കല്യാണപ്പിറ്റേന്ന് [Arrow]
വൈകുന്നേരം വരെ അവൾ ഇവിടെ ഉണ്ടായിരുന്നു. എല്ലാരോടും ചിരിച്ചും കളിച്ചും ഒരു കിലുക്കാംപെട്ടി. കിച്ചനോട് മാത്രം അവൾ ഒന്നും മിണ്ടിയില്ല, എങ്കിലും അവളെ കാണുന്ന ഓരോ നിമിഷവും അവന് ഇഷ്ടം കൂടി കൂടി വരുവാണ്, പക്ഷെ അനന്തുന്റെ പെണ്ണ് ആണെന്ന് ഓർക്കുമ്പോൾ…
കിച്ചനോട് മാത്രം അവൾക്ക് എന്തോ ഒരു അകൽച്ച, അവനെ കാണുമ്പോൾ ദേഷ്യമൊക്കെ ആയി അവളുടെ മുഖം ഒക്കെ കടന്നൽ കുത്തിയ പോലെ വീർത്തു വരും, അത് കാണാൻ നല്ല രസം ആണ്. അത് കാണാൻ വേണ്ടി മാത്രം അവൻ ചുമ്മാ അവളെയും ടീസ് ചെയ്തോണ്ട് ഇരുന്നു.
കിച്ചൻ അവളുമായി അടുത്തില്ലേലും ആതിരയുമായി കമ്പനി ആയി. രാവിലെ കിച്ചനെ ഉണർത്തിയില്ലേ അതാണ് ആതിര. ന്തായാലും നാളുകൾ കടന്ന് പോയി, അവന് അവളോട് ഉള്ള ഇഷ്ടം കൂടി വന്നു, അവൾക്ക് അവനോടുള്ള കലിപ്പും.
ഒരു ദിവസം കിച്ചൻ നോക്കുമ്പോൾ ആതിരയും താരയും ഇരുന്നു അനിമേഷൻ മൂവി കാണുകയാണ്.
” ആഹാ ഇതെന്താ ഇരുന്നു കാണുന്നെ “അവൻ ആതിരയോട് ചോദിച്ചു.
” എന്നെ ഈ താരേച്ചി പിടിച്ച് ഇരുത്തിയാ, ഈ പടം ഒക്കെ ചേച്ചിക്കാ ഇഷ്ടം ” ആതിര കൈ മലർത്തി.
” അയ്യേ രണ്ടാഴ്ച കഴിഞ്ഞ കല്യാണം ആണ് ഇപ്പോഴും ഇരുന്നു കുട്ടിക്കളി കാണുന്നു ” കിച്ചൻ താരയെ കലിപ്പാക്കാൻ വേണ്ടി പറഞ്ഞു.
“കുട്ടിക്കളിയോ??, ഇത് ഒന്ന് കണ്ടു നോക്ക് എന്നിട്ട് പറ. എന്റെ ഫേവരെറ്റ് ഫിലിം ആണ് ” അവളുടെ കണ്ണ് ഒക്കെ വിടർന്നു.
” ഇത് ഒരു വണ്ടർഫുൾ love സ്റ്റോറി ആണ്. തന്നിലേക്ക് തന്നെ ഒതുങ്ങിയ നായകൻ, തന്റെ കാര്യങ്ങൾ നോക്കുന്ന ലേഡി റോബോര്ട്ടും ആയി പ്രണയത്തിൽ ആവുന്നതാണ് കഥ. എന്ന ഒരു ഫീൽ ആ. എനിക്ക് എന്ത് ഇഷ്ടം ആണെന്നോ. കഥ ആയാലും കാരക്ടർസ് ആയാലും പ്രണയം ആയാലും വേറെ ലെവൽ “
അവൾ സിനിമയെ കുറിച് വല്ലാതെ വാചാലയായി. ആദ്യമായി ആണ് താര കിച്ചനോട് ഇങ്ങനെ സംസാരിക്കുന്നത്. അതിന്റെ ത്രില്ലിൽ കിച്ചൻ ഒന്നും മിണ്ടാതെ കേട്ടിരുന്നു. തന്റെ കഥാപാത്രങ്ങൾക്ക് ഇത്ര ഡെപ്ത് ഉണ്ടെന്ന് അവൾ പറഞ്ഞപ്പോഴാണ് അവൻ അറിയുന്നത്.
ഒരു പൊട്ടിച്ചിരി കേട്ടാണ് അവർ തിരിഞ്ഞു നോക്കിയത്. അനന്തു ഇതെല്ലാം കേട്ട് പൊട്ടി ചിരിക്കുവാണ്.
” നീ ഇത് ആർക്കാ കഥ പറഞ്ഞ് കൊടുക്കുന്നത്?? ഇത് ഇവന്റെ സിനിമ ആണ്, നിനക്ക് ഇതിനല്ലേ അവാർഡ് കിട്ടിയേ “
കിച്ചൻ അതേ എന്ന ഭാവത്തിൽ തല ആട്ടി. താരയുടേം ആതിരയുടേം കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു. താര പെട്ടന്ന് തന്നെ അവളുടെ സ്ഥായി ഭാവം വീണ്ടെടുത്ത് ചവിട്ടി തുള്ളി പുറത്തേക്ക് പോയി. അവർ അത് കണ്ട് പൊട്ടിച്ചിരിച്ചു.
” കിച്ചേട്ടാ എനിക്ക് പെൻസിൽ ഡ്രോയിങ് പഠിപ്പിച്ചു തരാം എന്ന് പറഞ്ഞിട്ട് ഇതേവരെ പഠിപ്പിച്ചില്ല ട്ടോ ” ആതിര ആണ്. അവളും അത്യാവശ്യം വരക്കും.