കല്യാണപ്പിറ്റേന്ന് [Arrow]
പെണ്ണിന്റ മോന്ത ഒരു കിന്റൽ കയറ്റി. അവൾ ആ പൂച്ചയെ വാരി എടുത്തിട്ട് തിരിഞ്ഞു നടന്നു.
” എടി പെണ്ണെ നിന്റെ പേര് എന്താഡി ” കിച്ചൻ വിളിച്ചു ചോദിച്ചു
തിരിഞ് അവനെ ഒന്ന് നോക്കി പേടിപ്പിച്ചിട്ട് അവൾ ഓടി അകന്നു. പോട്ടെ സമയം ഉണ്ടല്ലോ നിന്നെ ഞാൻ എടുത്തോളാം എന്ന് മനസിൽ പറഞ്ഞിട്ട് കിച്ചൻ ക്യാമറയുമെടുത്ത് വീട്ടിലേക്ക് നടന്നു.
” അയ്യേ, അമ്മേ കിച്ചേട്ടന്റെ കോലം കണ്ടോ ” കിച്ചന്റെ വരവ് കണ്ടതും വിച്ചു ചിരിച്ചു കൊണ്ട് അമ്മായിയെഒക്കെ വിളിക്കുവാണ്.
” എന്റെ കിച്ചാ ഇതെന്ത് കോലം ആടാ, സൂക്ഷിച്ചു പോണം എന്ന് ഞാൻ പറഞ്ഞതല്ലേ?? ” അമ്മായി.
” വരമ്പിൽ ചെളി അല്ലായിരുന്നോ കാൽ ഒന്ന് വഴുക്കി ” കിച്ചൻ വളിച്ച ഒരു ചിരിയോടെ മറുപടി കൊടുത്തു.
” എന്നിട്ട് വല്ലതും പറ്റിയോ കുട്ടിയേ ” മുത്തശ്ശി ആണ്.
” ഏയ് കുഴപ്പം ഒന്നുമില്ല മുത്തശ്ശി. എനിക്ക് ഒന്ന് കുളിക്കണം “
” അപ്പുറത്ത് ഒരു കുളം ഉണ്ട്, നീന്തൽ ആറിയാവോ, ഇനി ചൂട് വെള്ളം വേണേൽ കുളുമുറിയിലേക്ക് വെക്കാം “
” വേണ്ട അമ്മായി ഞാൻ കുളത്തിൽ കുളിച്ചോളാം ” എന്നും പറഞ്ഞ് അമ്മായി കാണിച്ച സൈഡിലേക്ക് കിച്ചൻ നടന്നു. കുളപ്പുര ഒക്കെ ആയിട്ട് നല്ല വലിയ ഒരു കുളം, ഇളം പച്ച നിറമുള്ള വെള്ളം അവൻ പതിയെ വെള്ളത്തിൽ ഇറങ്ങി. ഒന്ന് മുങ്ങി നിവർന്നപ്പോഴെ എന്താ ഒരു സുഖം, സിമ്മിങ് പൂൾ ന് ഒന്നും ഈ നിർവൃതി തരാൻ പറ്റില്ല. എത്ര നേരം ആ കുളത്തിൽ അങ്ങനെ അർമ്മാദിച്ചു എന്ന് അവന് ഓർമ്മയില്ല. കണ്ണ് ഒക്കെ നല്ല രീതിയിൽ ചുവന്നു എന്ന് തോന്നുന്നു ഒരു തരം മൂടൽ. കേറാം നേരം ആണ് തോർത്ത് എടുത്തില്ലന്ന് അവൻ ഓർത്തത്, കുളം എന്ന് കേട്ടപ്പോൾ നേരെ ഇങ്ങ് വെച്ച് പിടിച്ചു. ഇനി എന്ത് ചെയ്യും.
” കിച്ചേട്ടാ ഇതാ തോർത്ത് അപ്പച്ചി തന്നതാ, ഉടുക്കാൻ ഉള്ള മുണ്ടും ഇവിടെ വെച്ചിട്ടുണ്ടെ” വിച്ചു ആണ്. അവൻ തോർത്തും മുണ്ടും ആ പടവിൽ വെച്ചിട്ട് ഓടി.
” താങ്ക്സ് ” കിച്ചൻ പറഞ്ഞത് വിച്ചു കേട്ടോ ആവോ.
ഈശ്വരാ ഇനി ഇപ്പൊ ഈ മുണ്ട് എങ്ങനെആ ഉടുക്കുന്നെ. കിച്ചൻ ആ മുണ്ട് എടുത്തു തിരിച്ചും മറിച്ചും നോക്കി പിന്നെ ഒരുവിധം വാരി ചുറ്റി ഇട്ടിരുന്ന ബനിയനും ഷോർട്ട്സും തിരുമി പിഴിഞ്ഞ് വീട്ടിലേക്ക് നടന്നു.
” ആഹാ, ന്യൂ ജൻ ഇങ്ങനെ ആണോ മുണ്ട് ഉടുക്കുന്നെ?? ” ഉണ്ണിമാമ.