കരിയില കാറ്റിന്റെ സ്വപ്നം [കാലി]

Posted by

ചുമലിൽ ഏറ്റിക്കൊണ്ട് സന്തോഷത്തോടുകൂടി ജീവിക്കണം എന്നാ വശിയായിരുന്നു രാധമ്മയുടെ വീഴ്ച അറിയാതെ ആണെങ്കിലും താൻ കാരണമാണ് എന്ന് കുറ്റബോധം എന്ന ചിന്തയാകാം ലച്ചവിനെ കൊണ്ട് അങ്ങനെ ഒരു തരുമാനത്തിൽ എത്തിച്ചത്‌.
രാധമ്മയുടെ കൈപ്പുണ്യവും കഴിവും ഹോട്ടൽ രംഗത്തെ പരിജയ സമ്പത്തും കിട്ടാത്ത കൊണ്ടാണോ എന്തോ ലച്ചു അതിഗംബീരമായി ഹോട്ടൽ മേഖല പൂട്ടികെട്ടി താഴിട്ട് എന്ന് വേണമെങ്കിൽ നമ്മുക്ക് തമ്മിൽ പറയാം പക്ഷേ അവളോട് പറയാൻ നിൽക്കരുതേ ആരും അഥവാ ചെന്നാൽ അത് നിങ്ങളുടെ വിധിമാത്രമാണ് എന്ന് കരുതി മാത്രം സമാധാനിക്കു
പക്ഷേ ബാക്കി രണ്ടുമേഖലയിലും അമ്മയേക്കാൾ മിടുക്കിയാണ് അവൾ എന്ന് നമ്മുടെ ലച്ചുകുട്ടിയെന്ന നായിക ഓരോ ദിവസവും പോകും തോറും തെളിയിച്ചുകൊണ്ടിരിന്നു അങ്ങനെ ആ ജീവിത തോണി തട്ടിയും മുട്ടിയും പതിയെ പതിയെ മുന്നോട്ട് നീങ്ങി കൊണ്ടിരുന്നു…….
കുറച്ചു നാളുകൾക്ക് ശേഷം തന്നെ തേടിയെത്തി ആ വെള്ളിവെളിച്ചതേ കണ്ടു സന്ദോശത്തുടുകൂടി കണ്ണുനീർ മാരികൾ വാരി വിതറികൊണ്ട് അവൾ ആ വെളിച്ചത്തിന്റെ അടുത്ത് ഓടി അടുത്തു ആ കാലുകളിൽ തൊട്ട് വന്ദിച്ചു പെടുന്നനെ വാരിപ്പുണർന്നു ഇറുക്കികൊണ്ട് കൊച്ചുകുട്ടികളെ പോലെ കെറുവിച്ചുകൊണ്ട് അവൾ എന്തല്ലാമോ പറഞ്ഞു കൊണ്ട് തന്റെ പരാതി പെട്ടി തുറന്നു അയാൾ അവളുടെ തലയിൽ തഴുകി കൊണ്ട് ഒരു അച്ഛന്റെ സ്നേഹത്തോടെയും വത്സലത്തോടെയും അവളെ ചേർത്തു നിർത്തി സമാധാനിപ്പിച്ചു
(അപ്പോൾ നമുക്ക് ഇദ്ദേഹത്തെ ഒന്ന് പരിചയപ്പെടാം ഇദ്ദേഹം മാധവൻ പിള്ള അഡ്വക്കേറ്റ് 55 അടുത്ത് പ്രായം ഉണ്ട് മൂപ്പർക്ക് പക്ഷേ കണ്ടാൽ പറയില്ല കരുണന്റെ അടുത്ത സുഹൃത്തും പാർട്ടി വാക്കിലും ഒക്കെയാണ് ആൾ കരുണന്റെ പ്രണയം മുതൽ അദ്ദേഹം ഒരു സഹോദരാ സ്ഥാനത് അവർക്ക് ഒപ്പം ഉണ്ടായിരുന്നു കരുണന്റെ മരണശേഷം മാധവന്പിള്ള ആ കുടുംബത്തിന് ഒരു താങ്ങും തണലുമായിരുന്നു എന്നൽ ഈ അടുപ്പം നാട്ടുകാരിൽ ചില മാന്യൻ മാർക്ക് പിടിച്ചില്ല എന്ന് പ്രേതെകിച്ചു പറയേണ്ടല്ലോ അത് കാരണം കൊണ്ട് തന്നെ രാധിക ആ സഹായ അസ്തത്തിന് ഒരു അതിർവരമ്പ് തീർത്തിരുന്നു പിന്നെ പറയുമ്പോൾ എല്ലാം പറയണമെല്ലോ പുള്ളിക്കാരൻ ഭാര്യ മരിച്ചു ഒറ്റമകനുമായി നിൽക്കുന്ന വെക്തി രാധികയാണെങ്കിൽ അത് ഇങ്ങനെയും അപ്പോൾ തെറ്റുപറയാൻ പറ്റുമോ അതിനേക്കാൾ രസം പുള്ളിക്കും അവരോട് ഒരു അടുപ്പം തോന്നിയിരുന്നു എന്നതാണ് രസം എന്നാൽ അദ്ദേഹം ഒരിക്കലും രാധികയുടെ മുൻപിൽ തന്റെ മനസ്സ് തുറന്നില്ല അതിന് കാരണങ്ങൾ പലതുണ്ട്
1. ഉറ്റസുഹൃത്തും സഹോദരനുമായി കണ്ട കരുണൻ
2.എപ്പോഴും കരുണനെയും അദ്ദേഹത്തിന്റെ കുട്ടികളെയും മനസ്സിൽ നിറച്ചുകൊണ്ട് മറ്റാർക്കും അവിടെ സ്ഥാനം കൊടുക്കില്ല എന്ന് വാശി പിടിച്ചു ജീവിക്കുന്ന രാധികയെന്ന പതിവ്രതയായ ഉത്തമയായ ഭാര്യയോട് തോന്നിയ ബഹുമാനം അങ്ങനെ പലതും ഇപ്പോഴും അവരുടെ ഒരു വിളിക്കായി അദ്ദേഹം കാതോർത്തുനിൽക്കും.
കുറച്ചു നാൾ പുള്ളിക്കാരൻ സ്ഥാലത് ഇല്ലായിരുന്നു ഡൽഹിയിൽ ഹൈക്കോടതി വക്കിലായാണ് തിരിച്ചുവരവ് അതിനുമുൻപ് എന്നു പറഞ്ഞാൽ ലച്ചു sslc ജയിക്കുന്ന അവരുടെ കൂടെ അദ്ദേഹം ഉണ്ടായിരുന്നു അങ്ങനെ പറഞ്ഞാൽ സ്വന്തം മകന്റെ കൂടെ ഇരുത്തി ട്യൂസഷൻ വരെകൊടുത്തിരുന്നു അത്രക്കും സ്നേഹം ആയിരുന്നു അദ്ധേഹത്തിന് ആ കുടുംബത്തിനൊടും കുട്ടികളോടും പിന്നെ ഇപ്പോൾ ആണ് ലച്ചുവും അദ്ദേഹവും തമ്മിൽ കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *