കല്യാണപ്പിറ്റേന്ന് [Arrow]
“Mm”
അവന്റെ മറുപടിയിൽ തൃപ്തി വരാത്ത പോലെ ആതിര ഒന്ന് അമർത്തി മൂളി.
കിച്ചൻ റൂമിൽ ചെന്ന് വേഗം ഫ്രഷ് ആയി ദേഹത്ത് അവിടെ ഇവിടെ ഒക്കെ മുറിഞ്ഞിട്ടുണ്ട്. ഇന്നലെ ആ ടാർപായിൽ കിടന്നത് കൊണ്ടാവും. കിച്ചൻ പുതിയ ഡ്രസ്സ് ഒക്കെ ഇട്ട് അനന്തു വിന്റെ റൂമിലേക്ക് ചെന്നു. അവിടെ അവനെ ഒരുക്കുന്ന തിരക്കിൽ ആണ്.
” കിച്ചാ ഒന്ന് ചിരിക്ക് ” ഫോട്ടോ എടുക്കുന്നവർ ആണ്. കിച്ചൻ ഒന്ന് ചിരിച്ചു എന്ന് വരുത്തി. അവന്റെ ഉള്ളിൽ ഉള്ളത് എന്ത് ന്ന് ആർക്കും അറിയില്ലല്ലോ. അനന്തു കാരണവരുടെ അനുഗ്രഹം വാങ്ങിയിട്ട് അമ്പലത്തിലേക്ക് പുറപ്പെട്ടു.
” നിങ്ങൾ ഇറങ്ങിക്കോ ഞാൻ എന്റെ ഫോൺ തപ്പി എടുത്തിട്ട് പെട്ടന്ന് വന്നേക്കാം ” എന്ന് പറഞ്ഞു കിച്ചൻ കിടന്ന സ്ഥലത്തും വീട്ടിലും ഒക്കെ ഫോൺ തപ്പാൻ തുടങ്ങി.
” കിച്ചേട്ടൻ എന്താ തപ്പുന്നെ?? ” ആതിര.
” എന്റെ ഫോൺ, നീ കണ്ടായിരുന്നോ “
” ചിലപ്പോൾ മോളിൽ വല്ലോം കാണും ഇന്നലെ രാത്രി കിച്ചേട്ടൻ അങ്ങോട്ട് പോവുന്നത് ഞാൻ കണ്ടായിരുന്നല്ലോ “
അത് കെട്ട് കിച്ചൻ ഒന്ന് ഞെട്ടി
” അപ്പൊ ഇന്നലെ ഞാൻ… ” കിച്ചൻ പൂർത്തി ആക്കാതെ വേഗം മുകളിലേക്ക് കയറി. അവിടെ ആ റൂം തുറന്നു കിടക്കുക യായിരുന്നു. കേറി ചെന്നപ്പോഴെ അവൻ കണ്ടത് താഴെ ആരോ ഊരി എറിഞ്ഞത് പോലെ കിടക്കുന്ന അവന്റെ ബനിയൻ ആയിരുന്നു. കട്ടിലിന്റെ സൈഡിൽ ഫോണും. കിച്ചൻ തളർന്ന് ആ കട്ടിലിൽ ഇരുന്നു. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
‘ അപ്പൊ ഇന്നലെ കണ്ടതൊന്നും സ്വപ്നം ആയിരുന്നില്ല. താര യോട് തന്റെ പ്രണയം തുറന്നു പറഞ്ഞതും അവൾ കരഞ്ഞതും അവളുടെ ഇഷ്ടം പറഞ്ഞതും ഒന്നും ഒന്നും സ്വപ്നം അല്ല, സത്യമാണ്. താര തന്റെ പെണ്ണ് ആണ്, മനസും ശരീരവും തനിക്കായി നൽകാൻ തയ്യാറായവൾ ഞാൻ ഇപ്പൊ ചതിക്കുന്നത് എന്റെ പെണ്ണിനെ മാത്രമല്ല ഉറ്റ ചങ്ങാതിയെ കൂടെ ആണ്. ഇല്ല എനിക്ക് അതിനാവില്ല, സമയം ഇനിയും വൈകിയിട്ടില്ല, എന്റെ പെണ്ണിനെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല ആരൊക്കെ എതിർത്താലും ‘ കിച്ചൻ ഉറച്ച തീരുമാനത്തോടെ താഴേക്ക് ഇറങ്ങി വന്നു.
” അയ്യേ കിച്ചാ നീ ഈ ഡ്രസ്സ് ആണോ എടുത്തിട്ടേ, ഇത് വൈകിട്ട് റിസപ്‌ഷനു ഇടാൻ എടുത്തതല്ലേ ? ” അമ്മയാണ്. കിച്ചൻ ഒരു കടുംപച്ച ഷർട്ടും പാന്റുമാണ് ഇട്ടിരിക്കുന്നത്. അമ്മ കിച്ചനെ വിളിച്ചോണ്ട് റൂമിലേക്ക് പോയി. അവിടെ നിന്ന് ഒരു കവർ എടുത്തു കൊണ്ട് വന്നു.