അപൂർവ ജാതകം 7 [MR. കിംഗ് ലയർ]

Posted by

“””അതെ എന്റെ അനിയത്തിയുടെ ദേഹത്ത് തൊട്ടുള്ള കളിയൊന്നും വേണ്ട “””

വിജയ് ഇന്ദുവിനെ നോക്കി പറഞ്ഞു….

“””അയ്യോ…. നിനക്ക് എപ്പോ തുടങ്ങി അനിയത്തിയുടെ ഈ സ്നേഹം… “”

ഇന്ദു വിജയോട് തിരക്കി….

“””അവളെ ഞാൻ പലതും പറയും… അത് പോലെ വേറെ ആരും ഒന്നും പറയണത് എനിക്ക് ഇഷ്ടമല്ല “””

വിജയ് വർഷയെ നോക്കി പറഞ്ഞു….

എല്ലാവരും അവനെ അത്ഭുതത്തോടെ നോക്കി….

“”എടാ… ചേട്ടാ… നീ അധികം സോപ്പ് ഇടണ്ട…. ആ ഡയറിമിൽക് ഞാൻ തരൂല “”

വർഷ വിജയെ നോക്കി കൊഞ്ഞനം കുത്തി കൊണ്ട് പറഞ്ഞു…

“””പോടീ പട്ടി…. വെറുതെ അല്ല നിനക്ക് ഇങ്ങനെ ഒക്കെ കിഴുക്ക് കിട്ടുന്നെ “””

അവൻ അവളെ നോക്കി പറഞ്ഞു….

അതിനും അവിടെ ഒരു കൂട്ടച്ചിരി മുഴങ്ങി…

“””പ്രിയ മോളേ ലേശം സാമ്പാർ ഒഴിച്ചേ “””

ശേഖരൻ പ്രിയയോട്‌ പറഞ്ഞു….

അവൾ വിജയുടെ അരികിൽ ഇരിക്കുന്ന ചെറിയച്ഛന് വിളംബി കൊടുത്തു…

“””അതെ… ഇങ്ങനെ ഒരാൾ ഉള്ളത് മറക്കല്ലേ… “”

വിജയ് പ്രിയയെ നോക്കി പറഞ്ഞു…. അവൾ അവനെ നോക്കി കണ്ണുരുട്ടി….

“””നീ നോക്കി പേടിപ്പിക്കുകയൊന്നും വേണ്ട…. “””

ഒരു ചിരിയോടെ അവൾ പറഞ്ഞു… അവൾ അവനെ ഇടതു കൈയിൽ ഒന്ന് നുള്ളി….

“””അമ്മേ…. സ്സ് “””

അവളുടെ നുള്ളലിൽ അവൻ അറിയാതെ വിളിച്ചു….

“””എന്താ അച്ചു “””

ഊർമിള വിജയെ നോക്കി ചോദിച്ചു….

“””ഇവൾ എന്നെ നുള്ളി “””

വിജയെ പ്രിയയെ നോക്കി പറഞ്ഞു… അവൾ നാണം കൊണ്ട് മുഖം താഴ്ത്തി നിന്നു….

“””എന്തുവാ അച്ചു ഇതു…..ഇപ്പോഴും ഇള്ളകുട്ടിയാണ് എന്നാ വിചാരം “”

ഇന്ദു വിജയെ നോക്കി പറഞ്ഞു…. അവൻ അതിനും ഒരു വളിച്ച ചിരി സമ്മാനിച്ചു….

“””ഈ സ്നേഹവും സന്തോഷവും എന്നും കണ്ടാൽ മതി… “”

ഊർമിള പറഞ്ഞു…

പെട്ടന്ന് ഗോവിന്ദന്റെ മുഖത്തു വീണ്ടും ഒരു വിഷാദം നിഴലടിച്ചു…. അവൻ പത്മാവതിയെയും ശേഖരനെയും നോക്കി അവരുടെ അവസ്ഥയും മറിച്ചല്ല….

ഗോവിന്ദൻ വേഗം കഴിപ്പ് മതിയാക്കി എഴുനേറ്റു… ശേഷം കൈ കഴുകി മുറിയിൽ പോയി ഒരു കവർ എടുത്തു വന്നു അപ്പോഴും ബാക്കിയുള്ളവർ കഴിക്കുകയാണ്….

ഗോവിന്ദൻ അത് ഉർമിളക്ക് നൽകി….

“”””എന്റെ പ്രിയപത്നിക്ക് എന്റെ പിറന്നാൾ സമ്മാനം…. “””

Leave a Reply

Your email address will not be published. Required fields are marked *