കല്യാണപ്പിറ്റേന്ന് [Arrow]
” പൊ കിച്ചാ കളിപ്പിക്കാതെ ” എന്നും പറഞ്ഞു കൊണ്ട് അവൾ മുഖം സൈഡിലേക്ക് വെട്ടിച്ചു. ആ expression കണ്ടപ്പോൾ സത്യത്തിൽ കടിച്ചു തിന്നാനാണ് അവന് തോന്നിയത്.
പെട്ടന്ന് അവളുടെ കണ്ണ് ഭിത്തിയിലെ എന്തിലോ ഉടക്കി ആ മുഖത്തെ നാണം മറഞ്ഞു. ഒരു തരം നിസ്സംഗ ഭാവം വന്നു. അവൾ തിരിഞ്ഞു കിച്ചനെ നോക്കി കണ്ണ് ഒക്കെ നിറഞ്ഞു. കിച്ചൻ സംഭവം എന്തെന്ന് അറിയാൻ ആ ഭാഗത്തേക്ക് നോക്കി. ഭിത്തിയിൽ ഒരു പതിനഞ്ചു വയസ്സുകാരൻ പൊടിമീശകാരന്റ ഫോട്ടോ.
“അനന്തു ” അവൻ അറിയാതെ മന്ത്രിച്ചു. അവനിലൂടെ എന്തോ കടന്ന് പോയത് പോലെ, ശരീരത്തിനും മനസിനും വല്ലാത്ത ഭാരം.
കിച്ചൻ അവളുടെ മേത്തു നിന്നും മാറി. കൊറേ നേരത്തേക്ക് അവർ ഒന്നും മിണ്ടിയില്ല. എന്താണ് ഇപ്പൊ ചെയ്തത്, ഒരു നിമിഷത്തെ അവിവേകം, എല്ലാം കൈവിട്ട് പോയേനെ. വല്ലാത്ത കുറ്റബോധം അവനിൽ വന്നു നിറഞ്ഞു. താരയുടെ സ്ഥിതിയും മറിച്ചാവില്ല.
” വേണ്ടാ അല്ലേ?? ” മൗനം മുറിച്, അവളെ നോക്കാതെ കിച്ചൻ ചോദിച്ചു.
” വേണ്ടാ ” ഉറച്ച ശബ്ദം. ഒരു തേങ്ങലോടെ അവൾ എഴുന്നേറ്റു. അവിടെ കിടന്നിരുന്ന വസ്ത്രങ്ങൾ വാരി എടുത്ത് അണിഞ്ഞു. പിന്നെ കിച്ചനെ ഒന്ന് നോക്കുക പോലും ചെയ്യാതെ ആ വാതിൽ കടന്ന് അങ്ങ് പോയി. അവളെ തടയണമെന്ന് അവന് ഉണ്ടായിരുന്നു പക്ഷെ…..
കിച്ചൻ ഊരി ഇട്ടിരുന്ന തന്റെ ഷോർട്സ് എടുത്തു ധരിച്ചു, ആ കട്ടിലിലേക്ക് തന്നെ ചാഞ്ഞു.
കൃഷ്ണ ദാസ്, എന്ന കിച്ചൻ ഒരു അനിമേറ്റർ ആണ്. അനിമേറ്റർ എന്ന് പറയുമ്പോൾ, വേൾഡിലെ തന്നെ നമ്പർ one കമ്പനികളിൽ ഒന്നായ ആക്ഷൻ പിക്ചർസ് ലെ ലീഡിങ് അനിമേറ്റർസ് ൽ ഒരാൾ, കഴിഞ്ഞ നാലു വർഷം കൊണ്ട് ഒരു അക്കാദമി അടക്കം നിരവധി അവാർഡുകൾ വാരി കൂട്ടിയ ഒരാൾ. നമ്മുടെ നാട്ടിൽ ഇല്ലേലും പുറത്ത് ഒക്കെ അവന്റെ അനിമേഷൻ സീരീസിനും മൂവിക്കും ഒക്കെ അത്യാവശ്യം നല്ല ഫാൻ ബേസ് ഉണ്ട്, ആ ഫ്രയിമും പോപ്പുലാരിറ്റിയും ഒക്കെ അവന് ഇഷ്ട്ടവുമാണ്, അതുകൊണ്ട് തെന്നെ യാണ് സ്റ്റേറ്റ്ൽ തന്നെ അങ്ങ് കൂടിയത്. അവസാനമായി നാട്ടിൽ വന്നിട്ട് ഏകദേശം മൂന് കൊല്ലത്തോളം ആവുന്നു, മുന് മാസം മുമ്പ് ആയിരുന്നു അനന്തുവിന്റെ കാൾ വന്നത്, അനന്തുവിന്റെ കല്യാണം ഉറപ്പിച്ച കാര്യം അറിയിക്കാൻ. സൊ കിച്ചൻ, ചെയ്തോണ്ട് ഇരിക്കുന്ന സീരീസ് ന്റെ സ്റ്റോറി ബോർഡ് രണ്ടേ രണ്ടു മാസം കൊണ്ട് കംപ്ലീറ്റ് ചെയ്ത് തന്റെ ക്രൂവിനെ ഏൽപിച്ച്, ആറു മാസത്തെ ലീവും പറഞ്ഞ് താൽകാലികമായി ന്യൂയോർക്ക് സിറ്റിയോട് വിട പറഞ്ഞു.