‘അയ്യടാ, അങ്ങനെ കണ്ടവൻമാർക്കു കൊടുക്കാനുള്ളതല്ല. എന്റെ കന്യകാത്വം ഒരാളേ എടുക്കൂ. മേലേട്ട് രാജീവ് മേനോൻ എന്ന അപ്പു..എന്റെ ചക്കരക്കുട്ടൻ,’ അവന്റെ മുഖത്തേക്കു കൈവിരൽ കൊണ്ടു കുത്തിയിട്ട് അവൾ പറഞ്ഞു.
‘ഹും’ അഞ്ജലിയോടുള്ള ഈർഷ്യ മുഴുവൻ അപ്പു കാറിന്റെ ആക്സിലറേറ്ററിൽ തീർത്തു. ഒന്നു മുരണ്ടുശബ്ദിച്ചിട്ട് മിനിക്കൂപ്പർ മുന്നോട്ടു കുതിച്ചു.
‘എന്നോടുള്ള ദേഷ്യം എന്തിനാവോ പാവം കാറിനോടു തീർക്കണത്.’ അവൾ കണ്ണുരുട്ടി അദ്ഭുതം കാട്ടി ചോദിച്ചു.അപ്പു മിണ്ടിയില്ല.
‘അല്ലാ, എന്റെ കാര്യം പോട്ടെ, സാർ എന്താണ് ഉദ്ദേശ്യം.ആജീവനാന്തം കന്യകനായിരിക്കുമോ’ അവൾ വീണ്ടും ചൊറിയാൻ തുടങ്ങി.
‘ഇരിക്കും,നല്ല ഒരു ഭാര്യ വരുമെന്നു കരുതിയാ ഇത്രനാൾ കാത്തത്. എന്നിട്ടു വന്നത് ഇങ്ങനെയും. ഞാൻ ഇനി സന്യാസത്തിനു പോകുവാ. ഉത്തരാഖണ്ഡിലേക്കു പോകാനാ പ്ലാൻ.’ മുന്നോട്ടു നോക്കി വണ്ടിയോടിക്കുന്നതിനിടെ അപ്പു പറഞ്ഞു.
നല്ലകാര്യം. ചിരിയമർത്തി അഞ്ജലി പറഞ്ഞു, ‘ഇന്ത്യക്ക് നല്ലൊരു സന്ന്യാസിയുടെ കുറവുണ്ട്’
അവൾ മനസ്സിൽ പറയുവായിരുന്നു.അപ്പുക്കുട്ടാ.നിന്റെ സന്യാസമൊക്കെ ഈ രണ്ടാഴ്ച കൊണ്ട് ഞാൻ അവസാനിപ്പിച്ചു തരണ്ട്..ഈ അഞ്ജലിയുടെ സ്വന്തമാക്കും നിന്നെ ഞാൻ. വിടില്ല നിന്നെ…വിട്ടുകൊടുക്കില്ല ഈ ജന്മം ഒന്നിനും, നീയത്രയ്ക്കു പാവമാണ്..
കന്യകാത്വത്തെക്കുറിച്ച് ആലോചിച്ചപ്പോൾ അഞ്ജലി തന്നെക്കുറിച്ച് ഓർക്കുകയായിരു്ന്നു.കോളജിൽ പഠിക്കുമ്പോൾ രേഷ്മയൊക്കെ തന്‌റെ വിർജിനിറ്റി എത്രപെട്ടെന്നാണു കളഞ്ഞത്.എന്നാൽ താനോ, ഫെമിനിസ്റ്റായി നടക്കുമ്പോളും ബുള്ളറ്റ് ഓടിക്കുമ്പോളും എല്ലാവരും തന്നെ ഒരു ബോൾഡ് ആൻഡ് അഡ്വഞ്ചറസ് പെണ്ണായി കരുതി.എ്ന്നാൽ ഉള്ളിന്‌റെ ഉള്ളിൽ താനെന്നുമൊരു പാലക്കാടൻ പെൺകൊടിയായിരുന്നു.