പ്രാവശ്യം ഞങ്ങളുടെ കണ്ണുകൾ പരസ്പരം തമ്മിലുടഞ്ഞപ്പോൾ രണ്ടു പേരും പുഞ്ചിരി തൂകി… പിന്നെയും നോക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും നോക്കിയില്ല… ഫംഗ്ഷൻ എല്ലാം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയിട്ടും ആളുടെ മുഖം എൻറെ മനസ്സിൽ തെളിഞ്ഞു കൊണ്ടേയിരുന്നു… വീണ്ടും വീണ്ടും കാണാൻ കൊതി തോന്നി…
പിന്നെ ഇടക്കിടക്ക് അസ്നാനെ കാണാൻ കോളേജിൽ വരുമ്പോൾ ഞങ്ങൾ മീറ്റ് ചെയ്യാറുണ്ടായിരുന്നു.. ഇക്ക വരുമ്പോൾ ഞങ്ങൾ പുറത്ത് ഒക്കെ പോവുമായിരുന്നു… അങ്ങനെ ഞങ്ങൾ പതിയെ നല്ല കമ്പനി ആയി… ഷാനുക്ക പിന്നെ ഇടക്കിടക്ക് കോളേജിൽ ഞങ്ങളെ കാണാൻ വരാൻ തുടങ്ങി…
ഒരു പ്രാവശ്യം ഇക്ക വന്നപ്പോൾ അസ്നക്ക് പ്രോജക്റ്റ് സബ്മിഷൻ ഉള്ളത് കൊണ്ട് ഓള് കൂടെ വരാൻ പറ്റില്ലന്ന് പറഞ്ഞിട്ട് ഞാനും ഷാനുക്കയും സിറ്റിയിൽ പോയി.. ഞാൻ ബുക്ക് ഫെയർ ഷോക്ക് കയറണം ന്ന് പറഞ്ഞപ്പോൾ ഇക്കാക്ക് താൽപര്യം ഇല്ലാഞ്ഞിട്ടും ആള് കൂടെ വന്നു.. എന്റെ പിന്നാലെ അങ്ങനെ നടന്നു…
ബുക്ക് വാങ്ങി ഇറങ്ങിയപ്പോൾ ഞങ്ങൾ ഒരു കോഫിഷോപ്പിൽ കയറിയേ… അവിടെ വെച്ച് ആണ് ഇക്ക എന്നോട് ഇഷ്ടാന്ന് പറയണത്… ഞാനത് കേട്ടപ്പോ ഒന്നും പറയാതെ കോഫി കുടിച്ച് വേഗം ഇറങ്ങി… പോവുന്ന വഴികളിൽ വെച്ച് ഞങ്ങൾ ഒന്നും തന്നെ സംസാരിച്ചില്ല.. അതിനെക്കുറിച്ച് എന്നോട് ഒന്നും ചോദിച്ചതുമില്ല… ഇറങ്ങി പോകാൻ നേരത്ത് ആൾ എന്നോട് പറഞ്ഞു റുബീന നീ ശരിക്ക് ആലോചിച്ച് ഒരു തീരുമാനം പറഞ്ഞാൽ മതി… നിൻറെ മറുപടിക്കായി ഞാൻ കാത്തിരിക്കാം…
കുറച്ച് ദിവസം കഴിഞ്ഞ് ആള് പിന്നെയും കോളേജിൽ വന്നു… ഇത്തവണ എന്നെ കാണാൻ ആയിരുന്നു… ഞാനങ്ങനെ കുറേ കാലം പിന്നാലെ നടത്തിച്ചിട്ട് ഉണ്ട് പാവത്തിനെ… കുറേ കാലം പിന്നാലെ നടന്നപ്പോൾ ഞാൻ വീട്ടിൽ വന്ന് ആലോചിക്കാൻ പറഞ്ഞു… അങ്ങനെ ആണ് ആളുടെ വീട്ടുകാര് ഇവിടെ വരുന്നതും കല്യാണം ഉറപ്പിക്കുന്നതും…
കല്യാണം ഉറപ്പിച്ചതിന് ശേഷം ഞങ്ങൾ ഫോണിൽ കൂടെ എന്നും സംസാരിക്കുമായിരുന്നു. ഞങ്ങളുടെ മനസ്സുകൾ തമ്മിൽ അടുക്കാൻ തുടങ്ങി… ആളുടെ സംസാരവും സംസാരത്തിലെ മാന്യതയും എന്നെ വല്ലാതെ ആകർഷിച്ചു… എന്നെ ഒന്നിനും നിർബന്ധിപ്പിക്കില്ല.. എല്ലാം എൻറെ ഇഷ്ടത്തിന് വിട്ടു തരും… ഞാൻ അത്രക്ക് കംഫർട്ടബിൾ ആയിരുന്നു ആളെ അടുത്ത്.. ഷാനുക്കാനെ ഞാൻ പതിയെ പതിയെ ഇഷ്ടപ്പെടാൻ തുടങ്ങി… കളിയും ചിരിയുമായി എന്നോ നഷ്ടപ്പെട്ട എന്റെ സന്തോഷം തിരിച്ചു തന്നത് അത് ന്റെ ഷാനുക്കയാണ്… ജീവിതത്തിന് ഒരു അർത്ഥം ഉണ്ടെന്നു തോന്നിയത് ആളെ കണ്ടതിനുശേഷമാണ് ”
റുബീന പഴയ കാലം ഓർത്തെന്നോണം പറഞ്ഞു
“ഇത്രക്ക് നിഷ്കളങ്കനായിട്ടാണോ നിൻറെ ഷാനുക്കാനെ പോലീസ് പിടിച്ചത്?? അതും കഞ്ചാവ് കേസിൽ”
സ്വാലിഹ അവളുടെ സ്വാഭാവിക സംശയം എന്നോണം ചോദിച്ചു…
“ഷാനുക്ക ഇതിൽ കുടുങ്ങിയത് എങ്ങനാ ന്നാ നിക്കും പിടികിട്ടാത്തത്…. ആരെങ്കിലും മനപ്പൂർവ്വം കുടുക്കിയത് ആകാനെ വഴിയുള്ളൂ… എല്ലാം ന്റെ വിധി ന്ന് പറഞ്ഞാൽ മതിയല്ലോ…”
നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ചുകൊണ്ട് അവൾ പറഞ്ഞു…