ഞാൻ.: ഓ പിന്നെ ഇതു നിൻ്റെ നാവുകൊണ്ടാ
നിത്യ: ഒന്നു പോയേടാ ഇവളെ കഴിഞ്ഞ രണ്ടു കൊല്ലത്തിനിടെ ആദ്യായിട്ട എന്നോട് ചുടാവുന്നെ
ഞാൻ: എങ്ങനെ രണ്ട് കൊല്ലോ
നിത്യ: ടാ പ്ലസ് വൺ ടുഷ്യൻ ഞങ്ങൾ ഒരുമിച്ചായിരുന്നു. അവൾ നമ്മുടെ വീട്ടിലൊക്കെ വന്നിട്ടുള്ളതാ
ഞാൻ: എന്നിട്ടു ഞാനിതു വരെ കണ്ടിട്ടില്ലല്ലോ
നിത്യ: അതിനു മോനെപ്പോയാ വീട്ടിൽ ഉണ്ടാവാറ് തെണ്ടലല്ലെ മോൻ്റെ മെയിൻ പണി.
സത്യമായ കാര്യമാണ് അവൾ പറഞ്ഞത് വീട്ടിൽ ഞാൻ അങ്ങനെ ഉണ്ടാവാറില്ല മെയിൽ ഫങ്ങ്ഷൻ സമയം നോക്കി ടൂർ പ്ലാൻ ചെയ്ത് മുങ്ങും പക്ഷെ അന്നൊന്നും തോന്നാത്ത ഒരു കുറ്റബോധം ഇന്ന് തോന്നാതിരുന്നില്ല. എത്രയോ മുന്നെ കണ്ടു മുട്ടേണ്ട ആ സംഗമം ഇത്രയും വൈകിച്ചത് താനാണല്ലോ തൻ്റെ ശീലങ്ങളാണല്ലോ. പ്രണയത്തിൻ്റെ മുത്തുകൾ വാരിക്കൂട്ടേണ്ട എത്രയെത്ര നിമിഷങ്ങൾ അർത്ഥഹീനമായിപ്പോയി. ഞാനും നിത്യയും ഭക്ഷണം കഴിഞ്ഞു അവരവരുടെ ക്ലാസിൽ പോയി. സാധാരണ പോലെ ആ ക്ലാസ്സും കഴിഞ്ഞു. വീട്ടിലേക്കുള്ള തിരിച്ചു പോക്ക്. എല്ലാവരും സന്തോഷത്തോടെ പോകുന്നു ചില പ്രണയജോഡികൾ തോളുരുമിയും മറ്റു ചിലർ കൈകോർത്തും നടന്നകലുന്നു. സുഹൃത്തുക്കൾ പുറത്തടിച്ചും തോളിൽ കൈയിട്ടും കല പില വർത്താനം പറഞ്ഞു നടന്നകലുന്നു. നമ്മുടെ കക്ഷി ഏകയായി പതിയെ മന്ദം മന്ദം നടക്കുന്നത് ഞാൻ കണ്ടു.
പതിയെ നടന്നകലുന്ന ഒരു അരയന്നമാണ് അവൾ, അവളുടെ ആ അന്ന നട കണ്ടു നിന്നാൽ പുറമെ ഒന്നും ശ്രദ്ധിക്കുവാൻ തോന്നില്ല. താളത്തിൽ തുളുമ്പുന്ന ആ നിതംബങ്ങൾ അവളുടെ ചലനത്തിന് മാറ്റു കൂട്ടുന്നു. അവളെ തന്നെ നോക്കി നിന്ന എന്നെ ഒരു നിമിഷം അവൾ തിരിഞ്ഞു നോക്കിയ നിമിഷം ഞാൻ മുഖം തിരിച്ചു പാർക്കിംഗിലേക്കു നടന്നു. അവൾ കണ്ടിട്ടുണ്ടാകുമോ എന്നു ഞാൻ ഭയന്നു. ബൈക്ക് എടുത്ത് ഞാൻ നിത്യയെയും കയറ്റി വിട്ടിലേക്ക് വിട്ടു.
നിത്യ: ടാ ജിൻഷയെ ആരോ ശല്യപ്പെടുത്തുന്നുണ്ട്
അതു കേട്ടതും എൻ്റെ രക്തം ചൂടു പിടിച്ചു എന്തു പറയണമെന്നറിയാതെ എങ്ങനെ ആ വികാരം കടിച്ചമർത്തണമെന്നറിയാതെ ഞാൻ വിയർത്തു
ഞാൻ: ആര്
നിത്യ: അറിയില്ല, പക്ഷെ
ഞാൻ : എന്താ ഒരു പക്ഷെ
നിത്യ: എടാ ഇന്നു ഉച്ചക്ക് അവൾ പറഞ്ഞത് അവളുടെ കാര്യമാ
ഞാൻ: ആണെന്ന് അവൾ പറഞ്ഞൊ
നിത്യ: എടാ പൊട്ടാ ഒരു പെണ്ണിൻ്റെ മനസ്സ് ഒരു പെണ്ണിനെ അറിയു
ഞാൻ.: ഈ വേതാന്തം ഒക്കെ രാത്രി പറയുവാണെ ഉറങ്ങാൻ നല്ല സുഖമായിരുന്നേനെ
നിത്യ: ഒന്നു പോടാ, ഒന്നെനിക്കു ഉറപ്പാ അവക്കാ ചെക്കനെ ഇഷ്ടാ
ആ വാക്കുകൾ എൻ്റെ ഹൃദയത്തെ തൊട്ടു . വസന്ത കാലം എനിക്കായി പൂമാരി തീർത്ത പ്രതീതി. ഈ നിമിഷം നിത്യയെ വാരിപ്പുണർന്ന് ആ കവിളിൽ മുത്തമിടാൻ വിതുമ്പി എൻ്റെ മനസ് ഇത്രയും സന്തോഷമായ വാർത്ത പറഞ്ഞ അവൾക്കു നൽകാൻ മറ്റൊന്നുമില്ല ഇപ്പോ. സ്വബോധം വീണ്ടെടുത്ത ഞാൻ അവളോട് ചോദിച്ചു .
ഞാൻ: അവൾ പറഞ്ഞോ ഇഷ്ടാണെന്ന്
നിത്യ: ഇല്ലെടാ പക്ഷെ അതുറപ്പാ
ഞാൻ: അതെങ്ങനെ
നിത്യ: നീ കാൻറ്റീനിൽ വെച്ച് പറഞ്ഞതോർമ്മ ഇല്ലേ
ഞാൻ: എന്ത്
നിത്യ: എനിക്കു തെറ്റുപറ്റിയതാ ആ ചെക്കൻ വേറെ പെണ്ണിനെ ആണ് കാത്തു നിന്നത് എന്നൊക്കെ