പോയി . പക്ഷെ ചായ ഒകെ കുടിച്ചു അങ്ങനെ ഇരിക്കുമ്പോഴാണ് മായേച്ചിയുടെ വരവ് . ആള് നടന്നിട്ടാണ് വന്നത് ! അവള് ഫോണിൽ കൂടി പറഞ്ഞപ്പോൾ ചുമ്മാ ദേഷ്യത്തിന് പറഞ്ഞതാകുമെന്നാണ് കരുതിയതെങ്കിലും ആള് പറഞ്ഞപോലെ വീട്ടിലെത്തിയിട്ടുണ്ട് .ഒരു കറുത്ത ചുരിദാറും വെളുത്ത പാന്റ്സും ആയിരുന്നു അവളുടെ വേഷം !
അവളുടെ വീട്ടിൽ നിന്നും കഷ്ടിച്ച് നടക്കാനുള്ള ദൂരമേ എന്റെ വീട്ടിലേക്കുള്ളു . അതുകൊണ്ട് വരവും പോക്കും ഒന്നും വിഷയമുള്ള കേസ് അല്ല .
“ആഹാ ..മായേച്ചി എന്താ ഈ നേരത്തു?”
സന്ദായ നേരത്തു കേറിവന്ന മായയെ നോക്കി ഉമ്മറത്തിരുന്ന അഞ്ജു ചോദിച്ചു .
പക്ഷെ അതിനു മറുപടി പറയാൻ നിക്കാതെ മായേച്ചി നേരെ സ്വാതന്ത്ര്യത്തോടെ എന്റെ വീടിനകത്തേക്ക് കയറി . അമ്മയും മഞ്ജുസും ഹാളിൽ ഇരുന്നു ടി.വി കാണുന്നുണ്ട് . മായേച്ചി സ്വല്പം ദേഷ്യത്തോടെ വന്നു കേറിയയത് കണ്ടു അവരും ഒന്നമ്പരന്നു !
“എവിടെ നിങ്ങടെ മോൻ ?”
സോഫയിലേക്ക് ചാടിക്കയറി ഇരുന്നു മായേച്ചി എന്റമ്മയെ നോക്കി .
“അവൻ ഇവിടെ തന്നെ ഉണ്ട് ? അല്ല നീയെന്താ പതിവില്ലാതെ ഈ വിളക്ക് കൊളുത്തണ നേരത്തു ?”
എന്റെയമ്മ ചെറു ചിരിയോടെ തിരക്കി .
“ഈ നേരത്തു വന്നാലേ എന്താ ആകാശം ഇടിഞ്ഞു വീഴോ ?”
മായേച്ചി അവളുടെ സ്വതസിദ്ധമായ തർക്കുത്തരം ആവർത്തിച്ചു.
“ഡീ ഡീ ..വാ വന്നേ പറയെട്ടെ ..”
മായേച്ചിയുടെ കലിപ്പിന്റെ കാര്യം മനസ്റിലായ മഞ്ജു എഴുന്നേറ്റു ചിരിയോടെ പറഞ്ഞു .
“എന്താ മഞ്ജു മോളെ കാര്യം ?”
മാതാശ്രീ മായേച്ചിയെ നോക്കി ചിരിച്ചുകൊണ്ട് മഞ്ജുവിനോടായി ചോദിച്ചു .
“ഏയ് ഒന്നുമില്ല അമ്മെ ..ഒരു കല്യാണക്കാര്യം ആണ് ..”
മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞതും മായേച്ചിയുടെ ഭാവം മാറി .
“ആഹാ…കല്യാണമോ ? ആർക്കാ മായാ മോൾക്കോ ?”
അമ്മച്ചി ചിരിയോടെ മായേച്ചിയെ നോക്കി .
“ദേ തള്ളെ …”
മായേച്ചി അമ്മയെ നോക്കി കണ്ണുരുട്ടി .
“ആഹ്..അതെ അമ്മെ ..നമ്മുടെ വിവേകിന് ഇവളെ ഇഷടായെന്നു ”
മഞ്ജുസ് ആ കാര്യം അമ്മയോടും പറഞ്ഞു .
“ഏഹ്..അത് കൊള്ളാല്ലോ . പക്ഷെ അവൻ അന്ന് വന്നപ്പോ എന്നോടൊന്നും പറഞ്ഞില്ലല്ലോ . എന്തായാലും അവൻ നിനക്ക് ചേരും ..”
മാതാശ്രീ പാതി കാര്യമായും കുറച്ചൊക്കെ അവളെ കളിയാക്കുന്ന രീതിയിലും പറഞ്ഞു ചിരിച്ചു .
“ഓഹ്..എന്റെ ആന്റി ..’
മായേച്ചി ഇരു കയ്യും നീട്ടി അമ്മയുടെ ചങ്കിൽ പിടിക്കുന്ന പോലെ ഭാവിച്ചു ദേഷ്യപ്പെട്ടു .
“ഹി ഹി…ഡീ മായെ ..നീ ഇങ്ങു വന്നേ..”
അവളുടെ കോപ്രായം കണ്ടു മഞ്ജു ചിരിയോടെ വിളിച്ചു .
“അഹ് അഹ് ഹാ ..അങ്ങനെ പറ അപ്പൊ അതാണല്ലേ ഈ ഭദ്രകാളി