ഉച്ച സമയം ഭക്ഷണം കഴിക്കാനായി കാൻ്റീനിലെത്തി . നമ്മുടെ സഹോദരിയും പ്രിയതമയും നേരത്തെ സിറ്റ് പിടിച്ചിട്ടുണ്ട് . അവർ എന്നെ കാണാതെ വലിയാൻ ഞാൻ ശ്രമിച്ചെങ്കിലും ആ കുറുനരി എന്നെ കണ്ടെത്തി.
നിത്യ: ടാ ഞങ്ങളിവിടുണ്ട് . ഇങ്ങ് വാ
ഓ പെട്ട് എനി മുങ്ങിയാ നാറും ജിൻഷയുടെ രാവിലത്തെ നോട്ടം ഓർത്ത് മടിച്ചു മടിച്ചു ഞാൻ അവർക്കരികിലെത്തി. ഫുഡ് ഓർഡർ ചെയ്തു. അവരും വെയ്റ്റ് ചെയ്തിരിക്കാണ്.
നിത്യ: എന്നാ മോനെ പറ്റിയെ
ഞാൻ: എന്ത്
നിത്യ: അല്ലടാ നിനക്കെന്നാടാ അക്കൗണ്ട്സ് ഇഷ്ടായി തുടങ്ങിയത്
ഞാൻ : നിനക്കെന്താടി വട്ടായാ
നിത്യ: അല്ല ഒന്നു രണ്ടു വട്ടം ഞങ്ങടെ ബാച്ചിൻ്റെ അവിടെ തിരിഞ്ഞു കളിച്ചതോ
ഞാൻ: ഓ അതോ അതാ ഹരി നോക്കുന്ന മോൾ ഏത് ക്ലാസിലാന്നറിയാൻ
നിത്യ : അല്ലാണ്ടെ നിനക്കല്ല
ഞാൻ: ഒന്നു പോയേടി
നിത്യ: കേട്ടോ ജിൻഷാ , ഇവിടെ ഒരാൾക്ക് പ്രേമത്തിൻ്റെ സുക്കേട് തൊടങ്ങിയോ എന്നൊരു സംശയം
ഞാൻ – ടീ ടീ വേണ്ട ട്ടോ
ജിൻഷ : എടി നിത്യ ആ സംശയം എനിക്കുമുണ്ട്
അവളെന്നെ ഒന്നു നോക്കി കൊണ്ടാണ് ആ പറച്ചില് പറഞ്ഞത്. ഞാൻ അങ്ങു വല്ലാണ്ടായി പോയി.
നിത്യ: അതെന്താടി നിനക്കങ്ങനെ തോന്നിയെ
ജിൻഷ: ആളുടെ നോട്ടം ശരിയില്ല അപ്പോ ഒരു സംശയം
നിത്യ: അവനല്ലേലും കള്ളനോട്ടാ
ഞാൻ പതിയെ അവിടുന്നു വലിയാൻ നോക്കിയപ്പോ നിത്യ എൻ്റെ കൈയ്യിൽ പിടിച്ചു ഇരുത്തി.
നിത്യ: എടാ ഇതൊക്കെ ഒരു തമാശയല്ലേ നീ പിണങ്ങി പോവാ
ഞാൻ: അമ്പട മനമേ കൊള്ളാലോ പൂതി . കടപ്പറത്തേക്ക് പൂഴി കടത്തല്ലെ , എൻ്റെ ക്ലാസിലെ പയ്യൻമാരാ അവിടെ ഞാൻ അങ്ങോട്ടൊന്നു പോവാന്നു വെച്ചതാ
സത്യത്തിൽ എങ്ങനേലും അവിടുന്നു മുങ്ങിയ മതി എന്നായിരുന്നു . പക്ഷെ അതു പുറത്തു കാട്ടിയാ നമ്മുടെ പ്രിയതമയുടെ മുന്നിൽ വില പോകും
നിത്യ : എടി ഇവനാരോടോ കട്ട പ്രേമം ഉണ്ട്. ഇന്നു രാവിലെ ഉറക്കത്ത് പിച്ചും പേയും എൻ്റെ അമ്മോ ഒന്നും പറയണ്ട
ഞാൻ : എടി സാമദ്രോഹി . ഒരു മൈക്ക് വെച്ചു എല്ലാരോടും പറഞ്ഞോ
നിത്യ : ഗുഡ് ഐഡിയാ
ജിൻഷ : എടി നിനക്കു കുറച്ചു കൂടുന്നുണ്ട് കൊറച്ചൊക്കെ വിട്ടു കൊടുക്ക്
അതവൾ രഹസ്യം പോലെ നിത്യയോടു പറഞ്ഞു. അപ്പോ നിത്യ ഒന്നടങ്ങി. അപ്പോയേക്കു ഫുഡ് ഞങ്ങളുടെ ടേബിളിൽ എത്തി . ഞാൻ വേഗം കഴിച്ചു തീർക്കാൻ നോക്കി. എനിക്കെങ്ങനേലും കഴിച്ചു തീർത്തു അവിടെ നിന്നും രക്ഷപ്പെട്ട മതി എന്നായി.
നിത്യ: ടാ നിൻ്റെന്നാരും കൈയ്യിട്ടു വാരാൻ വരൂല്ല. ചങ്കി തട്ടണ്ട പന്നി
ഞാൻ: നി പോടി കഴുതെ എനിക്കറിയാ എങ്ങനെ തിന്നണമെന്ന് .
പിന്നെ എന്തോ അവൾ അതിന് മറുപടി ഒന്നും തന്നില്ല . ഇടക്കിടെ എൻ്റെ മിഴികൾ ഞാൻ പറയുന്നത് കേൾക്കാൻ വിസമ്മതിച്ചത് എനിക്കു തന്നെ വിനയായി.
ഇണക്കുരുവികൾ 4 [വെടി രാജ]
Posted by