പ്രോഗ്രാം തുടങ്ങുന്നതിനു അൽപം മുമ്പ് എല്ലാ ഗസ്റ്റ്കളേയും ഫോളോ അപ്പ് ചെയ്യുന്ന കൂട്ടത്തിൽ ഞാൻ അവനെയും വിളിച്ചു. കോളേജ് കാൻറീനിൻ ഉണ്ടെന്നു അവൻ മറുപടിയും നൽകി. പിന്നെ വിളിക്കാനോ പറയാനോ പോയതൊന്നും ഇല്ല…
പ്രോഗ്രാം തുടങ്ങി…
ഇൻവൈറ്റഡ് സ്പെഷ്യൽ ഗസ്റ്റ്കൾ സ്റ്റേജിലും ഡിപ്പാർട്ട്മെൻറ് ഫാക്കൽറ്റിസും മറ്റു ഗസ്റ്റുകളും മുന്നിലെ നിരകളിലായി കയ്യേറി… പേപ്പർ പ്രസന്റേഷനും പോസ്റ്റർ പ്രസന്റേഷനും തകൃതിയായി നടന്നു എല്ലാം ഒന്നിനൊന്ന് നിലവാരം ഉള്ളതായിരുന്നു. അവസാനത്തോടടുത്തപ്പോൾ മൈക്കിൽ അനൗൺസ്മെൻറ് മുഴങ്ങി
നെക്സ്റ്റ് പ്രസേൻറ്റേഷൻ ഈസ് ഗോയിങ് ടു പ്രസൻറ് ബൈ മിസ്റ്റർ ഷാജഹാൻ അബ്ദുൽ റഷീദ്… ഹി ഈസ് ആൻ ബിടെക് ഫോർത്ത് ഇയർ സ്റ്റുഡൻറ് ആൻഡ് മോർ ഓവർ ദിസ് പേപ്പർ ഗോട്ട് കേരള സയൻസ് കോൺഗ്രസ് ബെസ്റ്റ് പേപ്പർ അവാർഡ്.. വീ വേർ ഈഗേർലീ വെയ്റ്റിംഗ് ഫോർ ദിസ് പ്രെസൻറ്റേഷൻ ആൻഡ് പ്ലീസ് കമ് ഓൺ സ്റ്റേജ്….
സ്പീക്കറിൽ ശബ്ദനാളങ്ങൾ അലയടിച്ചപ്പോൾ അവസാന നിരയിൽ നിന്നും ഒരു ചെറുപ്പക്കാരൻ എണീറ്റ് സ്റ്റേജിലേക്ക് വന്നു. എല്ലാവരും അവനെ ആകാംക്ഷയോടെ നോക്കുന്ന കൂട്ടത്തിൽ എൻറെ ശ്രദ്ധയും അവനിൽ പതിച്ചു…
പുഞ്ചിരിച്ചു കൊണ്ടാണ് അവൻ സ്റ്റേജിലേക്ക് കയറിയത്…
അവൻക്ക് ചുറ്റുമുള്ള മുറുമുറുപ്പുകളെയും അടക്കി ചിരികളെയും കാര്യമാക്കാതെ അവൻ ഡയസിന് മുന്നിൽ നിന്നു…
“ഗുഡ് ആഫ്റ്റർനൂൺ…
മൈ സെൽഫ് ഷാജഹാൻ അബ്ദുൽ റഷീദ്…
ഫസ്റ്റ് ഓഫ് ഓൾ ഐ വുഡ് ലൈക് ടു താങ്ക് കോൺഫ്രൻസ് കമ്മിറ്റി ഫോർ ഗിവിങ് മീ ദിസ് വണ്ടർഫുൾ ഓപ്പർച്യൂണിറ്റി…
ബിഫോർ സ്റ്റാർട്ടിങ്… ഇംഗ്ലീഷിലാണോ മലയാളത്തിലാണോ ഈ സെഷൻ നിങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നത്??”
എന്തിൻറെ ആവശ്യത്തിനാ അവൻ അങ്ങനെ ഒരു ചോദ്യം ചോദിച്ചത് എന്ന് എനിക്ക് ആശ്ചര്യവും സംശയവും തോന്നി… തികച്ചും ഒരു ആവശ്യകതയും ഇല്ലാതിരുന്ന, ഒഴിവാക്കാമായിരുന്ന ഒരു ചോദ്യം…
“ബോസ്സേ… ഞങ്ങളൊക്കെ അത്യാവശ്യം സ്റ്റാൻഡേർഡ് ഉള്ളവരാണേ…. ”
ബി എസ് സി ഫൈനലിയറിലെ ഒരു ചേട്ടൻ കുറച്ചു ഉറക്കെ തമാശയോടെ പറഞ്ഞു….
ഫാക്കൽറ്റികൾ അടക്കം അവിടെ കൂടിയ എല്ലാവരും ചിരിക്കാൻ തുടങ്ങി… ഒന്നിനുപുറകെ ഒന്നായി കമൻറുകൾ വന്നെങ്കിലും ഒച്ച കുറവായ കാരണം അവകൾക്കൊന്നും വേണ്ടത്ര റീച്ച് കിട്ടിയില്ല…
ഒന്നു പുഞ്ചിരിച്ചുകൊണ്ട് ആള് സെഷൻ സ്റ്റാർട്ട് ചെയ്തു…
പ്രൊജക്ടർ ഡിസ്പ്ലേയിൽ സ്ലൈഡുകൾ തെളിഞ്ഞു…