“സ്വാലീ… നിനക് എന്നെ സഹായിക്കാൻ എന്തെങ്കിലും വഴി തോന്നുന്നുണ്ടെങ്കിൽ പറയൂ… ഞാൻ ആകെ കൺഫ്യൂസ്ഡ് ആണ്… എനിക്ക് എന്താണ് ചെയ്യേണ്ടത് എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല”
“ഞാൻ പറയുന്ന കാര്യങ്ങൾ കേട്ടിട്ട് എൻറെ മേലേക്ക് ചാടിക്കയറാൻ വരില്ല എങ്കിൽ ഞാനൊരു കാര്യം പറയാം…”
“ഹ്മ്…. പറ..”
“എന്നെ സംബന്ധിച്ചിടത്തോളം ഷാജഹാൻ നിനക്ക് നല്ലൊരു ചോയിസ് ആണ്… ആള് നല്ലൊരു ക്യാരക്ടർ ആയിട്ട് എനിക്ക് തോന്നിയിട്ടുണ്ട്… സോ മനസ്സുകൊണ്ട് നീ അവനെ അക്സെപ്റ്റ് ചെയ്യാൻ ട്രൈ ചെയ്താൽ തീരാവുന്ന പ്രശ്നമേ നിനക്കിപ്പോൾ ഉള്ളു…. സമയം കൊടുത്താൽ അവന് നിന്നെ മനസ്സിലാക്കാൻ പറ്റും അതെനിക്ക് ഉറപ്പാ… ആ കാണുന്ന രൂപം ഒക്കെ ഉണ്ടെന്നേ ഉള്ളൂ അവൻ ആളൊരു പാവമാണ്…. പിന്നെ നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ എല്ലാം ലൈഫിൽ നടക്കണം എന്നില്ലല്ലോ.. വീ ഹാവ് റ്റു കോംപ്രമൈസ് സം ടൈംസ്…. ”
“ഈ ഷാജഹാനെ എനിക്കറിയാം ഞാൻ കണ്ടിട്ടുണ്ട്.. എൻറെ കോളേജിൽ ഒരു കോൺഫറൻസിന് വന്നിട്ടുണ്ടായിരുന്നു. പേഴ്സണാലിറ്റി ഒക്കെ കൊള്ളാം കൊള്ളാം പക്ഷേ ആള് ഒരു പഠിപ്പി ആണെന്നാ തോന്നുന്നത്…. ഐ തിങ്ക് സോ…”
“ആഹാ… അതെപ്പോ?? പഠിപ്പിയേ… അതും ഓനേ… നിനക്ക് വെറുതെ തോന്നുന്നതാ കേരളത്തിലെ ടോപ്പ് ക്യാമ്പസിൽ പഠിച്ചു എന്ന് കരുതി അവൻ പഠിപ്പി ഒന്നുമല്ല… ഹീ ഈസ് ആൻ ആവറേജ് ഗായ്…”
സ്വാലിഹ അൽപം പുച്ഛം നിറഞ്ഞ വാക്കുകളോടെ പറഞ്ഞു
“ഓ പിന്നേ… കേരള സയൻസ് കോൺഗ്രസിൽ പേപ്പർ പ്രെസന്റ് ചെയ്ത് സസ്റ്റൈനബിൾ ഡെവലപ്മെൻറ് കാറ്റഗറിയിൽ ബെസ്റ്റ് പേപ്പർ അവാർഡ് കിട്ടിയ മൊതലിനെ പഠിപ്പി എന്നല്ലാതെ പിന്നെ എന്താ വിളിക്കാ…അതും ഒരു ബിടെക് സ്റ്റുഡൻറ്…”
“പിന്നെ ഒന്ന് പോയെടീ… നിനക്ക് ആളു മാറിയതാവും… ബിടെക്കിന് ആറേഴ് പേപ്പർ സപ്ലി അടിച്ചു നടന്നവൻ അല്ലേ പേപ്പർ പ്രസെൻറ് ചെയ്യുന്നത്… നിനക്കെന്താ ഭ്രാന്തുണ്ടോ?? വെറുതെ ആളെ ചിരിപ്പിക്കാൻ ആയിട്ട്….”
റുബീനയുടെ വിശാഖഭാഗം അല്പം കുറഞ്ഞിട്ടുണ്ട്. ചെറുപുഞ്ചിരിയോടെ ആണ് അവൾ ഇപ്പോൾ സംസാരിക്കുന്നത്…
“ഞാൻ കണ്ണു പൊട്ടി ഒന്നുമല്ല…. എനിക്ക് ആളെ മാറിയിട്ട് ഒന്നുമില്ല അത് അവൻ തന്നെയാ…. ഷാജഹാൻ…”
അവൾ ഒട്ടും സംശയം ഇല്ലാതെ ദൃഢതയോടെ പറഞ്ഞു.
” നീ അവനെ എവിടെ വെച്ചു കണ്ടു എന്നാ പറഞ്ഞേ?? നിൻറെ കോളേജിൽ വച്ച് അല്ലേ?? അവൻറെ കോളേജിലെ ക്ലാസിന് പോലും അവൻ പോകാറില്ല പിന്നെയല്ലേ നിൻറെ കോളേജിലെ കോൺഫറൻസിന് അവൻ വരുന്നത് അത്….”
സ്വാലിഹ ആകാംക്ഷയോടെ അതിലേറെ ആശ്ചര്യത്തോടെ ചോദിച്ചു.