അബ്രഹാമിന്റെ സന്തതി 5 [സാദിഖ് അലി]

Posted by

“നിന്നെ ആരും ഇങ്ങെനെ നോക്കി നിന്നുപോകും.. പടച്ചോനെ പുറത്തിറങ്ങുമ്പൊ ആരും കണ്ണുവെക്കല്ലെ.. എന്റെ മുത്തിനെ..”!!

” ഒഹ്.. പിന്നെ.. ഒന്ന് പോ ഇക്കാ.. രാവിലെ തന്നെ ഒരു ശൃംഗാരം..”

ഞാൻ വന്ന് ഉമ്മറത്തിരുന്നു.. അപ്പൊഴെക്കും സതീശനും ബിജുവും വന്നു..
“ആ. വാടാ ഇരിക്ക്..”

ഞാൻ ഫോണെടുത്ത് സി ഐ നെ വിളിച്ചു..

“ഹലൊ”

“ആ സാദിഖെ!..

“ആ ഷെമീർ സർ .. അതെ ചെറിയ ഒരു പ്രശ്നമുണ്ട്..

” ആ പറ സാദിഖെ..”

“നമ്മടെ ബസ് റൂട്ടിൽ ഒരു പ്രശ്നം.. അത് വാകേറ്റമായി.. കായ്യാങ്കളിയുമായി.. ”

“എന്നിട്ട്..”

“നമ്മടെ ഡ്രൈവർ പയ്യൻ കമ്പി വടിയെടുത്ത് തലക്കിട്ടടിച്ചു..”

“കൊന്നോടാാ”..

” ഹഹഹഹഹ്.. ഹെയ്.. ഇല്ലില്ല…” ഹോസ്പിറ്റലിലാണു..’
“എന്തെ ചെയ്യേണ്ടത്”..

” ഇതുവരെ പരാതിയൊന്നും വന്നില്ല..”

“സാർ ഒരു കാര്യം ചെയ്യ്.. അങ്ങനെ വല്ല പരാതിയും വരാണെങ്കിൽ എന്നെയൊന്ന് വിളിക്ക്.. ഞാൻ കൊണ്ടുവരാം അവനെ..”

“ആ അങ്ങനെ ചെയ്യാം..”

“മറക്കരുത്.. കാരണം അവിടുള്ള സർ ന്റെ സബ് ഉണ്ടല്ലൊ ഒരുത്തൻ..”

‘ആരു.! എസ്‌ ഐ ഒ..?

“ആ അവൻ തന്നെ രാമകൃഷ്ണൻ.. അയാളും ഞാനും അത്ര നല്ല ഇരിപ്പിലല്ല.. ചെക്കനെ അവൻ തല്ലും.. അങ്ങെനെ വന്നാ ഞാനും തല്ലും.. അപ്പൊ പിന്നെ സാർ അത് പണിയാകും.. ”

“ഹഹഹഹ.. അതൊന്നും വേണ്ടടൊ..” ഞാൻ നോക്കികോളാം..”

“പറ്റുമെങ്കിൽ മറ്റേ ബസ് കാരുമായി കോബ്രമൈസ് നു ശ്രമിക്ക്!.. അടിയേറ്റ പയ്യനു നഷ്ട്ടപരിഹാരമായി ഹോസ്പിറ്റൽ ചിലവ് വഹിക്കാം..”

“ഓകെടാ അങ്ങനെ ചെയ്യാം..”

“ശരി സർ..”

ഞാൻ ഫോൺ വെച്ചു..

“നിങ്ങൽ പൊക്കൊ..ഞാൻ വിളിക്കാം അപ്പൊ സ്റ്റേഷൻലിക്ക് വന്നാമതി..”

“വണ്ടിയൊ”?..

” വണ്ടി ഇവടെയിട്ടൊ”.. ഇന്ന് എന്തായാലും ഓട്ടം പോട്ടെ..”

“അപ്പൊ ഓക്കെ..”

Leave a Reply

Your email address will not be published. Required fields are marked *