തൻ്റെ ഹൃദയം ക്രമാതീതമായി തുടിക്കാൻ തുടങ്ങിയപ്പോ പരവശത്തോടെ നാലുപാടും നോക്കിയ അവൻ കണ്ടു തല കുനിച്ച് പതിയെ കാലടികൾ വെച്ചു നടന്നു വരുന്ന തൻ്റെ പ്രണയിനിയെ. തൻ്റെ കാൽപാദം ഭൂമിയെ നോവിക്കരുത് എന്ന പോലെ അവൾ മന്ദം മന്ദം കാലടികൾ വെക്കുന്നത് അവൻ നോക്കി നിന്നു . തൻ്റെ കാൽച്ചുവട്ടിൽ ഒരു ജീവൻ്റെ കണികയും ഞരിഞ്ഞമരരുതെ എന്നാഗ്രഹിക്കുന്ന ആ മിഴികൾ സസൂക്ഷമം താഴേക്കു നോക്കിയാണ് നടത്തം. മാറിൽ പിണച്ചുവെച്ച ബുക്കും അവളുടെ ആ നടത്തവും അവൻ തൻ്റെ മനസിലേക്ക് ആവാഹിച്ചു
അവൾ നടന്നടുക്കും തോറും അവൻ്റെ ഹൃദയതാളം ഉയർന്നു കേട്ടു, ശരിരതാപനില ഉയർന്നു വന്നു വിയർപ്പുകണങ്ങൾ ഒഴുകി ചാലായി തൊണ്ട വരണ്ടുണങ്ങി കാലുകൾ ക്ഷയിച്ചിരുന്നു. ആ അവസ്ഥകൾ അവളുടെ കാലടിക്കനുസരിച്ച് കൂടി വന്നു. അവൾ അവനരികിലെത്തിയതും തലയുയർത്തി നോക്കി . തനിക്കറിയുന്ന ആളായതിനാലാവണം ഒരു പുഞ്ചിരി ആ മുഖത്തു വിരിഞ്ഞു. അവനും അവളെ നോക്കി പുഞ്ചിരിച്ചു. അവളുടെ കാലടികൾ അവനെ കടന്നു പോയതും
അവൻ: ജിൻഷ
അവളുടെ കാലടികൾ ഒരു നിമിഷം നിന്നു. ശബ്ദം ഒന്നും പിന്നെ തേടിയെത്താത്തതിനാലാവും സംശയഭാവത്തോടെ അവൾ അവനെ തിരിഞ്ഞു നോക്കി. വിളറിയ മുഖവുമായി തന്നോടെന്തോ പറയാൻ ശ്രമിക്കുന്ന അവനെ അവൾ നോക്കി നിന്നു. അവളുടെ അടുത്തു പറയാൻ ആയിരം കാര്യങ്ങളുണ്ട്. എന്നാൽ അവൻ്റെ സ്വര വീചികൾ അവനോടൊപ്പം നിന്നില്ല. അവൻ നിന്നു വിയർത്തു
ജിൻഷ: ഉം എന്താ
അവൻ ഒരു ദീർഘശ്വാസം വലിച്ചു അത് ആശ്ചര്യത്തോടെ ആണ് അവൾ നോക്കി നിന്നത്.
അവൻ: അതെ എന്നെ ഇവിടെ കണ്ടത് നിത്യയോടു പറയണ്ട
ജിൻഷ: അതെന്താ
അവൻ: ഞാൻ ഒരുത്തനെ വിളിക്കാൻ അവൻ്റെ വീട്ടി പോവാനിരുന്ന അപ്പോ അവൻ ഇവിടെ വെയ്റ്റ് ചെയ്യാൻ പറഞ്ഞു
ജിൻഷ: അതവൾ അറിഞ്ഞ എന്താ പ്രശ്നം
അവൻ: രാവിലെ നേരത്തെ ഇതിൻ്റെ പേരിൽ കുത്തി പൊക്കി കൊണ്ടേന്നതാ അതാ
ജിൻഷ: ഓ ശരി ഞാൻ പറയുന്നില്ല പോരെ
ഞാൻ : താങ്ക്സ്
അവൾ ഒരു ചിരി ചിരിച്ചു കൊണ്ട് നടന്നു. തുള്ളി തുളുമ്പുന്ന ആ നിതംബവും അവയുടെ പിന്നഴകും നോക്കി നിൽക്കവേ അപ്രതീക്ഷിതമായി അവൾ തിരിഞ്ഞു നോക്കി. പൊടുന്നനെ ഞാൻ എൻ്റെ മുഖം തിരിച്ചെങ്കിലും ഞാൻ നോക്കുന്നത് അവൾ കണ്ടെന്നെനിക്ക് ഉറപ്പായിരുന്നു. പിന്നെ ഞാൻ അവളെ ഒന്നൂടി നോക്കിയപ്പോ അവൾ വീണ്ടും തിരിഞ്ഞു നോക്കി. രണ്ടു വട്ടം അതാവർത്തിച്ചു. അവൾ അപ്പോഴേക്കും കണ്ണകലത്തിൽ നിന്നും മാഞ്ഞിരുന്നു. പിന്നെയും കുറച്ചു നേരം അവിടെ നിന്നു പിന്നെ ബൈക്ക് എടുത്ത് നേരെ കോളേജിലേക്കു വിട്ടു.
കോളേജ് പടിക്കൽ ഞാൻ എത്തുമ്പോ ജീൻഷയും മെയിൽ ഗേറ്റ് എത്തിയതെ ഉള്ളു. ഞാൻ മാത്രം തനിച്ച് ബൈക്കിൽ വരുന്നത് കണ്ട അവൾ രൂക്ഷമായി എന്നെ നോക്കി. ആ നോട്ടം കണ്ടതിനാൽ ഞാൻ ബൈക്കു വേഗത്തിൽ പായിച്ചു. അവളുടെ ആ നോട്ടം മനസിൻ്റെ കോണിൽ തറച്ചിരുന്നു.
പതിവു പോലെ ക്ലാസിലെത്തി. ബഞ്ചിൽ നമ്മുടെ പടയുണ്ട് . എല്ലാം പതിവു പോലെ ഇടവേള സമയങ്ങളിൽ ഞാൻ B Com ബാച്ചിലൂടെ നടന്നു കളിക്കാൻ തുടങ്ങി. എനിക്കു കൂട്ടിനു ഹരി വന്നു. എന്തോ ജിഷ്ണുവിനും അജുവിനും എന്നെ ഈ കാര്യത്തിൽ പെട്ടെന്നു ഉൾകൊള്ളാൻ ആയില്ല