അനു :ഒരു ചെറിയ കാര്യമുണ്ട് ഉപ്പ… ഷംസിക്ക് ഞാൻ ഒരു ആലോചന കൊണ്ട് വന്നിട്ടുണ്ട്.. ഷാനുക്കയുടെ ഫ്രണ്ട് ആണ്… ഞങ്ങളുടെ തൊട്ടടുത്തു ഉള്ള.. ഞാൻ പറഞ്ഞിരുന്നിലെ..? (ഇക്കയുടെ ഫാമിലി കാര്യങ്ങൾ എല്ലാം ഞാൻ ഉപ്പയോട് പറഞ്ഞു )
ഉപ്പ : ആ പറഞ്ഞിരുന്നു എന്താ.. സൽമാനോ.. അങ്ങനെ എന്തോ അല്ലെ പേര്..?
അനു : അ…അത് തന്നെ.. ഇത്തയുടെ ഫോട്ടോ ഞാൻ കാണിച്ചു കൊടുത്തു മൂപ്പർക്ക് സമ്മതം ആണ്…
ഉപ്പ : അത് മോളെ ഷംസിനോദ് ചോദിക്കണ്ടേ…?
അനു : ഇത്ത സമ്മതിക്കും ഞാൻ സമ്മതിച്ചോളം.. നല്ല ആളാ.. ഉപ്പ .. ഇത് നടന്നാൽ ഭാഗ്യ..
ഉപ്പ : എനിക്ക് എതിർപ്പ് ഒന്നുമില്ല…
അനു : എന്നാ ബാക്കി ഞാൻ നോക്കിക്കൊള്ളാം.. ഉപ്പ… പിന്നെയ് ഈ ആഴ്ച തന്നെ സാലുക്ക നാട്ടിൽ വരും ലീവ് ഇല്ല.. ഒരാഴ്ചതെ ലീവ് ഒള്ളു… അതിന്റെ ഉള്ളിൽ നടക്കണം.. കല്യാണം കഴഞ്ഞ ഉടനെ രണ്ടാളും ഇങ്ങോട് വരും.. വിസ എല്ലാം ഈ ഒരാഴ്ചന്റെ ഉള്ളിൽ ശെരിയാകാം.. ഇവിടെ ഞാൻ ഉണ്ടല്ലോ..
ഉപ്പ : ഒരാഴ്ച ന്റെ ഉള്ളിലോ.. അതെങ്ങനെ..?
അനു : അത് നടക്കും മൂപ്പരെ വീട്ടിൽ നിന്നും ആരും വരാൻ ഒന്നുമില്ല…. ബാക്കി നമ്മളെ ആൾക്കാർ അല്ലെ.. അതികം ആരും വേണ്ട… എന്തായാലും ഇതൊരു രണ്ടാം കേട്ട് അല്ലെ..? ചെറുതായിട്ട് മതി…
ഉപ്പ : എന്നാ ഒക്കെ..
അനു : ഞാൻ ഷംസിക്ക് വിളിക്കട്ടെ… സാലുക്കയുടെ ഫോട്ടോ ഞാൻ ഇങ്ങളെ ഫോണിൽ അയച്ചിട്ടുണ്ട്… ഉമ്മയോട് പറയ്.. ശെരി ഉപ്പ..
അങ്ങനെ ഉപ്പ ഫ്ലാറ്റ്..ഇനി ഷംസി….
അനു : ഹലോ.. ഇത്താ.. എന്തൊക്കെ…ണ്ട്
ഷംസി : എന്താടി ഒരു സന്തോഷം…?
അനു : ഞാൻ ഇങ്ങളെ വാട്സ്ആപ്പ്ൽ ഒരു ഫോട്ടോ അയച്ചിട്ടുണ്ട് അയാളെ അറിയോ.. നോക്ക്. .
ഇത്താ ഫോട്ടോ നോക്കിയതിനു ശേഷം
ഷംസി : ഇല്ല ആരാ.. ഈ ജിമ്മൻ.. ഞാൻ പെട്ടന്ന് കണ്ടപ്പോൾ ഉണ്ണി മുകുന്ദൽ ആണ് വിചാരിച്ചു…
അനു : ഹാ.. ഹാ.. ഹാ… ആൾ എങ്ങനെ ഉണ്ട്.. ഞാനും കണ്ടപ്പോൾ അങ്ങനെ വിചാരിച്ചത്..?
ഷംസി : ആൾ കൊള്ളാം നല്ല മൊഞ്ചൻ…ഇതാര…