കരിയില കാറ്റിന്റെ സ്വപ്നം [കാലി]

Posted by

എന്താടി ലച്ചുകുട്ടി എന്റെ മോൾക്ക് സുഖമാണോ ഹും… സ്നേഹത്തോടെ തലോടിക്കൊണ്ട് ചോദിച്ചു
പിന്നെ പിന്നെ കൂടുതൽ പുന്നാരം ഒന്നും വേണ്ട എത്രനാളായി ഒന്ന് കണ്ടിട്ടും വിളിച്ചിട്ടും കത്തെഴുതിയിട്ടും എന്നിട്ട് ഒരു പുന്നാരം കൊണ്ട് വന്നിരിക്കുന്നു പോ എവിടുന്നു അവൾ കൊഞ്ചിക്കൊണ്ട് സങ്കടം വരുത്തിപറഞ്ഞു….
അതുകൊള്ളാം എന്റെ മക്കളെ കാണാൻ വേണ്ടിയല്ലേ എല്ലാ തിരക്കും മാറ്റിവച്ചിട്ട് ഈ പിള്ളെയച്ചൻ വന്നിരിക്കുന്നത് അപ്പോഴാ എന്റെ ചുന്ദരികുട്ടിയുടെ ഒരു പരിഭവം വാടി എന്റെ കുട്ടികുറുമ്പി… ലച്ചുവിനെ ചേർത്ത് പിടിച്ച് അവളെ കളിയാക്കി പറഞ്ഞു കൊണ്ട് അദ്ദേഹം അവരുടെ വീട്ടിലേക്ക് യാത്ര തിരിച്ചു……………
പിള്ളേച്ചൻ തിരികെ പോകുമ്പോള് ലച്ചുവിനോട് ഒന്ന് മാത്രം ആവിശ്യപെട്ടു അവളുടെ തുടർ പഠനം അദ്ദേഹത്തിനോടുള്ള സ്നേഹം കാരണം അവൾക്ക് മർത്തുപറയാനും സാധിച്ചില്ല അങ്ങനെ അവൾ പഠനം തുടരുകയും ഇന്ന് ഈ ദിവസം വരെ ജീവിതം മുൻപോട്ടു പോകുകയും ചെയ്തു
(പിള്ളേച്ചൻ പലപ്പോഴും അവരെ സാമ്പത്തികമായി സഹായിക്കാൻ ശ്രമിച്ചുവെങ്കിലും ലച്ചു സ്നേഹത്തോടെ അദ്ദേഹത്തെ അതിൽ നിന്നും തടഞ്ഞു ഒന്നെങ്കിൽ അദ്ദേഹത്തെ ബുദ്ധിമുട്ടകരുത് എന്നാ രാധമ്മയുടെ വാക്കുകൾ കാരണം അല്ലങ്കിൽ പലപ്പോഴായി തന്റെ മനസ്സിൽ നിന്ന് വരുന്ന അഭിമാനം കാരണം അവൾ അതെല്ലാം തന്നെ നിരസിച്ചു )
എന്റെ കണ്ണാ മണി 10.45 കഴിഞ്ഞു ഇതുവരെയും ടൗണിലേക്ക് ഒരു ബസ് വന്നില്ലല്ലോ മനസ്സിൽ ഉള്ള ആദി അറിയാതെ പിറുപിറുത്തു കൊണ്ട് അവൾ ദൂരേക്ക് നോക്കി കവലയിലെ ആ ബസ്റ്റോപ്പിൽ നിന്നു അപ്പോൾ ആ വഴിയേ ഒരു ഓട്ടോ വരുന്നു കൈ കാണിക്കണോ വേണ്ടയോ എന്ന് ആലോചിച്ചു നിൽക്കുബോൾ അതിൽ ഇരിക്കുന്നു യാത്രക്കാരിയെ കണ്ടു അവൾക്ക് സന്തോഷം വന്നു ലച്ചു അറിയാതെ ആ പേര് ഉരുവിട്ടു മിനിചേച്ചി……..
എന്താടി പെണ്ണെ ഇവിടെ നിൽക്കുന്നെ ടൗണിലേക്ക് ആണെങ്കിൽ കയറിക്കൊടി
കേൾക്കണ്ട താമസം ലച്ചു പുഞ്ചിരി പൊഴിച്ചു കൊണ്ട് ആ ഓട്ടയില്ലേക്ക് കയറി
നീ എവിടേക്ക് പോകുവാ ലച്ചു… അവളുടെ കൈ തന്റെ മടിയിൽ പിടിച്ച് വച്ചുകൊണ്ടു മിനി തിരക്കി
ഹോ ഒന്നും പറയണ്ട എന്റെ ചേച്ചി ഒരു ജോലികിട്ടി പക്ഷെ അത് എന്ന് തന്നെ പോകുന്ന ലക്ഷണമാണ് പിന്നെ ഒന്ന് പോയിനോക്കാം അവൾ അൽപ്പം നിരാശയോടെ പറഞ്ഞു
അതൊക്കെ പോട്ടെ നിനക്ക് എവിടെയാ ജോലി കിട്ടിയത് മിനി ലച്ചുവിന് സമാധാനിപ്പിക്കാൻ എന്നോണം ചോദിച്ചു..
M.C. ഗ്രുപ്പിലെ അവിടേയാ
അയ്യോടി….. അവരുടേത് വലിയ ഗ്രൂപ്പാണ് പെണ്ണേ… നാലഞ്ചു രാജ്യത്ത് അവർക്ക് സ്ഥാപനങ്ങൾ ഉണ്ട് ദുബായിൽ അവരുടെ ഈ പ്രവിഷത്തെ ഓണം ബമ്പർ കാർ കിട്ടിയത് അച്ചായന്റെ കമ്പനിയിൽ ഉള്ള ഒരാൾക്കാണ് B.M.W. കാറാണ് കിട്ടിയത് എന്ന് അച്ചായൻ പറയുന്നകേട്ടു
ലച്ചു അതൊന്നും ശ്രദ്ധിക്കാത്തപോലെ നിരാശയോടെ പതിയെ ഒന്നും മൂളി ഹും….
ലച്ചുവിനെ മുഖഭാവം കണ്ട മിനി നീ തുള്ളിച്ചാടാതിരുന്നാൽ ഒരു കാര്യം പറയാം നിന്റെ ജോലിയുന്നും പോകാതില്ലാടി എന്റെ പെണ്ണേ അതിനുള്ള ആളുകൾ നമുക്ക് അവിടെ ഉണ്ട് നീ ഒന്ന് സമാധാനപ്പെട്ടിരിക്കടി എന്റെ ലച്ചു……
അവളുടെ കാതോരം മുഴങ്ങിയ ആ വാക്കുകൾ വിശ്വസിക്കാൻ സാധിക്കാത്ത പോലെ അത്ഭുതത്തോടെ ലച്ചു നോക്കിയപ്പോൾ മിനി ചെറുചിരിയോടെ അവളെ ചേർത്തുപിടിച്ചു

Leave a Reply

Your email address will not be published. Required fields are marked *