അബ്രഹാമിന്റെ സന്തതി 4 [സാദിഖ് അലി]

Posted by

“ഇക്ക എങ്ങോട്ടാ”? നാദിയ ചോദിച്ചു..

” ഞാനൊന്ന് പുറത്ത് പോയിട്ട് വരാം..”
അവളെ ഇടുപ്പിൽ പിടിച്ച് എന്റെ ദേഹത്തേക്ക് ചേർത്തികൊണ്ട് ഞാൻ പറഞ്ഞു..

“ഇപ്പൊ വരാടി.. നിനക്കെന്തെങ്കിലും വാങ്ങണൊ!?.”

“നിക്കൊന്നും വേണ്ടാ..”

“എന്നാ ശരി.. പോയിട്ട് വരട്ടെ.. “. ന്ന് പറഞ്ഞ് ഞാനവളുടെ മുഖത്തേക്ക് എന്റെ മുഖം അടുപ്പിച്ചതും മുറ്റത്തൊരു ഓട്ടൊ വന്ന് നിന്നു..

ഞാൻ പെട്ടന്ന് അവളെ വിട്ട് മാറി..

” ആ ചന്തയിൽ പോയവർ വന്നല്ലൊ..”

“ആ മാർക്കറ്റ് മൊത്തം ഇങ്ങ് വാങ്ങിയൊ”..?

” ആ വാങ്ങി.. സഫ്നയുടെ കൗണ്ടർ..

“ആ ഏടി എം ഇങ്ങ് താടി..”

“ഇക്കാക്ക എങോട്ടാാ”?? സഫ്ന.. ചോദിച്ചു..

” ഇപ്പൊ വരാടി.. “എന്നും പറഞ്ഞ് ഞാൻ ഇറങ്ങി..

ഞാൻ നേരെ തൃശൂർ ക്ക് വിട്ടു.. ഒരു മണിക്കൂർ യാത്രയുണ്ട്..
ഹാജ്യാരെ കണ്ട് എല്ലാം പറഞ്ഞ് അവസാനിപ്പിക്കണം . എന്നായിരുന്നു എന്റെ ചിന്ത.
ഞാൻ അവിടെയെത്തി.

അവിടമാകെ മാറിയിരിക്കുന്നു.. പുതിയ ബിൽഡിങ്ങുകളും ബിസിനെസ്സ് സ്ഥാപനങ്ങളെല്ലം വന്നിരിക്കുന്നു.. പക്ഷെ ഹാജ്യാരുടെ വീടിനു വല്ല്യ മാറ്റമൊന്നുമില്ല.. ആ വലിയ നീളത്തിലുള്ള മതിലും വലിയ ഗേറ്റും.. വീതിയും വിസ്ഥാരവുമുള്ള വലിയ മുറ്റവും …
ചുരുങ്ങിയത്, എന്റെ ഓർമ്മയിൽ ഒരു നൂറ് വർഷം പഴക്കമുണ്ടാകും ആ വലിയ നാലുകെട്ട് വീടിനു..

ഞാൻ എന്റെ കാർ പുറത്ത് നിർത്തി ഗേറ്റ് തുറന്ന് അകത്ത് കയറി..
ഉമ്മറത്ത് ചാരുകസേരയിൽ കിടക്കുന്ന ഹാജ്യാർക്ക് ചുറ്റും മൂന്നാലു പേർ നിൽക്കുന്നുണ്ട്.

എന്നെ കണ്ടതും കിടന്നിരുന്ന ഹാജ്യാർ കസേരയിൽ എണീറ്റിരുന്നു..

“ആ.. സാദിഖെ.. !!.. ”
“കേറിവാടൊ‌. ഇരിക്കടൊ..”

“വേണ്ടാ ഞാൻ നിന്നോളാം”..

” ഗൾഫീ പോയി.. പത്ത് കാശൊക്കെ വന്നു എങ്കിലും അവൻ ബഹുമാനം മറന്നിട്ടില്ലാ..” ഹാജ്യാർ കൂടെ നിക്കുന്നവരോടായി പറഞ്ഞു..

“ഹാജ്യാരോട് എനിക്കൊന്ന് ഒറ്റക്ക് സംസാരിക്കണമായിരുന്നു..” ഞാൻ പറഞ്ഞു..

“എന്താ സാദിഖെ” “അത്ര സീരിയസ് മാറ്റെർ” അയാൾ ചോദിച്ചു..

“അത്”..

അയാൾ മറ്റുള്ളവരെ ഒന്ന് തിരിഞ്ഞു നോക്കി.. അവരെല്ലാം അപ്പൊ തന്നെ അവിടുന്ന് മുറ്റത്തെക്കിറങ്ങിപോയി..

” ഞാൻ വന്നത്.. ”

“ഊം… മതി.. കാര്യം എനിക്ക് മനസിലായി..” അയാൾ കോളാബിയെടുത്ത് മുറുക്കലൊന്ന് തുപ്പിക്കൊണ്ട്.. വീണ്ടും

“അയിനാണു ഇജ്ജ് ബന്നതെങ്കിലു… വേണ്ടാാ..”

“ഹാജ്യാരു അങ്ങനെ പറയര്ത്.. ആ കുട്ടി എനിക്ക് വേണ്ടപെട്ടതാ..”
ഞാനെന്ത് വേണമെങ്കിലും ചെയ്യാം..അവരെ വെറുതെ വിടണം..”

“നീയെന്ത് ചെയ്യാൻ.. നീ പോടാ കൊച്ചനെ..”
“അനക്കറിയാലൊ ഹാജ്യാരു ഒരു കാര്യം തീരുമാനിച്ചാൽ അതിൽ നിന്ന് പിന്മാറില്ലെന്ന്”?

Leave a Reply

Your email address will not be published. Required fields are marked *