മുടികൊണ്ട് അവളുടെ അടുത്ത് കൂടെ നടന്നു പോയ ആ വ്യക്തിയെ കാണാൻ സാധിച്ചില്ല (അയാളുടെ പുറകെ ക്ഷേമപറഞ്ഞു അവർ നടക്കുന്നുണ്ട് എന്നാൽ അയാൾ അതൊന്നും ശ്രദ്ധിക്കാതെ വേഗം നടന്നു നീങ്ങി അപ്പോൾ ആ പ്രായംചെന്ന സ്ത്രീ ഭയബഹുമാനത്തോടെ അയാളോട് പറഞ്ഞു ആദി അതാണ് ആ കുട്ടി അവർ പതിയെ പറഞ്ഞു എന്റെ വായിൽ നിന്നും വല്ലതും കേൾക്കാതെ കൊടുക്കാനുള്ളത് കൊടുത്ത് ഇവറ്റകളെ എന്റെ മുന്നിൽ നിന്നും പറഞ്ഞുവിട്……… ##### അയാൾ ഉറച്ച ശബ്ദത്തോടെ അലറി ) സത്യം പറഞ്ഞാൽ ലച്ചു കിടുങ്ങി പോയി (അപ്പോൾ ആ സ്ത്രീ വന്നു ലച്ചുവിന്റെ കൈയിൽ ആയിരം രൂപ ഏല്പിച്ചു എന്നാൽ അവൾ അത് വാങ്ങാതെ അവിടെ നിന്നും പൊട്ടിക്കരഞ്ഞുകൊണ്ട് ഓടി പോയി )
രാത്രിയിൽ ലച്ചു അടുക്കളപുരത്തെ തിണ്ണയിൽ ഇരുന്ന് കൊണ്ട് ഇന്ന് ഉണ്ടായ സംഭവങ്ങൾ ഒരെന്നും ആലോചിച്ചു ഇതെല്ലാം എന്റെ സ്വപ്നം ആയിരുന്നോ എന്റെ കൃഷ്ണ…… അവൾ വീണ്ടും മിഴികൾ നിറച്ചു മടിയിൽ ഇരുന്ന മൊബൈലിൽ നോക്കി കൊണ്ട് അവൾ മിഴികൾ തുടച്ചു മിനിചേച്ചി കാളിങ് അതിൽ തെളിഞ്ഞു
ഹലോ ചേച്ചി അവൾ വിതുമ്പികൊണ്ട് വിളിച്ചു
അയ്യോ എന്റെ ലച്ചു നീ ജോലിപോയി എന്നു പറഞ്ഞുകരഞ്ഞാൽ കഷ്ടമാണ് കേട്ടോ
അതല്ല ചേച്ചി ഞാൻ കാരണം ആ പാവം ഗീതുവിന്റെ ജോലിയും കൂടി പോയില്ലേ അതോർക്കുബോൾ എനിക്ക് സഹായിക്കാൻ പറ്റുന്നില്ല അവൾ ഒരു പാവം ആയിരുന്നു
ഹും അതോ പോട്ടെ എന്റെ മോൾ സങ്കടപെടേണ്ടാ നാളെ ചേച്ചി വീട്ടിലേക്ക് വരാം നമുക്ക് എല്ലാം ശരിയാക്കാം നീ ഒന്നും സമാധാനിക്ക് ചേച്ചിയല്ലേ പറയുന്നേ അവന്റെ ഒരു മറ്റേടത്തെ ജോലി പോകാൻ പറയടി ആ നാറിയോട് എന്റെ കൊച്ചിന് ഞാൻ നല്ലൊരു ജോലി കണ്ടു പിടിച്ചു തരും നീ ഇപ്പോൾ പോയികിടക്ക് കരഞ്ഞോട് ഇരിക്കരുത് കേട്ടോ
ശരി ചേച്ചി ഓക്കേ
ലച്ചു പിന്നെയും കുറച്ചു സമയം കൂടി അവിടെ ഇരുന്ന് ഓർമകളിൽ സഞ്ചരിച്ചു പിന്നെ കുറച്ച് കഴിഞ്ഞു മുറിയിൽ പോയി വാതിൽ അടച്ചു കിടന്നു ഉറക്കം കണ്ണുകളിൽ എത്തിയില്ലെഗിലും അവൾ കണ്ണുകൾ മുടി
രാവിലെ 9 മണിയോടെ ലച്ചു പതിവ് പോലെ പശുവിന് കാടി കൊടുത്ത് കൊണ്ടിരുന്നപ്പോൾ പതിവില്ലാതെ അവളുടെ വീടിന്റെ മുൻപിൽ ഒരു കാർ വന്നു നിൽക്കുന്നത് അവൾ ശ്രദ്ധിച്ചു………..
ഹലോ എല്ലാവർക്കും നമസ്കാരം ഞാൻ ഈ കഥ രണ്ടാമത് നോക്കിയില്ല അതുകൊണ്ട് തന്നെ അക്ഷരതെറ്റുകൾ ഉണ്ടങ്കിൽ ദയവായി ശമിക്കുക.
ഈ കഥ നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ടാൽ അടുത്ത ഭാഗം തൊട്ട് തെറ്റുതിരുത്തി മുൻപോട്ട് പോകും…..
പിന്നെ ഒരു കാര്യം ഒരു പെണ്ണിന്റെ അനുവാദം ഇല്ലാതെ അവളുടെ ജീവിതയാത്രയിൽ പിന്തുടരാൻ നീ ആരാടാ എന്നു ചില വായനക്കാർക്ക് തോന്നിയേക്കാം അതുകൊണ്ട് പറയുവാ നോം ആണ് ഈ കഥയിലെ ആ സാധനം (നായകൻ ) എല്ലാവരുടെയും അഭിപ്രായം പ്രതീഷിച്ചുകൊണ്ട് നിർത്തുന്നു നന്ദി നമസ്കാരം…………