കല്യാണപ്പിറ്റേന്ന് [Arrow]
” എനിക്ക് ചേർന്ന് നിന്ന പകരാൻ എനിക്ക് കുഷ്ഠം ഒന്നുമില്ല, ഞാൻ കാരണം നീ വെറുതെ നനയണ്ട ” എന്നും പറഞ്ഞ് കിച്ചൻ കുടയിൽ നിന്ന് ഇറങ്ങി മഴ നനഞ്ഞു വീട്ടിലേക്ക് നടന്നു. ഇത്ര നാൾ അവൾ കാട്ടിയ അവഗണന കൊണ്ടുണ്ടായ സങ്കടം ആണ് ഇപ്പൊ ദേഷ്യമായി പുറത്തേക്ക് വന്നത്. പുറകിൽ നിന്ന് അവൾ വിളിക്കും എന്ന് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു പക്ഷെ അത് ഉണ്ടായില്ല, കരയരുത് എന്ന് വിചാരിച്ചിട്ട് നടന്നില്ല കണ്ണിൽ നിന്ന് കണ്ണുനീർ ചാലിട്ട് ഒഴുകി. മഴ ഉള്ളത് കൊണ്ട് പുറത്ത് അറിഞ്ഞില്ലന്ന് മാത്രം.
” എന്റെ കിച്ചാ എന്തിനാ ഈ മഴ മുഴുവൻ നനഞ്ഞേ?? ” നനഞ്ഞു കുളിച്ചു വന്ന കിച്ചനെ കണ്ട് അമ്മ ഓടി വന്നു. ആ സാരി തലപ്പ് കൊണ്ട് എന്റെ തല തോർത്തി. ആ അമ്മയുടെ വാത്സല്യം കൂടിയായപ്പോ കിച്ചന് സങ്കടം കൊണ്ട്ചങ്ക് പൊട്ടുന്ന പോലെ തോന്നി. അപ്പോഴേക്കും താരയും എത്തി.
” എന്റെ കുട്ടി നിനക്ക് ഇവനെ കൂടെ കുടയിൽ കയറ്റാൻ പാടില്ലായിരുന്നോ?? “
” അത് അപ്പച്ചി ഞാൻ… “
” ഞാനാ അമ്മേ വേണ്ടന്ന് പറഞ്ഞെ മഴ നനയണം എന്ന് തോന്നി അതാ….. ഹാച്…. “
താര എന്തോ പറയാൻ വന്നപ്പോ കിച്ചൻ ഇടക്ക് കയറി പറഞ്ഞ്.
” ഹാ തുമ്മഡാ തുമ്മ് ” കിച്ചൻ തുമ്മിയപ്പോ അമ്മ അവന്റെ ചെവിക്ക് പിടിച്ചു. കിച്ചൻ ഡ്രസ്സ് മാറി, നല്ല തലവേദന തോന്നിയപ്പോ തന്റെ റൂമിൽ പോയി കിടന്നു.
” കിച്ചാ എഴുന്നേറ്റെ ” ആരോ വിളിക്കുന്ന പോലെ തോന്നിയപ്പോഴാണ് അവൻ ഉണർന്നത്. താര ആണ് കയ്യിൽ തുണി ചുറ്റി ഒരു കാലം പിടിച്ചിട്ടുണ്ട്, അതിൽ നിന്ന് ആവി പറക്കുന്നു. കിച്ചൻ എഴുന്നേക്കാൻ പറ്റുന്നില്ല ശരീരം നല്ല വേദന, നെറ്റിൽ തുണി നനച്ചിട്ടിട്ടുണ്ട് സൊ കിച്ചന് പനി പിടിച്ചു.
” ആവി പിടിക്കാം ” താര ആണ്.
“വേണ്ട “
” അപ്പച്ചി പറഞ്ഞിട്ടാ “
” വേണ്ടന്ന് പറഞ്ഞില്ലേ ” കിച്ചൻ അവളെ നോക്കാതെ സ്വരം കടുപ്പിച്ചു പറഞ്ഞു.
പെട്ടന്നാണ് കിച്ചേട്ടാ ന്ന് വിളിച്ചോണ്ട് ആതിര റൂമിലേക്ക് വന്നത്. അവൾ കോളജിൽ നിന്ന് വന്ന ഉടനെ ആണ്. ഡ്രസ്സ് മാറുന്ന പോയിട്ട് ബാഗ് പോലും മാറ്റിയിട്ടില്ല. വന്നപാടെ അവൾ കിച്ചന്റെ മുഖത്ത് തൊട്ട് നോക്കി.
” നല്ല ചൂട് ഉണ്ടല്ലോ, എന്തിനാ കിച്ചേട്ടാ മഴ നനയാൻ പോയെ??” പെണ്ണ് ഇത്തിരി കലിപ്പ് ആയി.
പിന്നെ നെറ്റിൽ ഇരുന്ന തുണി പിഴിഞ്ഞ് വീണ്ടും നനച്ചിട്ടു.