കല്യാണപ്പിറ്റേന്ന് [Arrow]
” ഭാനു, കിച്ചന് ഇത്തിരി കൂടി ചോറ് വിളമ്പികൊട് ” ഉണ്ണിമാമ ആണ്. എല്ലാരും കിച്ചനെ ഊട്ടിക്കാൻ ഉള്ള തിരക്കിൽ ആണ്.
” അതേ അടുത്ത മാസം കല്യാണം എന്റെ ആണ് അവന്റെ അല്ല. എന്റെ കാര്യത്തിലും ഇത്തിരി ശ്രദ്ധ ഒക്കെ ആവാം ” അനന്തു.
” പോട, കിച്ചൻ നാട്ടിലെ ഫുഡ് ഒക്കെ കഴിച്ചിട്ട് എത്ര നാൾ ആയി. നീ വേണേൽ എടുത്തു തിന്ന് ” എന്നും പറഞ്ഞ് അമ്മ കിച്ചന്റെ തലയിൽ പതിയെ തലോടി. So this is how feel like a family. ആദ്യമായി ആണ് ഇങ്ങനെ എല്ലാരോടും ഒത്ത് കളിച്ചു ചിരിച്ചു ഫുഡ് കഴിക്കുന്നത് സത്യത്തിൽ കിച്ചന് അനന്തുനോട് ചെറിയ അസൂയ ഒക്കെ തോന്നി തുടങ്ങി.
” നീ ഈ റൂമിൽ കിടന്നോ ” അനന്തു ആണ് കിച്ചന് റൂം കാട്ടി കൊടുത്തത്. അത്യാവശ്യം വിശാലമായ റൂം ആണ്, റൂമിനുള്ളിൽ ഒരു കട്ടിൽ, അലമാര മേശ രണ്ടു കസേര ഒക്കെ ഉണ്ട്. മേശപ്പുറത്ത് കൊറേ ബുക്ക് ഒക്കെ അടുക്കി വെച്ചിട്ടുണ്ട്. കിച്ചന്റെ ബാഗും മറ്റും അലമാരയുടെ സൈഡിൽ ഇരിക്കുന്നു. വന്നപ്പോ അമ്മേടെ കയ്യിൽ കൊടുത്തതാണ്.
” നിനക്ക് ഷീണം കാണാനും യാത്ര ഒക്കെ ചെയ്തതല്ലേ കിടന്നോ, നാളെ കാണാം ” അനന്തു പോവാൻ ഒരുങ്ങി.
” നീ അവിടെ നിന്നെ, അല്ല, പരസ്പരം ഒന്നും ഒളിക്കാത്ത ആത്മാർത്ഥ സുഹൃത്ത് എന്നായിരുന്നല്ലോ വെപ്പ്, എന്നിട്ട് താര യെ പറ്റി വല്യമ്മാമടെ മോള് എന്നല്ലാതെ വേറെ ഒന്നും പറഞ്ഞിട്ടില്ലല്ലോ. പെട്ടന്ന് ഒരു ദിവസം വിളിച്ചിട്ട് പറയുവാ നിങ്ങളുടെ കല്യാണം ഉറപ്പിച്ചു, നീ വരണം. അപ്പൊ എന്നോട് പറയാത്ത ഒരു മുറപ്പെണ്ണ് പ്രണയം നിനക്ക് ഉണ്ടായിരുന്നു എന്നാല്ലേ അതിന് അർത്ഥം. വേറെ എന്തൊക്ക എന്നോട് പറയാത്തതായി ഉണ്ടെടാ ബ്രൂട്ടസേ “
ഒരു പൊട്ടിച്ചിരി ആയിരുന്നു അതിനുള്ള അനന്തുന്റെ മറുപടി.
“ഇതിനുള്ള മറുപടി നാളെ അവളും കൂടി വന്നിട്ട് പറയാം ഇപ്പൊ പൊന്നുമോൻ കിടന്നുറങ്ങ്. ഗുഡ് നൈറ്റ് ” എന്നും പറഞ്ഞ് വാതിൽ ചാരിയിട്ട് അവൻ പോയി.