അവയുടെ ഒത്ത നടുക്ക് ഒരു ക്ഷേത്രവും ആ ക്ഷേത്രതിന്റെ പേരും പറഞ്ഞ് ഈ രണ്ടു വീട്ടുകാരും ആണ്ടുകൾക്ക് മുമ്പേ മുതൽ ശത്രുതയിൽ ആണ്, അത് ഇന്നും തുടര്ന്നു ന്നു പോണു. അനന്തുവിന്റെ അച്ഛനും അമ്മയും ഈ ശത്രുത ഒന്നും നോക്കിയില്ല കണ്ണും അടച്ചങ്ങു പ്രണയിച്ചു, നാട്ടുകാരും വീട്ടുകാരും അറിഞ്ഞു വലിയ ഭൂകമ്പം ആയി, ആ സമയത്ത് ആണ് അച്ഛന് ഞങ്ങൾ പഠിച്ചിരുന്ന കോളജിൽ ലെച്ചറർ ആയി ജോലി കിട്ടിയതിൽ പിന്നെ ഒന്നും നോക്കിയില്ല അമ്മയെ വിളിച്ചിറക്കി നാട് വിട്ടു. രണ്ടു വീട്ടുകാരും അവരെ പടിയടച്ചു പിണ്ഡം വെച്ചു. അനന്തു ജനിച്ചപ്പോൾ പോലും ഒന്ന് തിരിഞ്ഞു നോക്കിയില്ല എങ്കിലും അവർ ഹാപ്പി ആയിരുന്നു, But nothing lasts forever എന്ന് ആണെല്ലോ, അവരുടെ സന്തോഷത്തിനും അധികം ആയുസ് ഉണ്ടായിരുന്നില്ല അനന്തു വിന് അഞ്ചു വയസ് ഉള്ളപ്പോ ഒരു ആക്സിഡന്റ് അച്ഛൻ പോയി. അമ്മ എന്തു ചെയ്യും എന്ന് അറിയാതെ നിന്നപ്പോ അനന്തുന്റെ മുത്തശ്ശന്റെ എതിർപ്പിനെ മറികടന്നു വല്യമ്മാമ അവരെ തറവാട്ടിലേക്ക് കൊണ്ട് വന്നു. ഇപ്പൊ സ്വസ്ഥം സുഖം.
കല്യാണപ്പിറ്റേന്ന് [Arrow]
” എന്താ കിച്ചാ രുചി പിടിക്കുന്നില്ലേ?? “
അമ്മയുടെ ചോദ്യം ആണ് കിച്ചനെ ഓർമ്മ കളിൽ നിന്ന് ഉണർത്തിയത്. അവൻ വെറുതെ ചോറ് കുഴച്ചു കൊണ്ട് ഇരിക്കാൻ തുടങ്ങിയിട്ട് നേരം കുറച്ചായി. അതാണ് അമ്മ അങ്ങനെ ചോദിച്ചത്.
” ഏയ് ശരിക്കും ഇഷ്ട്ടായി, നാട്ടിലെ രുചി ഒക്കെ നാവ് അറിഞ്ഞിട്ട് നാളു കുറച്ചയില്ലെ അതാ ഓരോന്ന് ആലോചിച് ഇരുന്നു പോയത് “
ഊണ് കഴിച്ചു കഴിഞ്ഞു വൈകുന്നേരം വരെ അമ്മയോടും മുത്തശ്ശിയോടും ഉണ്ണിമാമയോടും ഭാമഅമ്മയോടും ഒക്കെ ഓരോ വിശേഷങ്ങൾ പറഞ്ഞിരുന്നു. ഒരു അഥിതി എന്നതിലുപരി ഒരു കുടുംബാംഗം എന്ന പോലെ ആണ് അവർ കിച്ചനോട് പെരുമാറിയത്. ആ സമയം കൊണ്ട് തന്നെ അവർ അത്ര അടുത്തു.
” അമ്മേ, ഞാൻ ഒന്ന് നടന്നിട്ട് വരാം ” ഇത്രയും പറഞ്ഞു എന്റെ ക്യാമറയും എടുത്തു കിച്ചൻ പുറത്തേക്ക് ഇറങ്ങി.
” കിച്ചാ സൂക്ഷിച്ചു പോണേ തൊടിയിൽ വല്ല പാമ്പോ പഴുതാരയോ ഒക്കെ കാണും, വിച്ചു എവിടെ നിരങ്ങാൻ പോയതാ ഇല്ലേൽ കൂടെ പറഞ്ഞ് വിടായിരുന്നു ” അമ്മായി ആണ്.
” അത് സാരമില്ല അമ്മായി ഞാൻ സൂക്ഷിച്ചു പൊക്കോളാം ” കിച്ചൻ പുറത്തേക്ക് നടന്നു.
ഫോട്ടോഗ്രാഫിയിൽ കിച്ചന് അത്ര താല്പര്യമൊന്നുമില്ല. അനിമേഷനും മറ്റും ചെയ്യുമ്പോൾ നെറ്റിൽ നിന്ന് റെഫെറൻസ് പിക് എടുത്തു ബാക്ക്ഗ്രൗണ്ട് ചെയ്യുന്നത് അവന് ഇഷ്ടം അല്ല , താൻ കണ്ടിട്ടുള്ള സ്ഥലങ്ങൾ വരകളിലേക്ക് പകർത്തുമ്പോഴെ അതിന് ഒരു ജീവൻ വരൂ എന്ന വിശ്വസിക്കുന്ന ആളാണ് കിച്ചൻ. അതുകൊണ്ട് തന്നെ മനസ്സിന് സ്ഥലങ്ങൾ പിന്നീട് വരയ്ക്കുമ്പോൾ റീകളക്റ്റ് ചെയ്യാൻ ഫോട്ടോ എടുത്തു വെക്കും. ഈ വയലും വരമ്പും എല്ലാം കണ്ടപ്പോഴേ നമ്മുടെ നാട് ബാക്ക്ഗ്രൗണ്ട് ആക്കി ഒരു വർക്ക് ചെയ്തു സായിപ്പുമാരെ ഞെട്ടിക്കണം എന്ന് അവൻ തീരുമാനിച്ചതാണ്. വയൽ വരമ്പത്തു നിന്ന് അങ്ങനെ പച്ച വയലും സന്ധ്യ ചുവപ്പ് കോറിയ ആകാശവും പറന്നു പോവുന്ന