കല്യാണപ്പിറ്റേന്ന് [Arrow]

Posted by
” അപ്പൊ വീണ്ടും താങ്ക്സ് കേട്ടോ “
” oh വരവ് വെച്ചു, ” ഒരു നിറഞ്ഞ പുഞ്ചിരിയോടെ ആണ് അയാൾ അത് പറഞ്ഞത്.
” അപ്പൊ വിച്ചു, നമുക്ക് പോയാലോ ” അവൻ മറുപടി ആയിട്ട് തല ആട്ടി, പിന്നെ വഴി കാണിച്ച് മുന്നേ നടന്നു. ഊഹം ശരി ആണേൽ ഇത് വിഷ്ണു അനന്തുവിന്റെ ഇളയമ്മാവന്റെ രണ്ടാമത്തെ കുട്ടി. കിച്ചൻ മനസ്സിൽ കണക്ക് കൂട്ടി.
” വിഷ്ണു ഇപ്പൊ എത്രയിൽ ആണ്?? “
” ഞാൻ ഇപ്പൊ പത്തിൽ ” അവൻ അത് പറഞ്ഞത് ചെറിയ അതിശയത്തോടെ ആണ്, എന്റെ പേര് എങ്ങനെ അറിയാം എന്ന ചോദ്യം ആയിരിക്കും അവന്റെ അതിശയതിന്റെ കാരണം.
” ഞാൻ കൃഷ്ണ ദാസ് നിന്റെ അനന്തെട്ടന്റെ ഫ്രണ്ട് ആണ് “
” അഹ്, കിച്ചേട്ടൻ, അനന്തേട്ടൻ പറയാറുണ്ട്. “
ഓരോന്ന് പറഞ്ഞ് കൊണ്ട് അവർ ആ വയലിന്റെ വരമ്പിലൂടെ നടന്നു. കാറ്റിൽ ഇളകി ആടുന്ന ഇളം പച്ച നിറമുള്ള വയലിന്റെ നടുവിലൂടെ അങ്ങനെ നടക്കാൻ ഒരു രസം ഒക്കെ ഉണ്ട്.
” കിച്ചേട്ടാ സൂക്ഷിച്ചു നടക്കണേ, വഴുക്കൽ ഉണ്ട് “
അവൻ ശരി എന്ന അർത്ഥത്തിൽ മൂളി.
” ഈ വയൽ ഒക്കെ നമ്മുടെ ആണോ വിച്ചു?? “
” ah കിച്ചേട്ടാ, വയലിലെ കാര്യങ്ങൾ ഒക്കെ അച്ഛനാ നോക്കുന്നെ “
” അപ്പച്ചിഅമ്മേ ദേ അനന്തേട്ടന്റെ ഫ്രണ്ട് വന്നിരിക്കുന്നു ” വീട്ടിൽ എത്തിയതും വിച്ചു അകത്തേക്ക് നോക്കി വിളിച്ചു കൂവി. ശബ്ദം കേട്ട് സുഭദ്രാമ്മ  പുറത്തേക്ക് വന്നു, കിച്ചനെ ഒന്ന് സൂക്ഷിച്ചു നോക്കി, പിന്നെ ഓടി വന്ന് അവന്റെ കവിളിൽ തലോടി.
” കിച്ചൻ അല്ലേ, നീ ആൾ ആകെ മാറിയല്ലോ, തടിയൊക്കെ വെച്ച് സുന്ദരൻ ആയി ” സുഭദ്രാമ്മ വാത്സല്യത്തോടെ പറഞ്ഞു. കിച്ചൻ അമ്മയെ കോളേജിൽ വന്ന് കണ്ടിട്ടുണ്ട്. അമ്മയും അനന്തുന്റെ അച്ഛനും പഠിച്ചതും അച്ഛൻ കുറച്ച് കാലം പഠിപ്പിച്ചതും ആ കോളജിൽ ആയിരുന്നു, അതോണ്ട് തന്നെ സുഭദ്രാമ്മ ഇടക്ക് കോളജിൽ വരാറുണ്ടായിരുന്നു.
” ഇതിപ്പോ കൊല്ലം കുറച്ച് ആയില്ലേ അമ്മേ, “
” നീ കയറി വാ “
” സുഭദ്രേ ആരാ അത് ” അനന്തുന്റെ മുത്തശ്ശി ആണ്.

Leave a Reply

Your email address will not be published. Required fields are marked *