കണ്ടുപിടക്കണം എന്ന തീരുമാനത്തിൽ ആയിരുന്നു അവൻ. ദേ ഇപ്പൊ തേടിയ വള്ളി കാലിൽ ചുറ്റി എന്ന അവസ്ഥയിൽ ആയി, അവൾ അനന്തു വിന്റെ കൂടെ തന്റെ കണ്മുന്നിൽ. അല്ല ഇവൾ എന്താ ഇവിടെ?? ഇനി ഇത് ആവുമോ താര ആ ചോദ്യം കിച്ചനിൽ ഒരു വാലിയ പെരുമ്പറ മുഴക്കി.
കല്യാണപ്പിറ്റേന്ന് [Arrow]
” ഇതാണ് എന്റെ ചങ്ക് ബ്രോ കിച്ചൻ എന്ന കൃഷ്ണ ദാസ് ” അനന്തു കിച്ചനെ അവൾക്ക് പരിചയപ്പെടുത്തി, ഈശ്വരാ ഇത് താര ആവരുതേ… ആതിര ആവണേ…. ആ ഒരു നിമിഷം കൊണ്ട് കിച്ചൻ അറിയാവുന്ന സകല ദൈവങ്ങളെയും വിളിച്ചു. പക്ഷെ…
” കിച്ചാ ഇതാണ് എന്റെ മുറപ്പെണ്ണ് താര ” അവന്റെ ആ വാക്കുകൾ കിച്ചന്റെ എല്ലാ പ്രതീക്ഷ കളും കാറ്റിൽ പരത്തി കൊണ്ടാണ് വന്നത്. ഇത്തിരി മുൻപ് കത്തിജ്വലിച്ചു നിന്നിരുന്ന അവന്റെ പ്രണയതീയിൽ ആരോ വെള്ളം കോരി ഒഴിച പോലെ ആയി.
” ഡാ ഞങ്ങൾ തമ്മിൽ പ്രണയം ഒന്നുമില്ലായിരുന്നു. എനിക്ക് 26 ആം വയസിനു മുമ്പ് കല്യാണം നടക്കണം, എനിക്ക് ആരുമായും റിലേഷൻ ഒന്നും ഇല്ലായിരുന്നു എന്ന് നിനക്ക് അറിയാല്ലോ, ഇവൾ കുഞ്ഞിലേ മുതൽ എനിക്ക് ഉള്ളതാണ് എന്നാണ് എല്ലാരും പറഞ്ഞിരുന്നത് സൊ മുത്തശ്ശി ഇങ്ങനെ ഒരു കാര്യം പറഞ്ഞപ്പോ ഞാൻ സമ്മതിച്ചു, ഒന്നുമില്ലേലും ഒരു പരിചയവും ഏതേലും ഏപ്പരാച്ചി യെ കെട്ടുന്ന തിലും നല്ലതല്ലേ ഇവളെ കെട്ടുന്നത്, ഇവളുടെ കാര്യവും അത് തന്നെ ” കിച്ചൻ ഇന്നലെ ചോദിച്ച ചോദ്യതിന് ഉത്തരം എന്നോണം അനന്തു പറഞ്ഞു. ഇനി എന്ത് പറഞ്ഞിട്ട് എന്തിനാ എന്ന ഭാവത്തിൽ കിച്ചനും.
” നിനക്ക് ഇവനൊഡ് ആരോടും പറയാതെ വെച്ച ഇഷ്ടം വല്ലതും ഉണ്ടായിരുന്നോ ” കിച്ചൻ അവളോള് അവസാന ശ്രമം എന്നോണം ചോദിച്ചു.
“ഏയ് എന്നോട് മുത്തശ്ശി പറഞ്ഞത് കൊണ്ട് സമ്മതിച്ചതാ, ഇത് എന്റെ കൂടെ തറവാട് അല്ലേ അന്യ വീട്ടിൽ പോകുന്നതിലും നല്ലതല്ലേ എന്ന് ഓർത്തു. എനിക്ക് ഇതുവരെ ആരോടും പ്രണയം തോന്നിട്ടില്ല ” അവസാന വാചകം അവൾ ശബ്ദം കുറച്ച് ആണ് പറഞ്ഞത്. അതിന് അർഥം ഇനി പ്രണയം തോന്നാം എന്നല്ലേ ഒരു മാസം ഉണ്ടല്ലോ. കിച്ചനിൽ അല്പം മുമ്പ് കെട്ടു പോയ തീയിൽ എവിടെയോ ഒരു കൊച്ചു കനൽ തെളിഞ്ഞു, കനൽ ഒരു തരി മതി എന്നാണല്ലോ.
” അനന്തേട്ട ഞാൻ അപ്പച്ചിടെ അടുത്ത് ഉണ്ടാവും ” അത് പറയുമ്പോഴും അവളുടെ മോന്ത കേറ്റി വെച്ച് തന്നെ ആണ് ഇരുന്നത്.
“ഇവൾക്ക് ഇതെന്തു പറ്റി. ഇത്തിരി മുമ്പ് വരെ ഒരു കുഴപ്പം ഇല്ലായിരുന്നതാണെ ” ചവിട്ടി തുള്ളി പോയ താരയെ നോക്കി അനന്തു, കിച്ചനോട് പറഞ്ഞു.
” ഇന്നലെ ഒരുത്തി എന്നെ വയലിൽ തള്ളി ഇട്ടു എന്ന് പറഞ്ഞില്ലേ അതവളാ “
” വെറുതെ അല്ല ” അവൻ ചിരിച്ചു.