കല്യാണപ്പിറ്റേന്ന് [Arrow]
” നീ പോയി പെൻസിലും പേപ്പറും എടുത്തോണ്ട് വാ, എന്റെ ബാഗിൽ ഉണ്ട്. ” കിച്ചൻ അത് പറഞ്ഞപ്പോ ആതിരയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു. അവൾ ഓടി പോയി ക്യാൻവാസും പെൻസിലും ഒക്കെ ആയി വന്നു. ഈ ടൈം ൽ താര വീണ്ടും വന്ന് tv ടെ മുന്നിൽ ഇരുന്നു. ആരും കാണാതെ കിച്ചന്റെ നോട്ടം അവളുടെ മേൽ ഇടക്ക് ഇടക്ക് വീണു കൊണ്ടിരുന്നു, അപ്പോഴെല്ലാം അവന്റെ ഹൃദയമിടിപ്പ് കൂടി Tv ൽ കാണുന്ന മുഹൂർത്തങ്ങൾക്ക് അനുസരിച്ചു അവളുടെ മുഖവും മാറുന്നുണ്ട് നല്ല രസം ആണ് അത് കണ്ടിരിക്കാൻ, പ്രണയം എന്ന പേരിൽ താൻ വരകളിലേക്ക് പകർത്തിയ തോന്നും പ്രണയമായിരുന്നില്ല എന്ന് ഈ പെണ്ണ് കിച്ചനെ പഠിപ്പിക്കുവായിരുന്നു.
” കിച്ചേട്ടാ, എന്ത് നോക്കി ഇരിക്കുവാ ” ആതിര വിളിച്ചപ്പോൾ കിച്ചൻ ഒന്ന് ഞെട്ടി. അവൾ പെൻസിലും ഒക്കെ എടുത്തു വന്നിരുന്നു.
” നമുക്ക് ഇപ്പൊ ഷെയ്ഡിങ് നോക്കാം, അതിന് ആദ്യം ഒരു പ്ലെയിൻ സ്കെച്ച് വരക്കാം ” എന്ന് പറഞ്ഞിട്ട് കിച്ചൻ താരയുടെ മുഖം പേപ്പറിലേക്ക് സ്കെച് ചെയ്തു.
” HB പെൻസിൽ വെച്ചാണ് സാദാരണ സ്കെച്ച് ചെയ്യുക, അതിന് ശേഷം എവിടെ നിന്ന് ആണ് ലൈറ്റ് അടിക്കുന്നത് എന്ന് തീരുമാനിക്കണം, എന്നിട്ട് ലൈറ്റ് അടിക്കുന്ന ഭാഗത്ത് 2h, 3h പോലുള്ള ലൈറ്റ് ഷേഡ് ചെയ്യണം, നിഴൽ അടിക്കുന്ന സ്ഥലത്തു 8b, 7b പോലെ ഉള്ള ഡാർക്ക് ടോൺ പെൻസിൽ യൂസ് ചെയ്യണം ” കിച്ചൻ വരക്കുന്നതിനൊപ്പം ആതിരക്ക് പറഞ്ഞ് കൊടുത്തു. അതെല്ലാം അവൾ മൂളി കേട്ടു.
” കിച്ചേട്ടാ, കിച്ചേട്ടൻ ആരേലും പ്രേമിച്ചിട്ടുണ്ടോ? ” ആതിര പെട്ടന്നത് ചോദിച്ചപ്പോൾ കിച്ചൻ ഒന്ന് ഞെട്ടി.
” ഇല്ല എന്താ “
” അല്ല പ്രേമം ഒന്നും ഇല്ലാതെ ഇങ്ങനെ ഒക്കെ സിനിമ ചെയ്യാൻ പറ്റുമോ?? ” അവൾ അത്ഭുതം കൂറി. കിച്ചൻ ചിരിച്ചു.
“ഇല്ല കൊച്ചേ “
” അപ്പൊ കോളജിൽ പഠിക്കുമ്പോൾ ആരും ഇഷ്ട്ട ആണെന്ന് ഒന്നും പറഞ്ഞിട്ടില്ലേ?? “
ആ ചോദ്യതിന് ഉത്തരം പറഞ്ഞത് അനന്ദു ആണ്.
” അതിന് കോളജിൽ പഠിക്കുമ്പോ ഇവൻ ഈ കോലം ഒന്നും ആയിരുന്നില്ല, മെലിഞ്ഞ് മുടി ഒക്കെ നീട്ടി വളർത്തി, അന്ന് താടി ഇല്ലായിരുന്നു പകരം അവിടെ ഇവിടെ രണ്ടു രോമം മാത്രം കരി കൊണ്ട് വരച്ച പോലത്തെ മീശ, മൊത്തത്തിൽ പറഞ്ഞാ ഒരു കോമഡി പീസ്, ഒരുമാതിരി നമ്മുടെ ബോബനും മോളിലെ ഹിപ്പിയെ പോലെ ” അവൻ അത് പറഞ്ഞ് ചിരി തുടങ്ങി.