‘അപ്പൂ,’ അവന്റെ മുഖത്തു തന്റെ അണിവിരൽ കൊണ്ട് തൊട്ടിട്ടു അഞ്ജലി പറഞ്ഞു.’എനിക്കറിയാം എന്താണ് നിനക്ക് രേഷ്മയോടു ദേഷ്യമെന്ന്. അക്കാര്യം തന്നെയാണു ഞാൻ പറഞ്ഞുവരുന്നത്.’
‘അന്നു രേഷ്മയും ഞാനും ചേർന്നൊരുക്കിയ ഒരു നാടകമായിരുന്നു അത്. എങ്ങനെയും ഡിവോഴ്സ് വേണമെന്ന് ഞാൻ നിർബന്ധം പിടിച്ചപ്പോൾ രേഷ്മയാണ് ആ ഐഡിയ ഇട്ടത്.’
‘നാടകമോ, എന്തു നാടകം, എന്തായിരുന്നു പ്ലാൻ.’ അപ്പു അഞ്ജലിയോടു ചോദിച്ചു.
‘നിന്നെ രേഷ്മ വശീകരിക്കും.എന്നിട്ടു നിങ്ങൾ തമ്മിൽ..’
‘ഞങ്ങൾ തമ്മിൽ എന്ത്’ അപ്പു ചോദിച്ചു.
‘നിങ്ങൾ തമ്മിൽ ഇന്റിമേറ്റാകുമ്പോൾ അതിന്റെ വീഡിയോ എടുക്കും.’ അവൾ താഴ്ന്ന സ്വരത്തിൽ പറഞ്ഞു.
‘ആരു വീഡിയോ എടുക്കും’ അപ്പു ചോദിച്ചു.
‘ഞാൻ. ഞാൻ അന്ന് ആ റൂമിലെ കർട്ടനു പിന്നിൽ ഞാൻ കാമറയുമായി ഇരുപ്പുണ്ടായിരുന്നു, പക്ഷേ ഞങ്ങളുടെ പ്ലാൻ പൊളിഞ്ഞു.അന്നാണ് അപ്പുവിന് എന്നോടുള്ള ഇഷ്ടം എനിക്കു ശരിക്കും മനസ്സിലായത്. അതോടെ അപ്പു അപ്പൂന്നു പറയുമ്പോ എന്റെ മനസ്സിൽ ഒരു കുത്തു തുടങ്ങി. പിന്നെ നീയായി എന്റെ എല്ലാം.’ അഞ്ജലി പറ്ഞ്ഞു.
‘ഓഹോ…’അപ്പു ഒന്നു തലയാട്ടി.
‘അ്ഞ്ജലീ ഞാൻ ഒന്നു ചോദിച്ചോട്ടെ.’
‘എന്തു വേണെലും എന്റെ അപ്പു ചോദിച്ചോ, ഇനി മടി വേണ്ടാട്ടോ…’ ചിരിയോടെ അഞ്ജലി പറഞ്ഞു.
‘ഒന്ന് ആലോചി്ച്ചു നോക്കിയേ..എനിക്ക് അഞ്ജലിയെ ഇഷ്ടമല്ലെന്നു വെയ്യ്ക്കൂ.ഒഴിവാക്കണം എന്ന് ആഗ്രഹം.ഒരു പുരുഷനെ നഗ്‌നനാക്കി അ്ഞ്ജലിയുടെ മുറിയിലേക്ക് സെക്സ് ചെയ്യാൻ വിട്ടിട്ടു ഞാൻ ക്യാമറയുമായി മുറിയിലിരുന്നാൽ എന്താകും എന്നെക്കുറിച്ചു പിന്നീടുള്ള അഭിപ്രായം.’തണുത്ത സ്വരത്തിലാണ് അപ്പു അതു പറഞ്ഞതെങ്കിലും അവന്റെ മുഖത്തേക്കു രക്തം ഇരച്ചുകയറുന്നതു കാണാമായിരുന്നു.