എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു.
അത്രമേൽ ഇഷ്ടമായ് നിന്നെയെൻ പുണ്യമേ
ദൂരതീരങ്ങളും ശ്യാമമേഘങ്ങളും സാക്ഷികൾ……
പ്രണയാതുരമായ ആ വരികൾ അവൾ പാടുമ്പോൾ അപ്പു അഞ്ജലിയെ നോക്കി.പ്രണയത്തിന്റെ എല്ലാ ഭംഗിയും വിടർന്ന അവളുടെ മുഖം.കാതരമായ അവളുടെ മിഴികൾ അവനെ ഉറ്റു നോക്കി ഇരുന്നു. അവളുടെ മുഖത്ത് സ്വർഗീയമായ പുഞ്ചിരി വിടർന്നു നിന്നു.
അപ്പൂ, എന്നിലേക്ക് വരൂ, അലിഞ്ഞു ചേരു, എന്നെ പൂർണതയുള്ളവളാക്കൂ,
ആരുമറിയാതെ അവളുടെ അന്ത രംഗം കൂടെപ്പാടി.
( തുടരും)