കിളികളെയും ഒക്കെ കാമറയിൽ പകർത്തുമ്പോഴാണ് കിച്ചൻ ഒരു മണി കിലുക്കം കേട്ടത്. നോക്കുമ്പോൾ കഴുത്തിൽ ഒരു മണി ഒക്കെ ആയി മഞ്ഞു പോലെ വെളുത്ത ഒരു പൂച്ച കുഞ്ഞ് ഇരിക്കുന്നു. കിച്ചൻ വരമ്പത്തു കുനിഞ്ഞിരുന്നു ക്യാമറ അവനു നേരെ ഫോക്കസ് ചെയ്തു.
കല്യാണപ്പിറ്റേന്ന് [Arrow]
പെട്ടന്നാണ് കുഞ്ഞാ എന്നും വിളിച്ചോണ്ട് ആരോ ഓടി വരുന്ന പോലെ കിച്ചന് തോന്നിയത്, എന്താണ് എന്നറിയാൻ കിച്ചൻ എഴുന്നേറ്റതും എന്തോ വന്ന് അവനെ ഇടിച്ചതും ഒരുമിച്ചായിരുന്നു. കിച്ചൻ ഉരുണ്ടു മറിഞ്ഞു നേരെ വയലിലെ ചെള്ളയിൽ. നെഞ്ചിൽ എന്തോ ഭാരം തോന്നി അവൻ കണ്ണ് തുറന്നപ്പോൾ കണ്ടത് കണ്മഷി എഴുതിയ നല്ല കറുത്ത രണ്ടു കണ്ണുകൾ ആണ്. താൻ കണ്ടതിൽ വെച്ച് ഏറ്റവും ഭംഗി ഉള്ള കണ്ണുകൾ. നെറ്റിൽ ഒരു ചന്ദന കുറി, നല്ല നീണ്ടു വളഞ്ഞ മൂക്ക്, ചായം പൂശാതെ തന്നെ നല്ല പഴുത്തു തുടുത്ത തക്കാളി പോലെ ചുവന്ന ചുണ്ട്. കിച്ചൻ അതുവരെ കണ്ടു ശീലിച്ച ചുവപ്പും റോസും ഓറഞ്ചും ഒക്കെ ലിപ്സ്റ്റിക് ഇട്ടു നിറം വെപ്പിച്ച ചുണ്ടുകളേക്കാൾ ഒക്കെ സൗന്ദര്യം ആ ചുണ്ടുകൾക്ക് ഉണ്ടായിരുന്നു. അവനെ കണ്ടതും ആ കണ്ണുകൾ കൗതുകം കൊണ്ട് വിടർന്നു പെട്ടന്ന് തന്നെ മുഖം നാണം കൊണ്ട് ചുവന്നു. അവൾ അവനിൽ നിന്ന് പിടഞ്ഞെഴുന്നേറ്റു. ഒരു ഇളം പച്ച ചുരിദാർ ആണ് അവളുടെ വേഷം, മുടി ഒക്കെ പിന്നിലേക്ക് ഈരി കെട്ടി മൊത്തത്തിൽ ഒരു നാടൻ പെണ്ണ്. ഈശ്വര തനിക് എന്താണ് പറ്റിയെ ഒരുമാതിരി പെണ്ണുങ്ങളെ കണ്ടിട്ടില്ലാത്ത പോലെ, കിച്ചൻ സ്വബോധം വീണ്ടെടുത്ത് ചാടി എഴുന്നേറ്റു, അവൻ മൊത്തത്തിൽ ചെളിയിൽ കുളിച്ചു നിൽക്കുവാണ്, താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും സുന്ദരിആയ പെണ്ണിന്റെ മുന്നിൽ ഇങ്ങനെ ചെളിയിൽ കുളിച്ചു നിൽക്കുന്നതോർത്തപ്പോൾ അവന് വല്ലാത്ത ചമ്മൽ ഫീൽ ചെയ്തു.
” നീ ഇതിപ്പോ എവിടെ ന്ന് വന്നതാഡി മരഭൂതമേ?? ” ചമ്മൽ മറക്കാൻ എന്നോണം അവൻ അവളോട് ചൂടായി.
” എന്ത്… ” എന്തോ ആലോചിച്ചു നിന്ന പെണ്ണ് ഒരു നിമിഷം ഒന്ന് ശങ്കിച്ചു, പിന്നെ
” താൻ ഇത് എവിടുന്ന് പൊട്ടി മുളച്ചതാടോ പൊട്ടക്കണ്ണാ ” അവളും ചൂടായി, ആനേരം ആ മാൻപേട കണ്ണുകൾ ദേഷ്യം കൊണ്ട് വിറക്കുവാണ് അത് കണ്ടപ്പോൾ കിച്ചന് ഒരു രസം ഒക്കെ തോന്നി. പെണ്ണിന്റ ഭംഗി കൂടിയത് പോലെ.
” ആഹാ കണ്ണും മൂക്കും ഒന്നുമില്ലാതെ വന്ന് എന്നെ ഇടിച്ചിട്ടതും പോരാ എന്നിട്ട് എന്നെ പൊട്ടാ കണ്ണാ ന്ന് കൂടി വിളിക്കുന്നോ ” അവളെ ചൂടാക്കാൻ കിച്ചൻ വീണ്ടും ഒച്ചയിട്ടു.
” അറിയാതെ മുട്ടിയതാ, വയലിൽ കുനിഞ്ഞു നിന്ന തന്നെ ഞാൻ കണ്ടില്ല ” അവൾ ഒന്ന് മയപ്പെട്ടു.
” അറിയാതെ ഒന്നുമല്ല നീ മനഃപൂർവം ചെയ്തതാ “
“അല്ല, ” അവൾ ചിണുങ്ങി.
” എന്ത് അല്ല, നിന്റെ വീട് എവിടണ്?? എന്റെ ഡ്രെസ്സും ക്യാമറയും നശിപ്പിച്ചതിന് എന്തേലും പരിഹാരം ഉണ്ടാക്കണം ” ഞാൻ പിന്നേം വെച്ചലക്കി.