കാര്യങ്ങൾ താൻ വിചാരിച്ചത്ര എളുപ്പമല്ലെന്ന് ജയരാജിന് മനസ്സിലായി. എല്ലാത്തിലുമുപരി അവൾ ഒരു വീട്ടമ്മയാണ്. അത് താൻ ഓർക്കണമായിരുന്നു. പിന്നെ ഒരു വാക്കുപോലും മിണ്ടാതെ അയാൾ അവിടെ നിന്നു പോയി. സ്വാതി വാതിൽ വലിച്ചടച്ചു കരയാൻ തുടങ്ങി. നടന്ന സംഭവത്തെക്കുറിച്ച് ആലോചിച്ചുകൊണ്ടിരുന്നു. ഈ മനുഷ്യൻ എത്ര വിലകുറഞ്ഞവനാകും. ഒരു സ്ത്രീ നിസ്സഹായയായിരിക്കുമ്പോൾ അവളെ മുതലെടുക്കാൻ ശ്രമിക്കുന്നു! പിന്നെ സാരിത്തലപ്പ് കൊണ്ട് ആ കണ്ണീരൊക്കെ തുടച്ച് അവൾ വേഗം അവളുടെ ദൈനംദിന ജോലികളിലേക്ക് പോയി. അവൾക്ക് ആ അവസ്ഥയിൽ നിൽക്കാൻ കഴിഞ്ഞില്ല. മാത്രമല്ല അവളുടെ മനസ്സ് ആ സംഭവത്തിൽ നിന്ന് മാറി നിൽക്കാൻ ആഗ്രഹിച്ചു.
അടുത്ത ദിവസം, സോണിയ മോളെ എന്നത്തേയും പോലെ സ്കൂളിൽ കൊണ്ടു വിടാൻ സ്വാതി പോയി. ജയരാജ് പതിവുപോലെ വഴിയിൽ അയാളുടെ ബൈക്കിൽ ചാരി നിൽക്കുകയായിരുന്നു. വലിച്ചു കൊണ്ടിരുന്ന സിഗരറ്റ് എടുത്തിട്ട് അവളെ നോക്കി പുഞ്ചിരിച്ചു. അവൾ മറ്റൊരു ദിശയെ അഭിമുഖീകരിച്ച് സ്കൂളിലേക്ക് വേഗത്തിൽ നടന്നു. പിറ്റേ ദിവസവും ഇതുപോലെ സംഭവിച്ചു. പിന്നെ ഇതൊരു പതിവായി മാറി. പക്ഷെ ജയരാജ് ഒരിക്കലും അവളെ പിന്തുടർന്നില്ല. അയാൾ ഒരിക്കലും അവളോട് നേരിട്ട് സംസാരിക്കാനും ശ്രെമിച്ചില്ല. പക്ഷേ മകളെ സ്കൂളിൽ കൊണ്ട് വീടാണോ തിരിച്ചു കൊണ്ട് വരുവാനോ പോകുമ്പോഴോ അടുത്തുള്ള ഒരു കടയിൽ നിന്ന് അവളെതന്നെ നോക്കിക്കൊണ്ടിരുന്നു. സ്വാതി ജയരാജിനെ കൂടുതൽ വെറുക്കാൻ തുടങ്ങി. അപ്പോഴും ജയരാജ് സ്വാതിയോട് അയാൾക്ക് കൂടുതൽ മോഹം തോന്നി തുടങ്ങി. സ്വാതി അയാളെ അവഗണിച്ചുകൊണ്ടിരിക്കെ അയാളിലെ മൃഗതുല്യമായ സ്വഭാവം വർദ്ധിച്ചുകൊണ്ടിരുന്നു. ജയരാജ് തന്നോട് എന്തെങ്കിലും നീചമായ നടപടി സ്വീകരിക്കാൻ ശ്രമിച്ചാൽ അത് തന്റെ ജീവിതാവസാനമായിരിക്കുമെന്ന് സ്വാതി ഭയപ്പെട്ടു. ഈ കഷ്ടതയുടെ അവസ്ഥയിൽ അവൾക്ക് അപമാനം കൂടി സഹിക്കാൻ കഴിയില്ല.
ദിവസങ്ങൾ കടന്നുപോയി. സ്വാതിയുടെ പേരിലുണ്ടായിരുന്ന സമ്പാദ്യങ്ങൾ ഏകദേശം പൂർത്തിയായി തുടങ്ങി. അൻഷുലിന് അപകടമുണ്ടായിട്ട് ഇപ്പൊ 2 മാസത്തിലേറെയായി. അദ്ദേഹത്തിന് സംസാരിക്കാൻ കഴിയുമായിരുന്നുവെങ്കിലും പിന്തുണയില്ലാതെ കിടക്കയിൽ നിന്ന് ഒന്നു എഴുന്നേൽക്കാൻ പോലും കഴിയുമായിരുന്നില്ല. അൻഷുലിന്റെ മരുന്നുകൾക്കു വേണ്ടി മാത്രം നല്ലൊരു ശതമാനം തുക ചെലവായി. തന്റെ ഭർത്താവിനെ എപ്പോഴും പുഞ്ചിരിക്കുന്ന മുഖത്തോടെ നോക്കി സ്വാതി എല്ലാ കാര്യങ്ങളും ചെയ്തുവെങ്കിലും അവൾ ഉള്ളിൽ വളരെയധികം വിഷമിക്കാൻ തുടങ്ങി. അവളുടെ സാരികൾ ക്രമേണ പഴയതു പോലെ ആയി തുടങ്ങി. തനിക്കോ കുട്ടികൾക്കോ വേണ്ടി പുതിയ വസ്ത്രങ്ങൾ വാങ്ങാൻ പോലും അവൾക്ക് പണമില്ലായിരുന്നു.
ഒരു രാത്രി അവൾ കുറച്ചു അകലെയുള്ള പലചരക്ക് കടയിൽ നിന്ന് മടങ്ങുമ്പോൾ ഒരു ബൈക്ക് അവളുടെ മുന്നിൽ വന്നു നിന്നു. അത് ജയരാജ് ആയിരുന്നു. അയാൾ അവളുടെ അടുത്ത് വന്ന് ആ ബൈക്കിൽ ഇരിക്കാൻ ആവശ്യപ്പെട്ടു, അവളെ അവളുടെ അപ്പാർട്ട്മെന്റ് വരെ എത്തിക്കാമെന്ന് പറഞ്ഞു.