അപൂർവ ജാതകം 7 [MR. കിംഗ് ലയർ]

Posted by

വിജയ് എന്നാ അച്ചുവിന്റെ ജാതകപ്രകാരം അവൻ ആദ്യം വിവാഹം കഴിക്കുന്ന പെൺകുട്ടി എത്രയും പെട്ടന്ന് തന്നെ മരണപ്പെടും എന്നായിരുന്നു…… അങ്ങനെ അവൻ സ്വപ്നങ്ങളിൽ കണ്ട ഒരു പെൺകുട്ടിയെ തന്നെ വീട്ടുകാരുടെ സമ്മതത്തോടെ അവൻ വിവാഹം കഴിച്ചു….ശ്രീപ്രിയ

ശ്രീപ്രിയ എന്നാ വിജയുടെ ഭാര്യയുടെ അച്ഛൻ നേരത്തെ മരിച്ചതാണ്…. അവൾക്ക് സ്വന്തം എന്ന് പറയാൻ ആകെ ഉള്ളത് രണ്ടാനമ്മ പാർവതി അനുജത്തി ശ്രീനന്ദന…..

അങ്ങനെ ശ്രീപ്രിയ എന്നാ പ്രിയ വിജയുടെ സ്വന്തം ശ്രീക്കുട്ടി വിജയുടെ സ്വന്തം ആവുകയാണ്….. വിവാഹ ശേഷം അവർ തമ്മിൽ ഉള്ള പ്രണയം……ജാതകത്തിലെ ദോഷം അറിയിതെ ഉള്ള പ്രണയം…..

പക്ഷെ അവർക്ക് ചുറ്റും അവർപോലും അറിയാതെ അസാധാരണമായ എന്തോ കാര്യങ്ങൾ നടക്കുന്നുണ്ടായിരുന്നു….

¿————————-¿

കിരാതമാലയുടെ ഉച്ചിയിൽ നിന്നും ഒരു ചെറിയ തുരങ്കം വഴി ആ സന്യാസി ഒരു കൈയിൽ തന്റെ ദണ്ഡും കുത്തിപ്പിടിച്ചു….. മറുകൈയിൽ ഒരു പന്തവും ആയി താഴേക്ക് ഇറങ്ങുകയാണ്……. ആ തുരങ്കം ചെന്ന് അവസാനിക്കുന്നത് മാന്ത്രിക ഗുഹയുടെ കവാടത്തിനു മുന്നിൽ…… അതെ ഇന്ദുമതിയുടെ സ്വപ്നത്തിൽ ദൃശ്യമായ അത്ര മാന്ത്രികഗുഹ……. ആ സന്യാസി ഗുഹയുടെ ഉള്ളിലേക്ക് നടന്നു……

<______________________>

പ്രണയകാമസുന്ദര നിമിഷങ്ങൾ ആസ്വദിച്ചു പ്രിയയും വിജയും മെല്ലെ ഉറക്കത്തിന്റെ മടിത്തട്ടിലേക്ക് വഴുതി വീണു……

തുടരുന്നു……

സൂര്യകിരണങ്ങൾ ഭൂമിയിൽ പതിച്ചതോടെ ഉറക്കത്തിന്റെ മടിത്തട്ടിൽ നിന്നും പ്രിയ മെല്ലെ മിഴികൾ തുറന്നു ഉണർന്നു.. വിജയുടെ മാറിൽ നിന്നും തലയുയർത്തിയ പ്രിയ ആദ്യം കണ്ടത് തന്നെ തന്റെ നല്ല പാതിയുടെ മുഖമാണ്…… നിഷ്കളങ്കമായി ഉറങ്ങുന്ന അവന്റെ മുഖഭാവം കണ്ടതോടെ അവളുടെ അധരങ്ങളിൽ ചെറിയൊരു ചിരി വിരിഞ്ഞു….

തങ്ങളെ പുതച്ചിരിക്കുന്നു പുതപ്പിൻ കീഴിൽ ഇരുവരും നഗ്നർ ആണെന്ന ബോധ്യം ഉത്ഭവിച്ചതോടെ അവളുടെ പൂനിലാവ് പോലെ ഇരുന്ന മുഖം നാണത്തിന്റെ കിരണങ്ങളാൽ തിളങ്ങി വന്നു…. അവൾ ഉയർന്നു വിജയുടെ നെറ്റിത്തടത്തിൽ തന്റെ അധരങ്ങൾ അമർത്തി ചുംബിച്ച ശേഷം അവൾ പൂർണ നഗ്നയായി കട്ടിൽ വിട്ടിറങ്ങി ബാത്റൂം ലക്ഷ്യമാക്കി നടന്നു…..

ഷവറിൽ നിന്നും തണുത്ത ജലം അവളുടെ സ്വർണ മേനിയിലേക്ക് വീഴുന്ന ആ നിമിഷവും അവളുടെ രക്തവർണമാർന്ന അധരങ്ങളിൽ ആ ചെറുപുഞ്ചിരി സൂര്യ ശോഭപോലെ തിളങ്ങി നിന്നു…..

കുളി കഴിഞ്ഞു ഇറങ്ങിയപ്പോഴും വിജയ് അഗാധമായ നിദ്രയിൽ തന്നെയായിരുന്നു……

പ്രിയ കുളി കഴിഞ്ഞു വെള്ള സാരിയിൽ കറുത്ത ചിത്രപ്പണികൾ ഉള്ള ഒരു സാരിയും കറുത്ത ബ്ലൗസും അണിഞ്ഞു മുടിയിൽ തോർത്തും ചുറ്റി മെല്ലെ വിജയുടെ അരികിലേക്ക് എത്തി….

അവൾ അവനരികിലെക്ക് ഇരുന്നു ശേഷം അവളുടെ കരങ്ങളാൽ അവന്റെ മൂർദ്ധാവിൽ മെല്ലെ തലോടി….

“അച്ചേട്ടാ….. “

Leave a Reply

Your email address will not be published. Required fields are marked *