കല്യാണപ്പിറ്റേന്ന് [Arrow]

Posted by

അവൾ ആ കൈവരിയിൽ പിടിച്ചു ദൂരെക്ക് നോക്കി നിൽക്കുവാണ്, അവൾ മുടി മുഴുവൻ വാരി കെട്ടിയിട്ടുണ്ട്, എങ്കിലും ഒന്ന് രണ്ടു മുടി അവളുടെ മുഖത്തേക്ക് വീണ് കിടക്കുന്നുണ്ട്, അവ കാറ്റിൽ അങ്ങനെ അവളുടെ മുഖത്ത് ഒക്കെ പാറി നടക്കുന്നു. അത് കാണാൻ തന്നെ നല്ല ചേല് ആണ്. മുഖത്തു മേക്കപ്പ് ഒന്നുമില്ല എകിലും വല്ലാത്ത ഒരു തിളക്കം ഉണ്ട് ഇന്നലെ ചെയ്ത ഫേഷ്യലിന്റെ ആവും. നല്ല കറുത്ത കണ്ണുകൾ ആണ് അവൾക്ക് ആ കണ്ണുകൾ തന്നെ യാണ് അവളുടെ ഹൈലൈറ്റ്. അവളുടെ അടുത്ത് ഇങ്ങനെ നിൽക്കുമ്പോ കിച്ചന്റെ നെഞ്ചിടിപ്പിന്റെ താളം മുറുകുന്നത് അവൻ അറിഞ്ഞു, അവളോട്‌ ചിലത് പറയണം എന്നുണ്ട് പക്ഷെ എവിടെ ന്നാ തുടങ്ങുവാ, ഒരു വിറവൽ.
” അല്ല കല്യാണപെണ്ണ്, ഈ സമയത്ത് ഇവിടെ എന്ത് ചെയ്യുവാ??  ഒറങ്ങുന്നില്ലേ?? ” കിച്ചൻ ഒന്ന് തുടങ്ങി വെച്ചു.
” ഉറക്കം വരുന്നില്ല “
കിച്ചന്റെ ചോദ്യത്തിന് അവനെ നോക്കാതെ വിദൂരതയിലേക്ക് നോക്കി അവൾ ഉത്തരം പറഞ്ഞു.
” ഈ കാറ്റിന് ഒരു തണുപ്പ് ഉണ്ടല്ലേ താര, ഒരു മഴക്ക് ഉള്ള കോൾ ഉണ്ടെന്ന് തോന്നുന്നു. “
” mm ” അവൾ ഒന്ന് നോക്കുക പോലും ചെയ്യാതെ ഒന്ന് മൂളി.
” താര.. “
കിച്ചൻ വിളിച്ചു.
അവൾ അവനെ ഒന്ന് നോക്കി എന്നല്ലാതെ പ്രതികരിച്ചില്ല.
” താര എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ട്, പറയണ്ട എന്ന് ഞാൻ പലയാവർത്തി വിചാരിച്ചതാണ്. പക്ഷെ താൻ ഇത് അറിയണം എന്നായിരിക്കും വിധി. അല്ലേൽ നമ്മൾ ഈ സമയത്ത് ഇവിടെ വെച്ച് കാണേണ്ടി വരില്ലല്ലോ “
കിച്ചൻ ചുറ്റി വളയുന്നത് കണ്ട് എന്താണ് കാര്യം എന്ന ഭാവത്തിൽ അവൾ അവനെ നോക്കി.
” I love you, താര. എനിക്ക് അറിയാം, നിനക്ക് എന്നോട് എന്തോ ദേഷ്യം ആണ്, നമ്മൾ  തമ്മിൽ പരിചയപ്പെട്ടിട്ട് ഒരു മാസം പോലും ആവുന്നില്ല, അതിനെല്ലാം ഉപരി നാളെ നിന്റെ വിവാഹം ആണ്. എനിക്ക് ഇത് നിന്നോട് പറയണം എന്ന് തോന്നി. അന്ന് ആ വയലിറമ്പിൽ വെച്ച് ആദ്യമായി കണ്ടപ്പോ തൊട്ട് നിന്നോട് എനിക്ക് വല്ലാത്ത ഒരു ഇഷ്ടം ആണ് പെണ്ണെ, നീ എന്റെ ആണെന്ന് ഒരു തോന്നൽ. ഓരോ തവണ നീ എന്നിക്ക് എതിരെ മുഖം തിരിക്കുമ്പോഴും നിന്റെ മുന്നിൽ കൂടുതൽ വരാൻ നിന്നോട് അടുക്കാൻ എന്നോട് ആരോ പറയുന്ന പോലെ. ഞാൻ ഉറങ്ങിട്ട് എത്ര നാൾ ആയെന്ന് അറിയോ, ഒരോ തവണ കണ്ണ് അടക്കുമ്പോഴും നിന്റെ മുഖം ആണ് നീ എന്റെ ആണെന്ന തോന്നൽ ആണ്, അത് എങ്ങനെയാ നിന്നെ പറഞ്ഞ് മനസിലാക്കുക എന്ന് എനിക്ക് അറിയില്ല.
I love you താര I love you “

Leave a Reply

Your email address will not be published. Required fields are marked *