കല്യാണപ്പിറ്റേന്ന് [Arrow]
***
” ചേട്ടാ ഈ മേലേയ്ക്കൽ തറവാട് എവിടാ ” ബോട്ട് ഇറങ്ങി അവിടെ കണ്ട ഒരു ചായക്കടക്കാരനോട് കിച്ചൻ ചോദിച്ചു.
Ah അനന്തുവിന്റെ നാടിനെ കുറിച്ച് പറഞ്ഞില്ല ല്ലേ, നാലു ഭാഗവും കായലാൽ ചുറ്റപ്പെട്ട ഒരു കൊച്ച് ദ്വീപ് ആണ് അവന്റെ നാട്. പാലം ഒന്നും വന്നിട്ടില്ല അതോണ്ട് തന്നെ വണ്ടികളുടെ അതി പ്രസരം ഇല്ല, സോ എയർ പൊല്യൂഷനെ ഇല്ലന്ന് പറയാം. നല്ല ഫ്രഷ് എയർ. ബോട്ട് ആണ് മെയിൻ ഗതാഗതം, ബസ് സർവീസ് ഇല്ല, എന്നാലും പട്ടിക്കാട് ഒന്നുമല്ല കേട്ടോ, ഹോസ്പിറ്റൽസ്, ബാങ്ക്, തുടങ്ങി അത്യാവശ്യം വേണ്ട എല്ലാ സ്ഥാപനങ്ങളും ഉണ്ട്, വയലുകളും, കുളവും, കൈതോടുകളും, കുന്നും കാവും അമ്പലവും പൂരവും ഒക്കെ ഉള്ള ഒരു ടിപ്പിക്കൽ ഗ്രാമം. കിച്ചന് അനന്തു പറഞ്ഞൂ കേട്ട അറിവ് മാത്രേ ഉണ്ടായിരുന്നുള്ളൂ, ആദ്യ മായി ആണ് അവൻ ഇവിടെ വരുന്നത്, ഒറ്റ നോട്ടത്തിൽ തന്നെ അനന്തു പറഞ്ഞതിലും മനോഹരം ആണ് ഈ ദേശം എന്ന് കിച്ചന് മനസ്സിലായി. ഇവിടെത്തെ കാറ്റിന് തന്നെ വല്ലാത്ത റിഫ്രഷ്മെന്റ്.
” ഈ റോഡെ അങ്ങ് പോകുമ്പോൾ രണ്ട് വളവ് വരും അത് കഴിഞ്ഞു ഒരു വയലും, ആ വയൽ വരമ്പിലൂടെ പോയാ മതി മേലേയ്ക്കൽ വീട് എത്തും.”
ആ കടക്കാരൻ ആണ്
” oh, താങ്ക് യൂ സൊ മച്ച് ചേട്ടാ”
” ആട്ടെ കൊച്ചൻ ഏതാ, ഇവിടെ കണ്ടിട്ടില്ലല്ലോ “
” ഞാൻ അനന്തന്റെ ഫ്രണ്ട് ആണ് “
” ആഹാ, അനന്തൻ കുഞ്ഞിന്റെ കല്യാണം കൂട്ടാൻ വന്നതാവും അല്ലേ”
ആ ചോദ്യത്തിന് മറുപടി കിച്ചൻ ഒരു പുഞ്ചിരിയിൽ ഒതുക്കി.
” ആ കുഞ്ഞേ ദേ ആ പോണത്, അനന്തൻ കുഞ്ഞിന്റെ അനിയൻ ആ “
റോഡിൽ കൂടി പോയോണ്ടിരുന്ന ഒരു കൂട്ടം പിള്ളേരുടെ നേരെ വിരൽ ചൂണ്ടി ആണ് അയാൾ അത് പറഞ്ഞത്.
” വിച്ചൂട്ടാ നിന്നെ, ദേ ഇയാളെ കൂടി കൂട്ടിക്കോ. നിങ്ങളുടെ തറവാട്ടിലേക്ക് ആണ് ” അയാൾ അത് വിളിച്ചു പറഞ്ഞപ്പോ ആണ് കൂട്ടത്തിൽ നിന്ന് ഒരു 15 വയസ് തോന്നിക്കുന്ന പയ്യൻ തിരിഞ്ഞു നോക്കി. പിന്നെ കൂടെ ഉള്ളവരോട് എന്തൊക്കയോ പറഞ്ഞിട്ട് കടയുടെ അരികിലേക്ക് വന്നു.