കല്യാണപ്പിറ്റേന്ന് [Arrow]
അവളോട് ഇത്രയും പറഞ്ഞപ്പോഴേ മനസ്സ് കുളിർത്തു, ഒരു വലിയ ഭാരം ഇറക്കി വെച്ചത് പോലെ. ശ്വാസം നേരെ വിട്ടിട്ട് അവളെ ഒന്ന് നോക്കി. അവൾ ഒന്നും പറയാതെ ഞെട്ടി നിൽക്കുവാണ്. പെട്ടന്ന് അവളുടെ മുഖഭാവം മാറി ദേഷ്യം കൊണ്ട് ആണെന്ന് തോന്നുന്നു അവളുടെ മുഖം ഒക്കെ വിറക്കുന്നു, കണ്ണ് ഒക്കെ ചെറുതായി തുളുമ്പിയിട്ടുണ്ട്.
‘പഡെ’ അവൾ കൈ വീശി. കിച്ചന്റെ കവിൾ പൊകഞ്ഞു, അവൻ അത് പ്രതീക്ഷിച്ചത് ആയോണ്ട് ഞെട്ടൽ ഒന്നും തോന്നിയില്ല. താര നിന്ന് വിറക്കുവാണ്.
” താരേ ” സമാധാനിപ്പിക്കാൻ എന്നോണം അവൻ അവളെ വിളിച്ചു. പെട്ടന്ന് അലറി കരഞ്ഞു കൊണ്ട് അവൾ കിച്ചന്റെ നെഞ്ചിലേക്ക് ചാഞ്ഞു. അത് അവന് അപ്രതീക്ഷിതമായിരുന്നു. എന്താണ് നടക്കുന്നത് എന്ന് മനസ്സിലാവാത്ത അവസ്ഥ.
” കിച്ചാ, എന്തിനാ എന്നോട് ഇതൊക്കെ പറഞ്ഞെ?? “
കരച്ചിൽ ഒന്ന് അടങ്ങിയപ്പോ അവനെ നോക്കാതെ അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി അവൾ തുടർന്നു.
” കിച്ചാ എനിക്ക് നിന്നോട് എന്താ ദേഷ്യം എന്ന് അറിയോ, ഞാൻ നിന്നെ തല്ലിയത് എന്തിനാണ്ന്ന് അറിയോ, നീ എന്നെ കാണാൻ വരാൻ ഇത്രേം വൈകിയതിന്, ഒരു നാലു മാസം മുമ്പേ നീ വന്നിരുന്നേൽ… അന്ന് വരാതെ എന്തിനാ.. എന്തിനാ എന്റെ കല്യാണം നിശ്ചയിച്ചു കഴിഞ്ഞ്, ഇക്കണ്ട നാട്ടുകാരെ ഒക്കെ വിളിച്ചു കഴിഞ്ഞ്, എന്റെ മുന്നിലേക്ക്, എന്റെ ജീവിതത്തിലേക്ക് വന്നേ?? എന്തിനാ വന്നേ??… പറ… “
അവൾ വാക്കുകൾ കിട്ടാത്ത വീണ്ടും തേങ്ങുവാണ്. കിച്ചൻ അവളുടെ മുഖം പിടിച്ചുയർത്തി. അവൾ പറഞ്ഞതിന്റെ അർഥം മനസ്സിലാവത്തത് പോലെ അവളെ നോക്കി.
” ആട പൊട്ടാ, എനിക്കും നിന്നെ ഇഷ്ടമാണ്, അന്ന് ആദ്യ മായി കണ്ടത് മുതൽ “
അവൾ അത് പറഞ്ഞപ്പോൾ സ്വർഗം കിട്ടിയ സന്തോഷം ആയിരുന്നു അവന്, അവൻ അവളെ ചേർത്ത് പിടിച്ചു. അവന്റെ കണ്ണുകളും നിറഞ്ഞൊഴുകി, പരസ്പരം വാരിപുണർന്നൊണ്ട് തന്നെ അവർ ആ ഭിത്തിയിലേക്ക് ചാരി ഇരുന്നു. എത്ര നേരം അങ്ങനെ ഇരുന്നു കരഞ്ഞെന്ന് അറിയില്ല, സങ്കടം കൊണ്ടാണോ സന്തോഷം കൊണ്ടാണോ കരഞ്ഞത് അതും അറിയില്ല, ഈ നിമിഷങ്ങൾ ഒരിക്കലും അവസാനിച്ചില്ലയിരുന്നു എങ്കിൽ.
അവൻ അവളുടെ മുഖം പിടിച്ചുയർത്തി, അല്പ നേരം ആ കണ്ണുകളിൽ നോക്കി ഇരുന്നു, പെണ്ണിന് നാണം വന്നു കണ്ണുകൾ അടച്ചു.