രതിശലഭങ്ങൾ മഞ്ജുസും കവിനും 28 [Sagar Kottapuram]

Posted by

“ഡാ..പിന്നെ ഞാൻ അടിച്ചത് വേദനിച്ചോ ?”
പെട്ടെന്ന് സ്നേഹം വന്നപോലെ മായേച്ചി എന്നെ നോക്കി .

“ആഹ്…”
ഞാൻ വല്യ താല്പര്യമില്ലാത്ത മട്ടിൽ മൂളി .

“ആണോ ? ശരിക്കും ?”
മായേച്ചി ഒന്നുടെ ചോദിച്ചു .

“ഇല്ലെടി ..ഞാൻ ചുമ്മാ പറഞ്ഞതാ ..”
ഞാൻ ചിരിയിയുടെ അവളെ നോക്കി .

“ആണോ..എന്നാലും വേണ്ടില്ല..എടി മഞ്ജു നീ കണ്ണടച്ചേ ,ഞാൻ എന്റെ അനിയന് ഒരുമ്മ കൊടുക്കട്ടെ ”
മായേച്ചി മഞ്ജുസിനെ നോക്കി ചിരിയോടെ പറഞ്ഞു .

“ഓ പിന്നെ അതിപ്പോ ഞാൻ കണ്ടാലും കുഴപ്പം ഒന്നുമില്ല .’
മഞ്ജുസ് ചിരിയോടെ പറഞ്ഞു .

അതോടെ മായേച്ചി ചിരിച്ചുകൊണ്ട് എന്റെ നെറ്റിയിൽ പയ്യെ മുത്തി .മഞ്ജുസും അതൊരു കൗതുകത്തോടെ നോക്കിയിരുന്നു .

“സോറി …”
മായേച്ചി സ്വല്പം വിഷമത്തോടെ പറഞ്ഞു എന്നെ നോക്കി .

“അതൊന്നും സാരമില്ല മായേച്ചി . പക്ഷെ എനിക്ക് മറ്റേ കാര്യത്തിലാ വിഷമം ”
ഞാൻ ചെറിയ നീരസത്തോടെ പറഞ്ഞു .

“കണ്ണാ ..പ്ലീസ് നമുക്കതു വിടാം ”
മായേച്ചി ഒന്നുടെ പറഞ്ഞു എന്റെ ഇടം കൈ പിടിച്ചു .

“ഓക്കേ…”
ഞാനും മൂളി .

അന്നത്തെ ദിവസം പിന്നെ മായേച്ചിയെ ഞങ്ങൾ പോകാൻ സമ്മതിച്ചില്ല . ഹേമന്റി വീട്ടിൽ ഒറ്റക്കാവും എന്നൊക്കെ അവൾ പരാതി പറഞ്ഞപ്പോൾ മഞ്ജുസ് കാറുമെടുത്ത് പോയി ഹേമാന്റിയെ കൂട്ടികൊണ്ട് വന്നു .
ആക്സിഡന്റ് പറ്റി കിടന്ന എന്നെ കണ്ണൻ ഹേമാന്റി ഹോസ്പിറ്റലിൽ വന്നിരുന്നെങ്കിലും വീട്ടിൽ വരുന്നത് അന്നാദ്യമാണ് . പിന്നെ കുറച്ചു നേരം ഞാൻ അവരോടു സംസാരിച്ചിരുന്നു . അന്നത്തെ ദിവസം അങ്ങനെ എല്ലാംകൊണ്ടും സന്തോഷമായിരുന്നു .

ആള് കൂടുതൽ ഉള്ളതുകൊണ്ട് തന്നെ സംസാരവും കളിചിരിയുമൊക്കെ ആയി ഞങ്ങൾ കിടക്കാൻ തന്നെ വൈകി .

എല്ലാം കഴിഞ്ഞു മഞ്ജു റൂമിനുള്ളിൽ എത്തുമ്പോൾ സമയം പന്ത്രണ്ട് കഴിഞ്ഞു കാണും . രാത്രിയിലെ കുളിയൊക്കെ കഴിഞ്ഞു സെറ്റപ്പായിട്ടാണ് കക്ഷിയുടെ വരവ് !

Leave a Reply

Your email address will not be published. Required fields are marked *