എന്റെ കുട്ടി നീ ഇത് എന്താ പറയണേ എത്ര ലക്ഷം കടം ഉണ്ട നിനക്ക് അറിഞ്ഞുകൂടേ ഈ വീടും സ്ഥലവും കൊടുത്താൽ പോലും അതിന്റെ പകുതി ആകുമോ എനിക്ക് അറിയാൻ പാടില്ല എന്റെ ദേവിയെ…. എന്റെ കുട്ടികളുടെ ഭാവി തകർത്തു കളയാതെ നോക്കണേ നീ മക്കളോട് ഉള്ള ആ പാവം അമ്മയുടെ കരുതൽ പാർത്ഥനക്ക് വഴി മാറിയെങ്കിലും അവരുടെ അത് കരച്ചിലിൽ അവസാനിച്ചു ഓ…. ഈ രാധാകുട്ടിയുടെ ഒരു കാര്യം എനിക്ക് സങ്കടം വരുന്നുണ്ട് കേട്ടോ ലച്ചുവും അമ്മയുടെ കൂടെ അറിയാതെ കണ്ണുനിറച്ചു
അതേ അമ്മയും മോളും പതിവ് കലാപരിപാടി ഇന്നും ആരംഭിച്ചോ ഒരു ചെറുചിരിയോടെ വാതിലിന്റെ പടിയിൽ തല ചാരിനിന്നു അവരെ നോക്കി നിൽക്കുന്ന ലീലാമ്മയെ ഇരുവരും നോക്കി ലച്ചു തന്റെ സങ്കടം മറക്കാൻ വേണ്ണം പതിയെ അവരെ നോക്കി പുഞ്ചിരി പൊഴിച്ചു
ഹോ എന്റെ ലീലാമ്മച്ചി ഇത് ഇപ്പോൾ ഈ രാധാമ്മുവിന്റെ സ്ഥിരം പരിപാടിയായി മാറിയിരിക്കുവാ ഞാൻ പറഞ്ഞു മടുത്തു കുട്ടുക്കാരിയല്ലേ ഒന്ന് പറഞ്ഞു മനസ്സലാക്കികൊടുക്ക് ലച്ചു തമാശ എന്നാ പോലെ പറഞ്ഞു
അത് കാര്യം ആകേണ്ട മോളെ അവളുടെ സങ്കടം കൊണ്ട് അല്ലെ നീ അത് വിട്ടുകള ലീലാമ്മ അവളുടെ തോളിൽ തട്ടി പറഞ്ഞു തന്റെ സങ്കടം ഉള്ളിൽ ഒതുക്കി.
ശരി ശരി….. ഞാൻ അത് വിട്ടു പിന്നെ എന്തു പറ്റി ഇന്ന് നേരത്തെ ആണല്ലോ കവലയിൽ നിന്ന് തിരിച്ചു വരവ്
ഹോ ഒന്നും പറയണ്ട എന്റെ കൊച്ചേ സാധനങ്ങൾക്ക് മുടിഞ്ഞ വിലയ പിന്നെ ഇന്ന് മരുമോൻ ചെറുക്കൻ പൈസ ഇടുന്ന ദിവസം അല്ലെ അതുകൊണ്ട് അൽപ്പം ഇറച്ചി വാങ്ങാം എന്നു കരുതി ബീഫാ..
ഹും അപ്പോൾ മിനി ചേച്ചി ബാങ്കിൽ പോയിട്ട് തിരിച്ചുവന്നോ
ഇല്ല മോളെ അവൾ ടൗണിൽ പോകും എന്നുപറഞ്ഞു ഞാൻ എന്റെ കൈയിലെ നീക്കിയിരിപ്പ് വച്ച് വാങ്ങിച്ചതാ പിന്നെ നേരത്തെ ആണ് എന്ന് പറയാൻ താരമില്ല മണി 10.30 കഴിഞ്ഞില്ലേ
അയ്യോ.. എന്റെ ദേവിയേ പത്താരാ കഴിഞ്ഞോ എന്റെ പുതിയ പണി പോയത് തന്നെ എന്റെ ദൈവമേ ഞാൻ ഇനി എന്തുചെയ്യും
മോളേ നീ വേഗം പോകാൻ നോക്ക് ഇവിടുത്തെ എല്ലാ കാര്യവും അമ്മച്ചി നോക്കിക്കൊള്ളാം നീ പെട്ടന്ന് ചെല്ലാൻ നോക്ക്
ശരി അമ്മച്ചി ലച്ചു ലീലാമ്മയെ കെട്ടിപിടിച്ചു ആ കവിളിൽ ഒരു ഉമ്മ നൽകി ലീലാമ്മച്ചിക്ക് നിറപുഞ്ചിരി തൂകി കൊണ്ട് ലച്ചു കൈയിൽ കിട്ടിയ ബാഗ് എടുത്തും കൊണ്ട് ഓടി
ചെങ്കല്ലും കരിയിലകളും നിറഞ്ഞ നാട്ടുവഴിയിലൂടെ അവൾ വേഗത്തിൽ നീങ്ങി അവളുടെ ആ ചലനങ്ങളിൽ ആ സൂര്യദേവൻ പോലും ലയിച്ചിരുന്നു വെട്ടിത്തിളങ്ങി (ചിലപ്പോൾ നീയോഗങ്ങൾ നമ്മളെ തേടി വരും മറ്റ് ചിലപ്പോൾ നമ്മൾ അവരെ തേടി പോകും അതേ ഇവിടെയും മറിച്ചല്ല സംഭവിക്കുന്നത് മരുഭൂമി എന്ന ജീതത്തിൽ സൂര്യദേവന്റെ ശക്തി ആകുന്ന കനൽച്ചൂട് ജീവിതഭാരം എന്നോണം അവളുടെമേൽ പതിക്കുമ്പോൾ ലക്ഷ്യം അറിയാതെ പാറിപ്പറക്കുന്ന കരിയിലയെ പോലെ അവളും നമ്മുടെ മുന്നിലൂടെ ഇതാ പോകുന്നു നമുക്കും അവളുടെ ജീവിത യാത്രയിൽ ഒന്ന് പങ്കുചേർന്നാലോ വരൂ.. എല്ലാവർക്കും എന്റെ ഈ പുതിയ കഥയിലേക്ക് സ്വാഗതം….. )