റൂം മേറ്റ് ഒക്കെ ആയിരുന്നു. കിച്ചുവും അനന്തുവും തമ്മിൽ വല്ലാത്ത ഒരു ബോണ്ടിങ് ആയിരുന്നു, എന്തും തുറന്നു പറയാൻ പറ്റുന്ന ഒരു സുഹൃത്തിനപ്പുറം കിച്ചന് ഒരു ബ്രദർ ആണ് അനന്തു. അനന്തുവിന് മുമ്പും അനന്തുവിനു ശേഷവും കിച്ചന്റെ ജീവിതത്തിൽ അനന്തു വിനെ പോലെ കിച്ചനെ അടുത്ത് അറിയുന്ന മറ്റൊരു സുഹൃത്തും കടന്നു വന്നിട്ടില്ല. അവരുടെ ജീവിതത്തിൽ പരസ്പരം പങ്കു വെച്ചിട്ടില്ലാത്ത രഹസ്യങ്ങൾ ഒന്നുമില്ല. കാലങ്ങൾക്കും ഇപ്പുറം സമയം പോലും വെത്യസ്തമായ ദേശങ്ങളിൽ ആയിട്ട് കൂടി തങ്ങളുടെ സൗഹൃദം ഒരു പോറൽ പോലും ഏൽക്കാതെ കൊണ്ടുപോവാൻ അവർ ശ്രമിച്ചിരുന്നു.
കല്യാണപ്പിറ്റേന്ന് [Arrow]
കിച്ചന് രണ്ട് ഇരട്ട സഹോദരന്മാർ ആണ് ഹരിദാസും ശിവദാസും, ഏട്ടന്മാരോടും അച്ഛനോടും ഉള്ള കിച്ചന്റെ ബന്ധം അത്ര ഊഷമളമല്ല. അച്ഛൻ അമ്മയെ പ്രണയിച്ചു കെട്ടിയതാണ്, അച്ഛന് അമ്മയെ ഭയങ്കര ജീവൻ ആയിരുന്നു. കിച്ചന്റെ ജനനത്തോടെ അമ്മ പോയി, പ്രെഗ്നന്റ് ആയിരുന്ന സമയത്തെ ഡോക്ടർ പറഞ്ഞതാണ് എന്തോ കോംപ്ലിക്കേഷൻ ഉണ്ട്, അമ്മ അല്ലേൽ കുഞ്ഞ് ഒരാളെ യെ രക്ഷപെടുത്താൻ പറ്റൂ, അബോട്ട് ചെയ്യുന്നതാണ് നല്ലത് എന്ന്. തന്റെ കുഞ്ഞിനെ അറിഞ്ഞോണ്ട് ഇല്ലാതെ ആക്കാൻ പറ്റില്ല, പ്രസവിച്ചെ പറ്റൂ എന്ന് അമ്മക്കായിരുന്നു വാശി. അതിനു മുന്നിൽ അച്ഛൻ തോറ്റു. അങ്ങനെ മിറാക്കിൽ ഒന്നും സംഭവിക്കാതെ കിച്ചൻ ജനിച്ചു അമ്മ ഇഹലോക വാസം വിടിഞ്ഞു. അച്ഛൻ പിന്നീട് ലൈഫ് തകർന്ന മട്ടിൽ ആയിരുന്നു, ചെറിയ രീതിയിൽ മദ്യപാനം ഒക്കെ തുടങ്ങി. അച്ഛന് ഒരുതരം അകൽച്ച ആയിരുന്നു കിച്ചനോട്, ദേഷ്യം ഒന്നുമില്ല ഒരു തരം നിസ്സംഗത. അച്ഛൻ ഏട്ടന്മാരെ ഒക്കെ കൊഞ്ചിക്കുന്ന കാണുമ്പോൾ ദേഷ്യത്തോടെ ഒന്ന് പൊട്ടിത്തെറിക്കുക എങ്കിലും ചെയ്തിരുന്നെങ്കിൽ എന്ന് പോലും അവൻ ആഗ്രഹിച്ചിട്ടുണ്ട്, കിച്ചൻ കാരണം ആണ് അമ്മ പോയത് എന്ന് ബന്ധുക്കൾ പറഞ് അറിഞ്ഞ ഏട്ടന്മാർക്കും പിന്നെ വെറുപ്പ് ആയിരുന്നു, വെറുതെ കിച്ചനെ കുത്തി നോവിക്കുന്നത് ആയിരുന്നു അവരുടെ വിനോദം, മൗനാനുവാദം എന്നോണം അച്ഛൻ മൗനം ഭജിച്ചു. കൗമാരകാലം ആയപ്പോഴേക്കും താൻ ഒരു പാഴ് ജന്മം ആണെന്ന് അവനും സ്വയം വിശ്വസിച്ചു തുടങ്ങി. സൗന്ദര്യതിലും, അക്കാഡമിക്കിലും, സ്പോർട്സിലും എല്ലാം ഏട്ടന്മാരെക്കാൾ വരെ പിന്നിൽ ആണെന്ന ബോധ്യം ഈ വിശ്വാസത്തിന്റെ ആക്കം കൂട്ടി.
അനന്തു ആണ് കിച്ചന്റെ വരകൾക് ഒരു ജീവൻ ഉണ്ടെന്ന് പറഞ്ഞ് കൊടുത്തത്, കിച്ചൻ എഴുതിയ കഥകളുടെ ആദ്യ വായനക്കാരനും അവൻ ആയിരുന്നു, ആ സമയം കൊണ്ട് തന്നെ നല്ല പേരുള്ള ഡോക്ടർസ് ആയി ഉയർന്ന ഏട്ടന്മാരെക്കാൾ ഉയരത്തിൽ എത്തണം എന്ന് കിച്ചനെ പറഞ്ഞ് പഠിപ്പിച്ചത് അവന് ഒരു ലക്ഷ്യബോധം ഉണ്ടാക്കികൊടുത്തത് അനന്തു ആണ്, ഒരുതരത്തിൽ അനന്തു ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ് കിച്ചൻ ഇന്ന് ആരെങ്കിലും ഒക്കെ ആയിതീർന്നത്. ഇതൊക്കെ കൊണ്ട് തന്നെ ആണ് അവൻ വിളിച്ച ഉടനെ ലീവും എടുത്തു കിച്ചൻ നാട്ടിലേക്ക് വണ്ടി കയറിയത്.
” പക്ഷെ ഇന്ന് എന്താണ് ചെയ്യാൻ പോയത്, സത്യത്തിൽ എന്റെ അനന്തുവിനെ ചതിക്കാൻ പോകുവല്ലായിരുന്നോ ഞാൻ. ഒരു ആണിന് മറ്റൊരുവനോട് ചെയ്യാവുന്ന ഏറ്റവും വലിയ ചതി.” ഇത്തരം ചിന്തകൾ കിച്ചനെ ഭ്രാന്ത് പിടിപ്പിച്ചു നെഞ്ചിൽ ഒരു വലിയ കല്ല് എടുത്തു വെച്ച പോലെ. ഇന്നലെ വരെ അവൻ അനുഭവിച്ചതിനേക്കാൾ വലിയ ഭാരം. ഒരു മാസം മുമ്പ് ഈ നാട്ടിൽ കാലു കുത്തിയ മുതൽ ഉള്ള ഓർമ്മകൾ കാടുപിടിച്ചു.