വെളിച്ചപ്പെടാൻ കാരണം ! ശെടാ എന്നാലും ആ വിവേകേട്ടനു ഈ പൊട്ടബുദ്ധി എങ്ങനെ തോന്നിയോ എന്തോ..!”
എല്ലാം കേട്ട് ഉമ്മറ വാതില്ക്കല് നിന്ന അഞ്ജുവും മായേച്ചിക്കിട്ടൊന്നു താങ്ങി .
“പോടീ ..”
അതുകേട്ടു മായേച്ചി അവളെയും ചീത്ത പറഞ്ഞു . പിന്നെ എഴുനേറ്റ് മഞ്ജുസിനടുത്തേക്ക് ചെന്ന് അവളെയും കൂട്ടി എന്റെ റൂമിലെത്തി .
“ആഹ്…ഇയാള് വന്നോ ? വാ വാ .ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല ”
മായേച്ചിയുടെ റൂമിലേക്കുള്ള വരവ് കണ്ടതും ഞാൻ കളിയാക്കികൊണ്ട് പറഞ്ഞു .
അതോടെ അവൾക്കും കലിയിളകി . നേരെ എന്റെ നേരെ വന്നു എന്റെ തലക്കിട്ടൊന്നു പയ്യെ കിഴുക്കി .എന്ന് അധികം വേദനിപ്പിക്കാതെയുള്ള പ്രയോഗം ആണ് !
“തെണ്ടി …ഞാൻ നിന്നോട് അപ്പഴേ പറഞ്ഞതല്ലേ ഇതൊന്നും വേണ്ടെന്നു ..”
മായേച്ചി പറഞ്ഞുകൊണ്ട് കയ്യിൽ പിച്ചി .
“എടി എടി..അത് വയ്യാണ്ടിരിക്കാടി ..നീ അതിനെ കൊല്ലല്ലേ ”
മായേച്ചിയുടെ ദേഷ്യം കണ്ടു മഞ്ജുസ് ചിരിയോടെ പറഞ്ഞു .
“ഇവന് ഇപ്പൊ ഒരു കുഴപ്പവും ഇല്ല ! നല്ല തല്ലു കിട്ടാത്ത കേടു മാത്രേ ഉള്ളൂ ”
അംയേച്ചി കടുപ്പിച്ചൊന്നു പറഞ്ഞു എന്നെ നോക്കി കണ്ണുരുട്ടി .
ഞാനെല്ലാം നോക്കി പുഞ്ചിരിക്കുക മാത്രം ചെയ്തു .
“ഉവ്വ ഉവ്വ .ഇത്ര ചാടിക്കടിക്കാൻ മാത്രം ഇവിടിപ്പോ എന്താ ഉണ്ടായത് മായെ ? വിവേകിന് നിന്നെ ഇഷ്ടമാണെന്നല്ലേ പറഞ്ഞുള്ളു ? അതിനു നീയെന്തിനാ ഞങ്ങളോട് ചൂടാവാണെ ? നിനക്കു താൽപര്യമില്ലെങ്കിൽ ഇതേ രീതിയിൽ അവനോടും പറ ..”
മഞ്ജുസ് സ്വല്പം ഗൗരവത്തിൽ തന്നെ പറഞ്ഞു ബെഡിലേക്കിരുന്നു മായേച്ചിയേം പിടിച്ചിരുത്തി .
“അതെന്നെ .. ഞാൻ ആ പാവത്തിന് ഒരു പെണ്ണ് കിട്ടുവാണേൽ ആയിക്കോട്ടെ എന്നെ വിചാരിച്ചിട്ടുള്ളൂ . നിനക്ക് വേണ്ടെങ്കി വേണ്ട ..”
ഞാനും മഞ്ജുസിനെ പിന്താങ്ങി .
അപ്പോഴുള്ള മായേച്ചിയുടെ ഭാവം ഞാനൊന്നു ശരിക്കു നോട്ട് ചെയ്തു . സംഭവം ഞങ്ങളോട് ചാടി കടിക്കുമെങ്കിലും ഉള്ളിലെവിടെയോ അവൾക്കും ഒരിതുണ്ട് !
“ആഹ്..വേണ്ട..ആ തെണ്ടിയോടു ഇനി എന്നെ വിളിക്കരുതെന്ന് പറഞ്ഞേക്ക് ”
മായേച്ചി ഉള്ളിലെ വികാരം ശരിക്കു കാണിക്കാതെ ദേഷ്യം അഭിനയിച്ചു .
“ഓ..പിന്നെ ഞാനെന്താ നിന്റെ വേലക്കാരനോ ? നീ തന്നെ പറഞ്ഞോ ”
ഞാൻ ഒഴുക്കൻ മട്ടിൽ പറ ചാത്തുമ്മായേച്ചി എന്നെ തറപ്പിച്ചൊന്നു നോക്കി .
“മായെ ..ഞാൻ ഒരു കാര്യം പറയട്ടെ …”
മായേച്ചിയുടെ ഇരുതോളിലും കൈകൾ ചേർത്തുകൊണ്ട് മഞ്ജു ചോദിച്ചു .
“വേണമെന്നില്ല ”
മായേച്ചി ഒഴുക്കൻ മട്ടിൽ പറഞ്ഞു .
“ശൊ..ഈ തെണ്ടിടെ ഒരു കാര്യം..”
അവളുടെ മറുപടി കേട്ട് മഞ്ജുസ് മായേച്ചിയുടെ ഇടുപ്പിലൊന്നു നുള്ളി .
“എനിക്ക് ഇഷ്ടമല്ല കണ്ണാ…പിന്നെന്തിനാ നിങ്ങളെന്നെ നിര്ബന്ധിക്കണേ ?”
ഒടുക്കം ഒരു നിസ്സഹായ ഭാവത്തിൽ മായേച്ചി ഞങ്ങളെ നോക്കി .