കരിയില കാറ്റിന്റെ സ്വപ്നം 2 [കാലി]

Posted by

എന്നിട്ട് മാറി നിൽക്കുന്ന അച്ചുവിനെ നോക്കി അകത്തേക്ക് പോകാൻ പറഞ്ഞു അവൻ മടിച്ചു നിന്നപ്പോൾ അവൾ അൽപ്പം സ്വരം കടുപ്പിച്ചു പറഞ്ഞു അതോടെ അവൻ അകത്തേക്ക് കയറി പോയി) ഗീതുവും അതു കണ്ടപ്പോൾ ഒന്ന് ഞെട്ടി

മാഡം ഞങ്ങൾ പാവപെട്ടവരാണ് എന്നു കരുതി അയാളെ പോലെ പണത്തിന്റെ അഹങ്കാരത്തിൽ ജീവിക്കുന്ന ഒരാളുടെ ഭ്രാന്തൻ കളിക്ക് കൂട്ടുനിക്കാൻ ഉള്ളതല്ല എന്റെ ജീവിതവും സമയവും, അല്ലങ്കിൽ തന്നെ ഞാൻ ചെയ്ത തെറ്റ് എന്താണ്? മാഡം ജോയിൻ ചെയ്യാൻ അൽപ്പം ഒന്ന് വൈകിപ്പോയി അത് ഇത്ര വലിയ തെറ്റാണോ? എന്റെ കഷ്ടപ്പാടുകൾ അറിഞ്ഞ ഈ ഗീതു അതിന് എന്റെ കൂടെ നിന്നു അത് തെറ്റാണോ? മനസാക്ഷി ഉള്ള ആ മനുഷ്യൻ എന്നോട് അൽപ്പം കരുണ കാണിച്ചു അത് ഒരു തെറ്റാണോ? അവൾ സങ്കടത്തോടെ ചോദിച്ചു (എന്നിട്ടും മാറിയമ്മയിൽ യാതൊരു ഭാവമാറ്റവും ഉണ്ടാകാതിരുന്നത് അവൾ ശ്രദ്ധിച്ചു )

ലക്ഷ്മി…….. മോൾക്ക് പറയാനുള്ളത് മുഴുവനും പറഞ്ഞു തീർന്നോ എങ്കിൽ എനിക്ക് പറയാനുള്ളതും കൂടി കേൾക്കണം പ്ലീസ്…….

(ലച്ചു അപ്പോൾ അവളിൽ വന്ന മുഴുവൻ ദേഷ്യം സങ്കടവും കടിച്ചമർത്തി കൊണ്ട് തല കുനിഞ്ഞു നിന്ന് കിതച്ചു )

ഇതെല്ലാം ‘അഹങ്കാരം’ ആണ് ദൈവത്തെ മറന്നുകൊണ്ടുള്ള “അഹങ്കാരം ”

ആരോടാനില്ലാതെ പറഞ്ഞു കൊണ്ട് അവരിൽ നിന്ന് മുഖം വെട്ടിച്ചു ഗീതുവിനെ നോക്കി

“പ്ലീസ് മോളെ ഒന്ന് അടങ് ” ഗീതു അവളെ നോക്കി അഭ്യാർത്ഥന പോലെ മുഖം കൊണ്ട് ഗോഷ്ട്ടി കാട്ടി

ലക്ഷ്മി…. ! കുട്ടി നേരത്തെ പറഞ്ഞ ആ മഹാൻ ഇല്ലേ….. അവൻ കാരണം mc ഗ്രുപ്പിന് നഷ്ട്ടം 1500 കോടി ആണ് ഞങ്ങളുടെ കൂടെ നിന്നിട്ട് അവൻ മറ്റൊരു കമ്പനിക്ക് വേണ്ടി ഞങ്ങളെ ചതിച്ചു അതിന് മറ്റ് ചിലരുടെ സഹായവും. നക്കാപ്പിച്ച പൈസക്ക് വേണ്ടിയാണ് അവന്മാർ ഞങ്ങളെ ചതിച്ചത് എന്ന് ഓർക്കുബോൾ അവർ ആരോടൊന്നില്ലാതെ പറഞ്ഞു കൊണ്ട് ആ കാറിന്റെ ബോണറ്റിൽ ആഞ്ഞ് അടിച്ചു “ഡും ” ആ ശബ്ദം കേട്ടതും ലച്ചുവും ഗീതുവും അൽപ്പം ഭയന്നു

അൽപ്പ സമയത്തിന്റെ മൗനത്തിന് ശേഷം മുഖത്തു ഗൗരവം വാരിവിതറി കൊണ്ട് മറിയാമ്മ ലക്ഷ്മിയുടെ അടുത്തേക്ക് വന്നു

പണത്തിന് വേണ്ടി ആയിരുന്നുവെങ്കിൽ അവർ ചോദിക്കുന്നതിന്റെ ഇരട്ടി കൊടുത്തേനെ ഞങ്ങളുടെ ആദി…….. അല്ലെങ്കിൽ ഇവളോട് ചോദിക്ക് 5 വർഷമായി ഇവൾ ഞങ്ങളുടെ കൂടെ ഗീതുവിനെ നോക്കി ഉറച്ച ശബ്ദത്തോടെ കൈച്ചൂടി കൊണ്ട് പറഞ്ഞു

അതിന് ഉത്തരം എന്നോണം ഗീതു തലകുനിച്ചു നിന്നു

ലക്ഷ്മി…… മോൾക്ക് അറിയാമോ കൂടെ നിൽക്കുന്നവർക്ക് വേണ്ടി സ്വന്തം ജീവൻ പോലും കൊടുക്കാൻ മടിയില്ലാത്തവൻ ആണ് ഞങ്ങളുടെ ആദി അത്രക്ക് പാവമാണ് ഞങ്ങളുടെ കൊച്ച് മറിയാമ്മ അറിയാതെ വിതുമ്പി പോയി

Leave a Reply

Your email address will not be published. Required fields are marked *