അപൂർവ ജാതകം 7 [MR. കിംഗ് ലയർ]

Posted by

അപ്പോൾ ആണ് ഇല്ലിക്കലിലേക്ക് ഗോവിന്ദനും ശേഖരനും മടങ്ങി എത്തുന്നത്……

അവരുടെ കാറിന്റെ ശബ്ദം കേട്ട് അകത്തു നിന്നും ഊർമിള പുറത്തേക്ക് വന്നു….. ബെൻസ് കാറിന്റെ ഡോർ തുറന്നു ഉമ്മറത്തേക്ക് ഇരുവരും കയറി…..

“””ആഹാ…. വന്നോ ചേട്ടനും അനിയനും….. ഒരു വഴിക്ക് പോയാൽ…. പോയ വഴി ആണ്…… എന്നാ വീട്ടിൽ ഉള്ളവരുടെ അവസ്ഥ എന്താണ് എന്ന് ചിന്തിക്കോ… അതും ഇല്ല “””

അവർ വന്നു കയറിയപ്പോൾ തന്നെ ഊർമിള പരാതിയുടെ കെട്ടുപൊട്ടിച്ചു……

“””എന്റെ ഉമേ…. നീ ഒന്ന് മിണ്ടാതെ നിൽക്ക്…..”””

അവളുടെ അടുത്തേക്ക് വന്നു കൊണ്ട് ഗോവിന്ദൻ പറഞ്ഞു…..

“””ഇന്ദു എവിടെ ഏട്ടത്തി “””

പിന്നാലെ എത്തിയ ശേഖരൻ ചോദിച്ചു…

“””ഇന്ദുവിന്‌ നല്ല തലവേദന….. ദേ ഇപ്പൊ മുറിയിലേക്ക് പോയിട്ടുണ്ട്…… “””

ഊർമിള ശേഖരനോട് ആയി പറഞ്ഞു….

“”””ഉമേ….. മക്കള് എന്ത്യേ “””

തന്റെ കൈയിൽ ഇരുന്ന പെട്ടന്ന് ഭാര്യക്ക് നൽകി കൊണ്ട് ഗോവിന്ദൻ ചോദിച്ചു….

“””അച്ചും… പ്രിയമോളും…നമ്മുടെ വർഷ കുട്ടിയും കൂടി ഇപ്പൊ കാറും എടുത്തു പുറത്തേക്ക് പോയി….. “”

ഊർമിള ഒരു ചിരിയോടെ ഭർത്താവിന്റെ ചോദ്യത്തിന് മറുപടി നൽകി…..

അങ്ങനെ അവർ അകത്തേക്ക് കയറി…. നേരെ പത്മാവതി അമ്മയുടെ മുറിയിലേക്ക് ചെന്നു…..

“””അമ്മേ…. “”

ഗോവിന്ദൻ അമ്മയുടെ മുറിക്ക് ഉള്ളിൽ കയറി കൊണ്ട് വിളിച്ചു….

ഗോവിന്ദന് പിന്നാലെ ശേഖരനും ഉർമിളയും ഉണ്ടായിരുന്നു….

“””ആ മക്കള് വന്നോ…. എങ്ങിനെ ഉണ്ടായി യാത്ര “””

അകത്തെ ചാരുകസേരയിൽ ഇരുന്നു കൊണ്ട് അവർ ചോദിച്ചു…

“”കുഴപ്പമില്ലായിരുന്നു അമ്മേ “”

ശേഖരൻ ആണ് മറുപടി പറഞ്ഞത്…..

“””ഉമേ… മോള് ഒന്ന് പുറത്തേക്ക് നിന്നെ എനിക്ക് ഇവരോട് ഒരു കാര്യം സംസാരിക്കാൻ ഉണ്ട് “””

പത്മാവതിയമ്മ ഉർമിളയോട് പറഞ്ഞു…

“”ശരിയമ്മേ…. “”

അതും പറഞ്ഞു അവൾ പുറത്തേക്ക് നടന്നു….

””ശേഖരാ…. നീ ആ വാതൽ അടച്ചേ “”

പത്മാവതി ശേഖരനോട് പറഞ്ഞു… അവൻ വേഗം വാതൽ അടച്ചു കുറ്റിയിട്ടു….

“”മക്കള് ഇവിടെ വന്നിരിക്ക് “”

അവർ കട്ടിൽ ചൂണ്ടി പറഞ്ഞു…. ഗോവിന്ദനും ശേഖരനും ആ കട്ടിലിൽ അമ്മക്ക് അഭിമുഖമായി ഇരുന്നു…..

“””എന്താ… അച്ചുവിന്റെ കാര്യത്തിൽ നിങ്ങളുടെ തീരുമാനം “””

പത്മാവതി തന്റെ മക്കളെ നോക്കി ചോദിച്ചു…

“””അത് അമ്മേ… അവന്റെ റിസൾട്ട്‌ വരട്ടെ… എന്നിട്ട് ടൗണിലെ ബിസ്സിനെസ്സ് എല്ലാം അവനെ ഏല്പിക്കാം “””

ഗോവിന്ദൻ അമ്മക്ക് മറുപടി നൽകി….

Leave a Reply

Your email address will not be published. Required fields are marked *