അടുത്ത് ഇരുന്നു. അത്രേം ആയപ്പോഴേക്കും താര ചവിട്ടി തുള്ളി പുറത്തേക്ക് പോയി.
കല്യാണപ്പിറ്റേന്ന് [Arrow]
രണ്ടു ദിവസം എടുത്തു പനി മാറുവാൻ, എല്ലാരും കിച്ചനെ മാറി മാറി നോക്കി. താര ഇടക് വന്നോന്ന് എത്തി നോക്കിയിട്ട് പോയി.
എന്തായാലും അതിന് ശേഷം അവളുടെ മുന്നിൽ ചെല്ലാതിരിക്കാൻ കിച്ചനും നോക്കി തുടങ്ങി. കല്യാണ ദിവസം അടുത്തത് കൊണ്ട് അവനും തിരക്ക് ആയി. അത് ഒരു പരുതി വരെ അവളുടെ ഓർമ്മകളിൽ നിന്ന് കിച്ചന് ആശ്വാസം നൽകി. വീട്ടിൽ ബന്ധുക്കൾ ഒക്കെ വന്ന് തുടങ്ങി വല്യമ്മാമയും വല്യമ്മായിയും അതായത് താരയുടെ അച്ഛനും അമ്മയും തറവാട്ടിൽ ലേക്ക് വന്നു, അവർ തറവാട്ടിൽ നിന്ന് കുറച്ചു മാറി ആണ് താമസിക്കുന്നത്. മറ്റു ബന്ധുക്കളും ഓരോരുത്തരായി എത്തി തുടങ്ങി. മൊത്തത്തിൽ പറഞ്ഞാൽ കല്യാണ ചൂട് ഒക്കെ ആയി. ഇനി ഒരു ആഴ്ച കൂടിയേ ഉള്ളു കല്യാണത്തിന്.
“കിച്ചാ നീ കുളിച്ചായിരുന്നോ??” സാധനങ്ങളുടെ ലിസ്റ്റ് ഒക്കെ നോക്കി കൊണ്ടിരിക്കുമ്പോഴാണ് അമ്മായി വന്ന് ചോദിച്ചത്.
“അതേ അമ്മായി, എന്താ? “
” എന്നാ നീ വേഗം മേലുകഴുകി, മുണ്ടും ഷർട്ടും ഒക്കെ മാറി വാ, കാവിൽ വിളക്കിടണം “
” ah അമ്മായി, ഞാൻ ദേ ഇപ്പൊ വരാം ” കിച്ചൻ വേഗം തന്നെ റെഡിയായി വന്നു. അവൻ നോക്കുമ്പോ അമ്മായി പഴയ കോലത്തിൽ തന്നെ നിൽക്കുവാണ്.
” അമ്മായി റെഡിയായില്ലേ, കാവിൽ പോണ്ടേ? ” അവൻ അമ്മായിയോട് ചോദിച്ചു.
” താര ഉമ്മറത്ത് റെഡിയായി നില്പുണ്ട് നീ അങ്ങ് ചെല്ല് ” അമ്മായി അത് പറഞ്ഞപ്പോ കിച്ചൻ സത്യത്തിൽ ഒന്ന് ഞെട്ടി. അന്നത്തെ സംഭവത്തിനു ശേഷം താരയുടെ മുന്നിൽ ചെല്ലാനുള്ള അവസരങ്ങൾ ഒഴുവാക്കി കൊണ്ടിരിക്കുവായിരുന്നു അവൻ.
” കിച്ചേട്ടൻ പോണുണ്ടോ എന്നാ ഞാനും വരുന്നു ഒരു അഞ്ചു min വെയിറ്റ് ചെയ് ” ആതിര ആണ്.
” നീ പോവണ്ട, നേരത്തെ താര വിളക്കിടാൻ വിളിച്ചപ്പോൾ നിനക്ക് മടി ആയിരുന്നല്ലോ, ഇനി നിന്റെ നീരാട്ട് ഒക്കെ കഴിഞ്ഞു വരുമ്പോൾ സന്ധ്യ കഴിയും, താര റെഡിയായി നിൽക്കാൻ തുടങ്ങിയിട്ട് മണിക്കൂർ ഒന്ന് ആയി. കിച്ചാ നീ പോവാൻ നോക്ക് ” അമ്മായി അത് പറഞ്ഞപ്പോ ആതിര പിണങ്ങി അകത്തേക്കു കേറി പോയി. അമ്മായി അവളുടെ പോക്ക് നോക്കി ചിരിച്ചിട്ട് കിച്ചനെ നോക്കി കണ്ണ് ചിമ്മി കാണിച്ചു.