വിവാഹം കഴിഞ്ഞു രണ്ടു മാസത്തിനു ശേഷമാണ് അപ്പുവും അഞ്ജലിയും അഞ്ജലിയുടെ തറവാടായ അണിമംഗലത്തേക്കു പോയത്.വിവാഹത്തിനു തൊട്ടുപിന്നാലെ ഒന്നു പോയിരുന്നെങ്കിലും പെ്ട്ടെന്നു മടങ്ങിയിരുന്നു. ഇത്തവണ പോയത് രണ്ടാഴ്ച നിൽക്കാൻ ഉറച്ചാണ്.ആദ്യം കലുഷിതമായ അവരുടെ ബന്ധം ഇടയ്ക്കൊന്നു ചൂടുപിടിച്ചിരുന്നെങ്കിലും രേഷ്മ സംഭവത്തെക്കുറിച്ചുള്ള അഞ്ജലിയുടെ വെളിപ്പെടുത്തൽ വീണ്ടും ചവർപ്പു ക്ഷണിച്ചുവരുത്തി.
വിലകൂടിയ ഒരു സെറ്റുസാരിയും പച്ചപ്പട്ടിൽ തീർത്ത ബ്ലൗസുമായിരുന്നു അഞ്ജലിയുടെ വേഷം.കൈകളിൽ വളകളും കഴുത്തിൽ വജ്രനെക്ക്ലേസും പിന്നെ താലിമാലയും. സ്വർണനിറമുള്ള ചെമ്പൻ മുടി അവൾ ഒതുക്കാതെ പറത്തിയിട്ടിരുന്നു. അതിന്റെ ഒത്ത നടുക്കുള്ള സീമന്തരേഖയിൽ സുമംഗലി ആണെന്നറിയിക്കാനുള്ള സിന്ദൂരം ചാർത്തിയിരുന്നു.ദേവലോകത്തു നിന്നുള്ള കന്യക ഭൂമിയിലേക്ക് ഇറങ്ങിവന്നതു പോലെ സൗന്ദര്യത്തിന്റെയും ഐശ്വര്യത്തിന്റെയും നിറകുടമായി അവൾ നിന്നു.അച്ഛമ്മയോടും ഭർതൃപിതാവായ ഹരിമേനോനോടും യാത്ര പറഞ്ഞ് അവൾ മിനിക്കൂപ്പറിന്റെ മുൻസീറ്റിലേക്കു കയറി. ഡ്രൈവിങ് സീറ്റിൽ, സ്റ്റീയറിങ്ങിൽ ചുമ്മാ താളം പിടിച്ചുകൊണ്ട് അപ്പു ഇരിപ്പുണ്ടായിരുന്നു.
‘പോകാം.’ സീറ്റിൽ കയറിയിരുന്ന ശേഷം അവനെ നോക്കാതെ മുന്നോട്ടു നോക്കി അവൾ പറഞ്ഞു.
അപ്പു അവളുടെ മുഖത്തൊന്നു പാളി നോക്കി. നെറ്റിയിലിട്ട സിന്ദൂരം കണ്ടു.ആദ്യമായാണ് അവൾ സിന്ദൂരം അണിയുന്നത്.
‘കന്യകാത്വം നഷ്ടപ്പെട്ട ശേഷമാ പെൺകുട്ടികൾ സാധാരണ നെറ്റിയിൽ സിന്ദൂരം ഇടുന്നത് ‘അപ്പു ചുമ്മാ അടിച്ചുവിട്ടു.ഈയിടെയായി തരംകിട്ടുമ്പോളെല്ലാം അഞ്ജലിയെ ചൊറിയുന്നത് അവൻ ഒരുഹോബി ആക്കി മാറ്റിയിരുന്നു.
‘കന്യകാത്വം നഷ്ടപ്പെടുത്താൻ ഭർത്താവിന് ഉദ്ദേശ്യം ഇല്ലെങ്കിൽ പാവം പെൺകുട്ടികൾ എന്തു ചെയ്യും.വഴിയിൽ കൂടെ പോകുന്നവനു കന്യകാത്വം കൊടുക്കാൻ പറ്റില്ലല്ലോ.ഇതു വീട്ടുകാരെ ബോധിപ്പിക്കാൻ ഇട്ടതാ.അവരെങ്കിലും വിചാരിച്ചോട്ടെ മോൾടെ കന്യകാത്വം മരുമകൻ എടുത്തൂന്ന്…’ അഞ്ജലി ഉരുളയ്ക്കുപ്പേരി പോലെ മറുപടി കൊടുത്തു.
‘വഴിയിൽ കൂടി പോകുന്നവൻമാർക്കു വേണേൽ കൊടുത്തോ, ഞാൻ ചോദിക്കാൻ ഒന്നും വരണില്ല. ഉഡായിപ്പ് പരിപാടികളാണല്ലോ പണ്ടേ
കൈയിൽ’ അവൻ ഒന്നു കുത്തി പറഞ്ഞു.