പതുക്കെ അവള്‍ എന്റെ മുഖത്തേക്ക് നോക്കാതെ ആ നോട്ടുകള്‍ കയ്യില്‍ എടുത്തു തുറന്നു പിടിച്ച കയ്യില്‍ ആ നോട്ടുകള്‍ വെച്ച് കൊണ്ട് എനിക്ക് നേരെ നീട്ടി. അവളുടെ കൈകള്‍ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു.
എന്റെ മുഖത്തേക്ക് നോക്കാതെ കൈ എനിക്ക് നേരെ നീട്ടി വിറയ്ക്കുന്ന കൈകളോടെ അവള്‍ അങ്ങനെ നിന്നു.
ഞാന്‍ ആ കാഷ് എന്റെ കയ്യില്‍ എടുത്തു എണ്ണി നോക്കി
അഞ്ഞൂറിന്റെ നാലു നോട്ട്കള്‍ ഉണ്ടായിരുന്നു അത്. എന്റെ ഷര്‍ട്ട് പോക്കെറ്റ് ഇല്‍ അത് തിരുകിയ ശേഷം പുതുതായി കിട്ടിയ അംഗീകാരം തലയില്‍ ഏറ്റികൊണ്ട് ഞാന്‍ ഞങ്ങള്‍ ഇരുന്ന ടേബിള്‍ന്‍റെ അടുത്തേക് നടന്നു. കൃഷ്ണയുടെ വാനിറ്റി ബാഗ് അവിടെ കിടന്നിരുന്നു.
അപ്പോഴേക്കും waiter അവിടെ എത്തി. ബില്‍ രാജേന്ദ്രന്‍ പേ ചെയ്തിരുന്നു ടേബിള്‍ ഇല്‍ ബില്‍ ബുക്കില്‍ പൊതിഞ്ഞു കാഷ് ബാലന്‍സ് അവിടെ വെച്ചിട്ട് waiter ഉടനെ അവിടെ നിന്ന് പോയി. ബാലന്‍സ് എത്ര ആണെന്ന് നോക്കാതെ അത് മുഴുവന്‍ അവിടെ തന്നെ waiter ക്ക് ആയി വെച്ച് ഞാന്‍ പുറപ്പെടാന്‍ തയ്യാറായി. വാഷ്‌റൂംന്‍റെ ഭാഗത്തേക്ക് നോക്കിയപ്പോള്‍ നമ്മുടെ നായിക മന്ദം മന്ദം വരുന്നുണ്ട്.
ഇനി ഇവളെ ഒന്ന് നോര്‍മല്‍ ആക്കണം എന്ന് കരുതി ഞാന്‍ അവളുടെ ബാഗ് കൈയ്യില്‍ എടുത്തിട്ട് അവളുടെ അടുത്ത് പോയി അത് അവളെ ഏല്‍പ്പിച്ചു. എന്നിട്ട് സാധാരണ ഭാവത്തില്‍ പറഞ്ഞു.
‘ഒന്ന് വേഗം വാഡി നീ എന്താ എഴുന്നള്ളത്തിനു വെച്ച ആന ആണോ ‘
അവള്‍ വേഗം ബാഗ് വാങ്ങി എന്റെ കൂടെ നടന്നു.
********** **************** **************
കാര്‍ ഇല്‍ കയറിയ ശേഷം ഞാനോ അവളോ ഒന്നും തന്നെ സംസാരിക്കുന്നുണ്ടായിരുന്നില്ല. ടൌണ്‍ ഏരിയ കഴിഞ്ഞപ്പോള്‍ വലിയ ട്രാഫിക് ഇല്ലാത്ത അത്യാവശ്യം വീതി ഉള്ള ഏറണാകുളം തൃശൂര്‍ റൂട്ട് ലൂടെ ഒരു മീഡിയം സ്പീട് ഇല്‍ ഞാന്‍ കാര്‍ ഓടിച്ചു കൊണ്ടിരിക്കെ ഞാന്‍ ആലോചിക്കുകയായിരുന്നു എന്ത് കൊണ്ടാണ് ഞാന്‍ ഇവളോടോ ഇവള്‍ എന്നോടോ ഒന്നും സംസാരിക്കാത്തത് ?
അങ്ങനെ ചിന്ദിച്ചിരിക്കെ അവള്‍ എന്നോട് : ശരത്തെട്ട , ഏതെങ്കിലും കടയില്‍ ഒന്ന് നിര്‍ത്തണേ , മോന് കളര്‍ അടിക്കാനുള്ള കുറച്ചു ബുക്സ് വാങ്ങിക്കണം.
ഞാന്‍ : അവന്‍ പറഞ്ഞിരുന്നോ വാങ്ങിക്കാന്‍
കൃഷ്ണ : എല്ലാ ബുക്ക്സിലും അവന്‍ പെയിന്റ് ചെയ്തുതീരാറായി . അവന്‍ പറഞ്ഞൊന്നും ഇല്ല. തീര്‍ന്നു കഴിയുമ്പോ ഇപ്പൊ കിട്ടണം എന്ന് പറഞ്ഞു കരയാന്‍ തുടങ്ങും.
ഞാന്‍ : ടൌണ്‍ ഇല്‍ നിന്ന് എന്തോ വാങ്ങിക്കണം എന്ന് പറഞ്ഞിരുന്നല്ലോ നീ ശേ ഞാന്‍ മറന്നു. എന്തായിരുന്നു.
കൃഷ്ണ : അത് വീട്ടിലേക്കുള്ള സാധനങ്ങള്‍ ആയിരുന്നു. സാരമില്ല ഞാനും മറന്നു. ടൌണ്‍ ഇല്‍ നിന്നാവുമ്പോ ഒരുമിച്ചു അങ്ങ് വാങ്ങിക്കാലോ എന്ന് കരുതി. നമുക്ക് വേണേല്‍ തിങ്കളാഴ്ച വരുമ്പോ …
അത്രയും പറഞ്ഞു അവള്‍ എന്തോ അബദ്ധം പറഞ്ഞു പോയത് പോലെ നിര്‍ത്തി.
ആ വാജകം പക്ഷെ ഞാന്‍ അവള്‍ക്കു പൂര്‍ത്തീകരിച്ചുകൊടുത്തു
‘ അതെ തിങ്കളാഴ്ച മടങ്ങി പോവുമ്പോള്‍ വാങ്ങിക്കാം’
അപ്പോഴേക്കും ഒരു റോഡ് സൈഡ് ഇല്‍ കണ്ട ഒരു ചെറിയ സൂപ്പര്‍മാര്‍ക്കറ്റ് ലക്‌ഷ്യം ആക്കി ഞങ്ങളുടെ കാര്‍ നിര്‍ത്തി.
******** ************** *************