന്ന് പറഞ്ഞാൽ നമുക്ക് എന്തോ വെറുക്കപ്പെട്ട സാധനമാണ്. അങ്ങനെയാണ് ഇന്നത്തെ സമൂഹം കണക്കാക്കപ്പെടുന്നത്. പക്ഷേ സത്യാവസ്ഥ എന്തെന്ന് വെച്ചാൽ ഈ ജനറേഷനിലെ എഞ്ചിനീയറിംഗിന്റെ നട്ടെല്ലാണ് പ്ലാസ്റ്റിക്.
സാധാരണ ഒരാൾ കരുതിയിരിക്കുന്നത് പ്ലാസ്റ്റിക് എന്നാൽ അത് കവർ പോലെയുള്ള നമ്മൾ ദൈനംദിന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വസ്തുക്കൾ മാത്രമാണ് എന്നതാണ് എന്നാൽ നമ്മൾ ധരിക്കുന്ന വസ്ത്രങ്ങളിലും നമ്മൾ ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളിലും ഈയൊരു പ്ലാസ്റ്റിക് ഘടകം അടങ്ങിയിട്ടുണ്ട് എന്നുള്ള വസ്തുത അത് ആർക്കും തന്നെ അറിയില്ല. ഈ സമൂഹത്തെ ഇതുപോലെയുള്ള തെറ്റിദ്ധാരണകളിൽ നിന്നും പിന്തിരിപ്പിക്കാനുള്ള ബാധ്യത അത് നമ്മളെ പോലെയുള്ള വിദ്യാർഥികൾക്കുണ്ട്… പ്രത്യേകിച്ച് കെമിസ്ട്രികാർക്ക്…
പ്ലാസ്റ്റിക് ഒരിക്കലും ഭൂമിയെ കാർന്നു തിന്നുന്ന ഒരു വസ്തുവല്ല. അതിൻറെ ദുരുപയോഗമാണ് ഇങ്ങനെയൊരു ഒരു അവസ്ഥയിലേക്ക് അതിനെ എത്തിക്കുന്നത്. ഏതൊരു ഒരു വസ്തുവിനെ പോലെ നെഗറ്റീവ്സ് പ്ലാസ്റ്റികിനും ഉണ്ട്. ശരിയായ സംസ്കരണത്തിലൂടെയും റീസൈക്ലിങ്ലൂടെയും നമുക്ക് പ്ലാസ്റ്റിക്കിന്റെ നെഗറ്റീവ് വശങ്ങൾ അതിജീവിക്കാനാവുന്നതാണ്. നമുക്ക് നമ്മുടെ ജീവിതത്തിൻറെ ഭംഗിയെ നിലനിർത്താവുന്നതാണ്…
പ്ലാസ്റ്റിക് എന്നാൽ റബ്ബർ പോലെ ഫൈബർ (നാര്) പോലെ ഒരു പോളിമർ മെറ്റീരിയൽ ആണ്. തെർമോപ്ലാസ്റ്റിക് തെർമോസെറ്റ് പ്ലാസ്റ്റിക്ക് എന്നിങ്ങനെ പ്ലാസ്റ്റിക്കിനെ തിരിച്ചിട്ടുണ്ട്.
തെർമോപ്ലാസ്റ്റിക് നമുക്ക് വീണ്ടും റീസൈക്കിൾ ചെയ്തും റീപ്രൊസസ്സ് ചെയ്തും ഉപയോഗിക്കാവുന്നതാണ്. നമ്മൾ ദൈനംദിന ആവശ്യത്തിന് ഉപയോഗിക്കുന്നതിൽ ഭൂരിഭാഗവും തെർമോപ്ലാസ്റ്റികാണ്.
തെർമോസെറ്റ് പാസ്റ്റിക് എൻജിനീയറിങ് പ്ലാസ്റ്റികാണ്. റീസൈക്ലിംഗോ റീപ്രോസസിംഗോ സാധ്യമല്ല. അതുകൊണ്ടുതന്നെ തെർമോസെറ്റ് പ്ലാസ്റ്റിക്കിന്റെ ഉപയോഗങ്ങളിൽ തെർമോപ്ലാസ്റ്റിക് ഉപയോഗിക്കാനുള്ള റിസർച്ച് വർക്കുകൾ നിരവധി ആണ് നടന്നു കൊണ്ടിരിക്കുന്നത്.
തെർമോപ്ലാസ്റ്റിക് ശരിയായ രീതിയിൽ സംസ്കരിക്കാത്തതാണ് നമ്മൾ ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി… ജനസംഖ്യയിൽ മുന്നിലുള്ള ഇന്ത്യ പോലെയുള്ള രാജ്യത്ത് എല്ലാവരെയും പ്ലാസ്റ്റിക് വേസ്റ്റ് ഡിസ്പോസലിന്റെ രീതികളിൽ ബോധവാന്മാരാക്കുക എന്നതും പ്രായോഗികമല്ല…
പ്ലാസ്റ്റിക് അശ്രദ്ധേയമായി വലിച്ചെറിയുമ്പോൾ ഉണ്ടാവുന്ന പ്രശ്നങ്ങൾ നമുക്കെല്ലാം അറിയാവുന്നതാണല്ലോ??