കല്യാണപ്പിറ്റേന്ന് [Arrow]

Posted by
” നിനക്ക് ഫോട്ടോ കാണണോ ” എന്നും പറഞ്ഞ് അവൻ ഫോണിൽ നിന്ന് പഴയ ഗ്രൂപ്പ്‌ ഫോട്ടോ എടുത്ത് അവളെ കാണിച്ചു. ആതിര ചിരി തുടങ്ങി, താര പതിയെ വന്ന് എത്തി നോക്കി കിച്ചൻ നോക്കുന്ന കണ്ടപ്പോ തിരിച്ചു പോയി.
” ഞാൻ പിന്നെ അന്നേ നല്ല ഗ്ലാമർ ആയോണ്ട് പെൺപിള്ളേർ ഒക്കെ എന്റെ പുറകെ ആയിരുന്നു ” അനന്തു അത് പറഞ്ഞ് ഒന്ന് പൊങ്ങി.
” എന്തായാലും ഇപ്പൊ കാണാൻ ഗ്ലാമർ കിച്ചേട്ടൻ ആ, കട്ട താടിയും ജിം ബോഡി ഒക്കെ ആയി എന്നാ ഭംഗി ആ “
” അങ്ങനെ പറഞ്ഞ് കൊട് മോളെ ” എന്നും പറഞ്ഞ് കിച്ചൻ അവളുടെ കവിളിൽ തലോടി.
” mm നടക്കട്ടെ നടക്കട്ടെ, നീ വരും കേട്ട ” എന്നും പറഞ്ഞ് അനന്തു അവളെ നോക്കി മനസ്സിലാവുന്നുണ്ട് എന്ന ഭാവത്തിൽ ചിരിച്ചു. അന്നേരം ആതിരയുടെ മുഖം നാണം കൊണ്ട് ചുവന്നു.
എന്തയാലും ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞു വീണു, കല്യാണതിന്റെ ഓട്ടം ഒക്കെ തുടങ്ങി, താര തന്റെ അനന്തുന്റെ പെണ്ണ് ആണ് എന്ന് തന്നെ തന്നെ പറഞ്ഞ് വിശ്വസിപ്പിക്കാൻ കിച്ചൻ കഴിവതും ശ്രമിച്ചു നോക്കി കൊണ്ടേ ഇരുന്നു, പക്ഷെ രാജ്ഞിയെ കാണുമ്പോൾ കവാത്ത് മറക്കുക എന്ന് പറയൂലെ ആ അവസ്ഥ ആണ്. അവളെ കാണുമ്പോൾ അവൻ എല്ലാം മറക്കും, അവളിൽ നിന്ന് പോസിറ്റീവ് ആയി ഒരു റിയാക്ഷൻ കിട്ടിയിരുന്നെങ്കിൽ കിച്ചൻ അനന്തുവിനോട് എല്ലാം പറഞ്ഞേനെ പക്ഷെ അവൾ ഇപ്പോഴും പഴയ പോലെ ആണ്, അവർക്കിടയിൽ അവൾ ഒരു മൗനത്തിന്റെ വേലി അവൾ തീർത്തിട്ടുണ്ട്.
അന്ന് ഒരു മഴയുള്ള ദിവസം ആയിരുന്നു. മഴ എന്ന് പറഞ്ഞാ നല്ല കുത്തി ഒലിച്ചു പെയ്യുന്ന മഴ. കിച്ചൻ റോഡിലെ രാമേട്ടന്റെ ചായകടയിൽ ഇരിക്കുകയായിരുന്നു അപ്പോഴാണ് അപ്പുറത്തെ ലേഡി സ്റ്റോറിൽ നിന്ന് പുറത്തേക്ക് വന്ന താരയെ അവൻ കണ്ടത്. അവൾ മഴനനഞ് ഓടാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്. കിച്ചൻ കുടയും എടുത്ത് പുറത്തേക്ക് ഇറങ്ങി. അവനെ കണ്ടപ്പോ അവൾ ഒന്ന് നിന്നു. കിച്ചൻ വരാൻ പറഞ്ഞ് വിളിച്ചപ്പോ അവൾ ആദ്യം ഒന്ന് മടിച്ചു, ലേഡിസ്റ്റോറിലെ ചേച്ചികൂടി പറഞ്ഞപ്പോ അവൾ കുടയിൽ കയറി. മാക്സിമം എന്നെ മുട്ടാതെ ആണ് അവൾ നടന്നിരുന്നത്. അതുകൊണ്ട് തന്നെ അവളുടെ ഒരു സൈഡ് ഏകദേശം മുഴുവനും നനഞ്ഞിരുന്നു. കുടയിലേക്ക് ചേർന്ന് നിൽക്കാൻ അവൾ ഇടക്കൊക്കെ പറയുന്നുണ്ട് പക്ഷെ അവൾ മൈൻഡിയില്ല.
” താരേ ” റോഡ് കഴിഞ്ഞു ആളൊഴിഞ്ഞ വയൽവരമ്പത്ത് എത്തിയപ്പോ കിച്ചൻ വിളിച്ചു.
” കുട പിടിക്ക് “
അവൾ അത് കേട്ടത് പോലെ പോലും നടിച്ചില്ല.
” കുട പിടിക്കടി” കിച്ചൻ കലിപ്പിച്ചപ്പോ അവൾ ഒന്ന് പേടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *