ഇണക്കുരുവികൾ 4 [വെടി രാജ]

Posted by

ഇണക്കുരുവികൾ 4

Enakkuruvikal Part 4 | Author : Vedi Raja

Previous Chapter

 

പേജ് കുറവാണെന്നുള്ള എല്ലാവരുടെയും അഭിപ്രായം മാനിക്കാഞ്ഞിട്ടല്ല. കഥയുടെ മൂന്ന് പാർട്ടുകൾ ലളിതമായി കഥയുടെ ആശയത്തിലേക്ക് ഏവരെയും വരവേൽക്കുകയായിരുന്നു . യഥാർത്ഥത്തിൽ കഥ തുടങ്ങുന്നത് ഇവിടെ നിന്നാണ്. പ്രണയത്തിൻ്റെ നാളുകൾ എനി നമുക്കിടയിൽ പേജുകയുടെ പേരിൽ പരിഭവങ്ങൾ ഇല്ല. ഇവിടുന്ന് അങ്ങോട്ട് ഈ കഥ ആരെയും സങ്കടപ്പെടുത്തില്ല എന്ന വിശ്വാസത്തോടെ അപ്പോ നമുക്ക് തുടങ്ങാം അല്ലെ?

യഥാർത്ഥത്തിൽ എൻ്റെ മിഴികൾ അടഞ്ഞതല്ല തുറന്നതാണ് സത്യം നിത്യയേയും അമ്മയേയും കണ്ടപ്പോഴാണ് എനിക്കു മനസിലായത്. എന്നെ തന്നെ നോക്കി നിൽക്കുന്ന അവരെ നേരിടുവാൻ എനിക്കായില്ല. ഞാൻ ആകെ നനഞ്ഞിരിക്കുന്നു ആരോ എൻ്റെ മേൽ വെള്ളം ഒഴിച്ചിരിക്കുന്നു.
അമ്മ: എഴുന്നേറ്റെ അമ്മേടെ പൊന്നുമോൻ, സമയമെന്തായി
നിത്യ എന്നെ നോക്കി ചിരിക്കുന്നുണ്ട് അവളുടെ കൈയിലെ പാട്ട കണ്ടപ്പോയെ മനസിലായി ഞാൻ നനഞ്ഞതെങ്ങനെയാണെന്ന്.
അമ്മ: നിനക്കെന്താടാ പറ്റിയെ എന്തൊക്കെ പിച്ചും പേയുമാ നീ പറഞ്ഞത്
എൻ്റെ മുഖത്തെ ചമ്മൽ കണ്ടാസ്വദിക്കുകയാണ് നിത്യ
ഞാൻ: ആ എനിക്കോർമ്മയില്ല
അപ്പോൾ നിത്യ എന്നെ കളിയാക്കിക്കൊണ്ടു പറഞ്ഞു
” ഞാൻ കണ്ടു നിന്നെ ,
ഞാനിതാ വരുന്നു
അയ്യോ എനിക്കു ശ്വാസം കിട്ടുന്നില്ല
ഒന്നുചേരാതെ മരിക്കുവാനാണോ വിധി”
അമ്മ: നോക്കി പേടിപ്പിക്കണ്ട നീ പറഞ്ഞതൊക്കെ തന്നാ അവളു പറയണത്
അവളെ നോക്കി കണ്ണുരുട്ടുന്ന എന്നെ നോക്കി അമ്മ പറഞ്ഞു. പിന്നെ ഞാൻ ഒന്നിനും നിന്നില്ല. ആകെ ചമ്മി ഊപ്പാടിളകി.
അമ്മ: ആയിഷ വിളിച്ചിനി എന്നെ
ഞാൻ: എന്തിന്
അമ്മ: രാവിലെ തൊട്ട് ആ പാവം പെണ്ണു നിന്നെ എത്ര വട്ടം വിളിച്ചു. ഒടുക്കം നിനക്കു വല്ല അസുഖവുമാണോ എന്നു ഭയന്നു എന്നെ വിളിച്ചു
എന്നിടെൻ്റെ മുഖത്തേക്കു നോക്കി അമ്മ പറഞ്ഞു
വന്നപ്പോയത്തെ കസർത്തോ എന്തൊക്കെ കാണണം
ഞാൻ: അമ്മ ഒന്നു പോയെ
അമ്മയും നിത്യയും മുറി വിട്ടു പോയപ്പോ ഒരാശ്വാസം തോന്നി ഫോൺ എടുത്തു നോക്കിയപ്പോ ആയിഷയുടെ പത്തിരുപത് മിസ്സ് കോൾ. ഇപ്പോ തിരിച്ചു വിളിച്ചാ നാറും പിന്നെ വിളിക്കാമെന്നു കരുതി. സമയം നോക്കിയപ്പോ 7.10 എന്താ ഈശ്വരാ എനിക്കു പറ്റിയത് . എൻ്റെ ജീവിത ചിട്ടകൾ എല്ലാം താളം തെറ്റുന്നു. ഞാൻ ബാത്റൂമിൽ കയറി വിസ്തരിച്ചൊന്നു കുളിച്ചു പുറത്തിറങ്ങിയപ്പോ അമ്മയുണ്ട് മുറിയിൽ . അമ്മ രണ്ടു കയ്യും കാട്ടി എന്നെ വിളിച്ചു ഞാൻ ആ മാറോടണഞ്ഞു. എൻ്റെ മുടിയിൽ ആ സ്നേഹസ്പർഷം പടർന്നു കൊണ്ടിരുന്നു.
അമ്മ: അപ്പൂ
ഞാൻ: ഉം
അമ്മ : നിനക്കെന്തേലും എന്നോടു പറയനുണ്ടൊ
ഞാൻ: എന്താ അമ്മാ അങ്ങനെ ചോദിച്ചേ
അമ്മ: ഒന്നുമില്ല ചോദിക്കാൻ തോന്നി
ഞാൻ: അമ്മക്കിപ്പോ എന്താ അറിയെണ്ടേ

Leave a Reply

Your email address will not be published. Required fields are marked *