പറയുമ്പോ ഉണ്ണിമാമേട മൂത്ത മോള്, പറയുമ്പോലെ അങ്ങനെ ഒരു കഥാപാത്രം കൂടി ഉണ്ടായിരുന്നല്ലോ, അതിനെ എങ്ങും കണ്ടില്ലല്ലോ. നാളെ നോക്കാം എന്നും മനസ്സിൽ പറഞ്ഞ് കിച്ചൻ കിടന്നു, യാത്ര, നടപ്പ്, വീഴ്ച, നീന്തൽ വല്ലാത്ത ഒരു ദിവസം തന്നെ ആയിരുന്നല്ലോ, കിച്ചന് നല്ല ഷീണം ഉണ്ട്. വയലിൽ വെച്ചു കണ്ട സുന്ദരിയെ ഓർത്തു കൊണ്ട് അവൻ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു, സ്വപ്‌നത്തിൽ അവൾ വരും എന്ന പ്രതീക്ഷയിൽ.
കല്യാണപ്പിറ്റേന്ന് [Arrow]
ആരുടെയോ കാൽപ്പെരുമാറ്റം കേട്ടാണ് അവൻ രാവിലെ ഉണർന്നത്. ഈറൻ തോർത്ത് ചേർത്ത് കെട്ടിയ മുടി, ആ മുടിയിൽ ഒരു തുളസി കതിർ ചൂടി, ഹാഫ്സാരി ഉടുത്തു നിൽക്കുന്ന ഒരു പെൺകൊടി, അവൾ തിരിഞ്ഞു നിന്ന് മേശപ്പുറത്ത് എന്തോ പരതുകയാണ്. സൊ പിന്നാമ്പുറം ആണ് ഇന്നത്തെ കണി. ബട്ട് മോശം ഒന്നും അല്ലാട്ടോ ആ ബാക്ക് കാണുമ്പോഴേ അറിയാം ഫ്രണ്ടിലും ആൾ ഒരു കൊച്ച് സുന്ദരി തന്നെ ആണെന്ന്. കിച്ചൻ കണ്ണ് തിരുമി എഴുന്നേറ്റു. കട്ടിലിൽ അനക്കം കേട്ടിട്ട് ആവണം അവൾ ഞെട്ടി തിരിഞ്ഞു, അവന്റെ ഊഹം തെറ്റിയില്ല ചന്ദന കുറി ഒക്കെ തൊട്ട്, ഈറൻ മുടി ഒക്കെ ആയി ഒരു ചുന്ദരി. കിച്ചൻ ഉണർന്ന് എന്ന് കണ്ടപ്പോ അവളുടെ ആ കരിമിഴികളിൽ ഒരു നാണം വിരിഞ്ഞു, ആ കണ്ണുകൾ കിച്ചൻ വേറെ എവിടെയോ കണ്ടിട്ടുണ്ടോ??, പെട്ടന്ന് തന്നെ കൈയിരുന്ന ബുക്കും എടുത്തോണ്ട് അവൾ പുറത്തേക്ക് ഓടി, വാതിലിന്റെ അടുത്ത് എത്തിയപ്പോ ഒന്ന് നിന്നു
” ചായ മേശപ്പുറത്തു വെച്ചിട്ടുണ്ട് ” തിരിഞ്ഞു നോക്കാതെ അത് പറഞ്ഞിട്ട് അവൾ പുറത്തേക്ക് ഓടി. ആ ഓട്ടം കണ്ടപ്പോ എന്തോ കിച്ചന് ചിരി വന്നു.
കിച്ചൻ കട്ടിൽ തന്നെ ഇരുന്നു കൊണ്ട് ചായ ഊതി കുടിച്ചു, ആഹാ ഇത് കൊള്ളാം ഉറക്കം ഉണരുമ്പോഴെ മുന്നിൽ ചൂട് ചായ, എന്താ സുഖം. സാധാരണ ഒരു ചായ കിട്ടണമെങ്കിൽ അവൻ തന്നെ എഴുന്നേറ്റു പോയി ഇടണം ഇതിപ്പോ സുഖം. അങ്ങനെ ഈണത്തിൽ ചായ ഊതി ഊതി കുടിച്ചോണ്ട് ഇരുന്നപ്പോഴാണ് മുറിയുടെ പുറത്ത് ആരോ സംസാരിക്കുന്നത് കിച്ചൻ കേട്ടത്.
“അനന്തേട്ടന്റെ കിച്ചൻ ഇതേവരെ എഴുന്നേറ്റില്ലേ, ബാ നമുക്ക് പോയി കുത്തി പൊക്കാം ” ഒരു നാരിശബ്ദം. ഒരു കിളികൊഞ്ചൽ പോലെയാണ് കിച്ചന് തോന്നിയത്. ചെവിയിൽ കൂടി നേരെ ഹൃദയത്തിലേക്ക് തറഞ്ഞു കയറിയപോലെ. ആളെ കാണാൻ കിച്ചന്റെ മനസ്സ് വെമ്പൽ കൊണ്ടു. തനിക്ക് എന്താണ് പറ്റിയെ ഇന്നലെ തൊട്ട് ഒരുമാതിരി കോഴിയെ പോലെ ആയി മാറി ഇരിക്കുന്നു. കൺട്രോൾ കിച്ചൻ കൺട്രോൾ. അവൻ അവനെ തന്നെ ശാസിച്ചു.
വാതിൽ മെല്ലെ തുറന്നു ആകാംഷയോടെ കിച്ചൻ കണ്ണ് കൂർപ്പിച്ചു. ബട്ട് കടന്നു വന്നത് അനന്തു ആണ്.
” ആഹാ നീ ഉണർന്നോ, ഗുഡ് മോർണിംഗ് “
” അ, മോർണിംഗ് ” കിച്ചന്റെ എല്ലാ നിരാശയും ആ വാക്കുകളിൽ വ്യക്തം ആയിരുന്നു. എന്നാൽ അവന്റെ പിന്നാലെ ഒരു പെണ്ണും റൂമിലേക്ക് കയറി. കിച്ചന്റെയും അവളുടെയും കണ്ണുകൾ പരസ്പരം ഉടക്കി, ആ കണ്ണുകൾ അതിശയം കൊണ്ട് വിടർന്നു മുഖം ഒക്കെ ഒന്ന് തുടുത്തു പിന്നെ പെട്ടന്ന് മുഖം കടന്നൽ കുത്തിയ പോലെ വീർത്തു. അവൾ തന്നെ ഇന്നലെ കിച്ചനെ വയലിൽ തള്ളി ഇട്ടവൾ. കിച്ചന്റെ ഹൃദയത്തിൽ ആദ്യ പ്രണയത്തിന്റെ തീ ആളി കത്തി. ഇന്ന് അനന്തുവിനേം കൂട്ടി ഈ നാട് മുഴുവൻ തപ്പിയിട്ട് ആണേലും