കല്യാണപ്പിറ്റേന്ന് [Arrow]
” നമ്മുടെ അനന്തന്റെ കൂട്ടുകാരൻ ആണ് അമ്മേ, കിച്ചൻ “
” ah, അന്തു ന്റെ കല്യാണം കൂടാൻ വന്നതാണ് അല്ലേ, അപ്പൊ ഇനി കല്യാണം അല്ലേ പോകൂ? ” മുത്തശ്ശി.
” അത് അത്രേ ഉള്ളു, കൊല്ലങ്ങൾ കൂടിട്ട് വന്നതാ, ഇനി കല്യാണം ഒക്കെ കഴിഞ്ഞിട്ടെ ഇവനെ വിടൂ, അതിന് മുമ്പ് വർക്ക് ഉണ്ട് പോണം എന്നൊക്കെ പറഞ്ഞാ മുട്ടുകാൽ തല്ലി ഓടിക്കും ” അമ്മ ഒരു കപട ദേഷ്യത്തിൽ പറഞ്ഞു.
” കല്യാണം ഒക്കെ കഴിഞ്ഞിട്ടെ ഞാൻ പോവു, ഒരു മാസം ഇവിടെ നിൽക്കാൻ ആണ് ഞാൻ നേരത്തെ ഇങ്ങ് പൊന്നെ” ഒരു ചിരിയോടെ കിച്ചൻ മറുപടി കൊടുത്തു.
” അല്ല അമ്മ അനന്തു എന്തിയെ?? “
” അവൻ പാചകത്തിന്റെ ആളുകളെ കാണാൻ പോയതാ വരാൻ വൈകും “
ഉത്തരം വന്നത് പുറകിൽ നിന്ന് ആണ്. കിച്ചൻ തിരിഞ്ഞു നോക്കി, അത്യാവശ്യം പൊക്കവും ഉറച്ച ശരീരവും ഉള്ള ഒരു മനുഷ്യൻ, അനന്തുവിന്റെ ചെറിയ കട്ട് ഒക്കെ ഉണ്ട്.
” ഉണ്ണിമാമ? ” കിച്ചുവിൽ നിന്ന് താൻ പോലും അറിയാതെ, ഒരു ചോദ്യം പോലെ ആ പേര് പുറത്തെക്ക് വന്നു.
” ആഹാ കിച്ചന് എല്ലാരേം അറിയാല്ലോ. ഞാൻ ഉണ്ണികൃഷ്ണൻ, അനന്തന്റെ ഇളയമ്മാവൻ ” ഒരു പുഞ്ചിരിയോട് അദ്ദേഹം മറുപടി കൊടുത്തു.
” അനന്തനോട് താൻ വരുന്ന കാര്യം പറഞ്ഞില്ലായിരുന്നോ??”
” ഇല്ല ഉണ്ണിമാമേ, ഒരു സർപ്രൈസ് ആവട്ടെ എന്ന് വിചാരിച്ചു. “
” ചേച്ചി കിച്ചന് ചോറ് കൊടുക്ക്, ഞാൻ ഒന്ന് മേല് കഴുകീട്ടു വരാം ” ഉണ്ണിമാമ അമ്മയോട് പറഞ്ഞിട്ട് തൊടിയിലേക്ക് നടന്നു.
” അയ്യോ, ഞാൻ അത് വിട്ടു വാ കിച്ചാ ” സുഭദ്രമ്മ കിച്ചനെയും വിളിച്ചു അകത്തേക്ക് പോയി. അകത്ത് അത്യാവശ്യം ഐശ്വര്യമുള്ള ഒരു സ്ത്രീ ഉണ്ടായിരുന്നു, കിച്ചനെ കണ്ട് ആരെന്ന ഭാവത്തിൽ അവർ സുഭദ്രമ്മയെ നോക്കി.
” ഭാനു ഇത് കിച്ചൻ, അനന്തന്റെ സുഹൃത്ത് ആണ്, അവൻ പറയാറില്ലേ?? ” സുഭദ്രമ്മ കിച്ചനെ അവർക്ക് പരിചയപ്പെടുത്തി.
” ഇത് ഭാനുമതി, ഉണ്ണീടെ ഭാര്യ ആണ്, അനന്തന്റെ അമ്മായി ” സുഭദ്രമ്മ കിച്ചന് ഭാനുമതിയെ പരിചയപ്പെടുത്തിയിട്ട് ഫുഡ് എടുത്തു കൊടുത്തു.
ഇത് അനന്തുന്റെ അമ്മയുടെ തറവാട് ആണ്. അവന്റെ അമ്മയുടേം അച്ഛന്റെയും പ്രണയ വിവാഹം ആയിരുന്നു, പ്രണയം എന്ന് പറഞ്ഞാൽ ഈ നാട് തന്നെ പിടിച്ചു കുലുക്കിയ പ്രണയം. ഈ നാട്ടിൽ രണ്ട് വലിയ തറവാടുകൾ ഉണ്ട്, അനന്തുന്റെ അച്ഛന്റെ തറവാടും അമ്മയുടെ തറവാടും, ഈ രണ്ടു തറവാടുകളെയും കേന്ദ്രീകരിച്ചു ഈ നാടും നാട്ടാരും രണ്ട് ചേരി ആണ്,