അവൾ അടുക്കള ഭാഗത്തേയ്ക്ക് പോയിനോക്കി. ഭാഗ്യം അവിടെ ലോക്ക് ചെയ്തിട്ടില്ല. അടുക്കള വാതിൽ തുറന്നവൾ പുറത്തുകടന്നു. റോഡിൽ മുഴുവൻ ഇരുട്ടാണ് ആരെയും കാണുന്നില്ല. ഇടവിട്ടിടവിട്ട് സ്ട്രീറ്റ് ലൈറ്റ് ഉണ്ട്. അവൾ എങ്ങോട്ടെന്നില്ലാതെ നടന്നു.
ഒരു പത്തുമിനിറ്റോളം അവൾ റോഡിലൂടെ നടന്നു.
തന്നെ കൂടാതെ മറ്റൊരാളുടെ കാൽപ്പെരുമാറ്റം അവളുടെ ശ്രദ്ധയിൽ പെട്ടു. അവളുടെ ഹൃദയം പട പടാ ഇടിക്കാൻ തുടങ്ങി. തിരിഞ്ഞുനോക്കി. തെരുവിൽ തെണ്ടി നടക്കുന്ന ഒരു വൃദ്ധൻ. അയാളുടെ ശരീരത്തിലാകമാനം കാട് പിടിച്ചത് പോലെ രോമങ്ങളാണ്.
അവൾ കഴിയുന്നത്രയും വേഗത്തിൽ നടക്കുവാൻ തുടങ്ങി.
അയാൾ പിന്നാലെ ചെന്ന് അവളുടെ കൈയിൽ കയറിപ്പിടിച്ചു.
ദൂരെ നിന്നും ഒരു ലോറി വരുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടു.
എന്നെ വിടാടാ…
ശക്തിയിൽ വൃദ്ധനെ അവൾ പിറകിലേക്ക് തള്ളി.
ഈ സമയം ലോറി അവിടെ വന്നു നിർത്തി. അതിൽനിന്നും 50 വയസ് പ്രായം തോന്നിപ്പിക്കുന്ന ഒരു ഡ്രൈവറും കൂടെയൊരു ചെറുപ്പക്കാരനായ സഹായിയും ഇറങ്ങി വന്നു.
അവരെ കണ്ടതും വൃദ്ധൻ സുലേഖയെ വിട്ടു.
എന്താടാ ഇവിടെ ഒരു പിടിവലി..
ലോറി ഡ്രൈവർ തോമ ചോദിച്ചു.
ഇവള് മറ്റേ കേസാണ്…
വൃദ്ധൻ പറഞ്ഞു.
ആണോടി..?
സുലേഖയുടെ ശരീരത്തിലേക്ക് നോക്കികൊണ്ട് തോമ ചോദിച്ചു.
അയ്യോ.. അല്ല ചേട്ട..
അവൾ ദയാ പൂർവ്വം പറഞ്ഞു.
നിന്റെ പേരെന്താ..?
സുലേഖ.
ഈ രാത്രി നീയിവിടെ എന്തെടുക്കുവാണെടി..?
തോമയുടെ സഹായിയായ പ്രജി ചോദിച്ചു.
ഞാനിവിടെ എന്റെ ബന്ധുവിന്റെ വീട്ടിൽ വന്നതാ..
അവൾ പറഞ്ഞു.
ബന്ധുവിന്റെ വീട് എവിടെയാ..?
അവൾ കിടന്നു പരുങ്ങി. അവൾക്ക് ഈ സ്ഥലത്തിന്റെ പേരുപോലും അറിയില്ലായിരുന്നു.
എന്താടി കിടന്നു പരുങ്ങുന്നെ..? അപ്പൊ നീ മറ്റേ കേസ് തന്നെ.
അയാൾ ഉറപ്പിച്ചു.
ചേട്ടാ… എനിക്ക് എന്റെ മോൾടെ അടുത്ത് പോകണം… അവള് വീട്ടിൽ തനിച്ചാണ്..