കല്യാണപ്പിറ്റേന്ന് [Arrow]

Posted by
ഉണ്ണിമാമ എന്റെ അടുത്ത് വന്ന് ആ മുണ്ട് നേരെ ഉടിപ്പിച്ചുതന്നു
“Ah ഇപ്പൊ മിടുക്കൻ ആയി ” എന്ന് പറഞ്ഞ് അവന്റെ കവിളിൽ ഒന്ന് തട്ടി. ഒരു അച്ഛന്റെ കരുതൽ കിച്ചന് അന്നേരം ഫീൽ ചെയ്തു.
” ഉണ്ണിമാമ ഇതെങ്ങോട്ടാ ഈ സമയത്ത് ”  അത് ചോദിച്ചപ്പോൾ ഉണ്ണിമാമ ഒന്ന് പരുങ്ങി.
” അതേ നമ്മുടെ പറമ്പിൽ ചെത്തു തെങ്ങ് ഉണ്ട്, കുമാരൻ ഇപ്പൊ കള്ള് ചെത്തിയിട്ട് ഇറങ്ങും ” ഒരു ചിരിയോടെ ഉണ്ണിമാമ മറുപടി തന്നു.
” ശരി നടക്കട്ടെ നടക്കട്ടെ ” എന്നും പറഞ്ഞവൻ  വീട്ടിലേക്ക് നടന്നു .
” അമ്മായിയോട് പറയണ്ട കേട്ടോ “
“ആം “
കിച്ചൻ ഉമ്മറത്തു ചെല്ലുമ്പോ ഒരാൾ ഇരുന്നു മുറുക്കാൻ ഇടിക്കുവാണ്.
” മുറുക്കാൻ ഒക്കെ തിന്നാൻ പല്ല് ഉണ്ടോ കള്ളി ” അവൻ മുത്തശ്ശി യുടെ കവിളിൽ പിടിച്ചോണ്ട് ചോദിച്ചു.
” നീ പോട തെമ്മാടി. പല്ല് ഒക്കെ ഉണ്ട് പക്ഷെ ഇളകി ഇരിക്കുവാ, അതല്ലേ ഈ പാക്ക് ഇരുന്നു ഇടിക്കുന്നെ “
ഉള്ള പല്ലൊക്കെ കാട്ടി ചിരിച്ചോണ്ട് മുത്തശ്ശി പറഞ്ഞു.
” എന്ന ഞാൻ ഇടിക്കാം “
എന്നും പറഞ്ഞ് കിച്ചൻ മുറുക്കാൻ ഇടിച്ചോണ്ട് നിന്നപ്പോഴാണ് നാടും പുറത്ത് നല്ല ഒരു ഇടി വന്നു വീണത്. ഞെട്ടി തിരിഞ്ഞു നോക്കിയപ്പോ, അനന്തു. അനന്തുന് സർപ്രൈസ് കൊടുക്കാൻ നോക്കിയിട്ട് കിട്ടിയത് കിച്ചന്.
” നീ ഇത് എപ്പോ വന്നെടാ, ഒന്ന് വിളിച്ചിരുന്നേൽ ഞാൻ വന്നു പിക് ചെയ്യില്ലായിരുന്നോ ” അനന്തു. പെട്ടന്ന് കിച്ചനെ കണ്ടതിന്റെ അത്ഭുത്തിൽ ആണ് അവൻ
” ഞാൻ ഉച്ചക്ക് ലാൻഡ് ചെയ്തു മോനൂസെ ”  ഒരു ചിരിയോടെ കിച്ചൻ മറുപടി കൊടുത്തു.
അവർ ഓരോന്ന് പറഞ്ഞ് ഇരുന്നു, കഴിഞ്ഞ മൂന് കൊല്ലത്തെ വിശേഷങ്ങൾ ഇല്ലേ പറഞ്ഞു തീർക്കാൻ
” അതേ മതി കഥ പറഞ്ഞത്, അത്താഴം കഴിക്കാം വാ ” അമ്മ.
അവർ അകത്തു ചെന്നപ്പോൾ ഉണ്ണിമാമയും മുത്തശ്ശിയും വിച്ചുവും അവരെ കാത്ത് ഇരിക്കുവായിരുന്നു, അവരും ചെന്ന് ഇരുന്നു, അമ്മയും അമ്മായിയും വിളമ്പി തന്നു. അടുക്കള ഭാഗത്ത്‌ ആരുടെയോ കാൽപ്പെരുമാറ്റം കേൾക്കാം. കിച്ചൻ അങ്ങോട്ട്‌ നോക്കിയെങ്കിലും ആരേം കാണാൻ പറ്റിയില്ല.

Leave a Reply

Your email address will not be published. Required fields are marked *