‘അല്ല, അഞ്‌ജലിക്ക് വിരോധം ഒന്നുമില്ലേ? ‘ അപ്പു ചോദിച്ചു.
എന്തിന്? അവൾ തിരിച്ച് ചോദിച്ചു.
‘സ്വതിനെല്ലാം എന്നെ അനന്തരാവകാശി ആക്കിയതിന്. ‘ അപ്പു ചോദിച്ചു.
അഞ്ജലി അവനു സമീപം വന്നു.
‘എനിക്ക് എന്ത് വിരോധം?.വഴിയേ പോയവർക്കൊന്നുമല്ലല്ലോ , എന്റെ ചക്കരയ്ക്കല്ലേ തന്നത്.എന്റെയും എന്റെ സ്വത്തുക്കളുടെയും അവകാശി നീ അല്ലാതെ പിന്നെ ആരാ? ഐ ലവ് യൂ സോ മച്ച് കണ്ണാ, നീ അല്ലാതെ എനിക്കൊരു സ്വത്തും വേണ്ട. ‘ വികാരാധീനനായി അഞ്ജലി അവന്റെ മുഖം പിടിച്ചുയർത്തി തെരു തെരെ ചുംബിച്ചു.
പെണ്ണിന്റെ പ്രണയം എന്നാൽ എന്താണെന്ന് മനസ്സിലാക്കുകയായിരുന്നു അപ്പു.
ആയിരം കാൽക്കുലേഷനുമായി ജീവിച്ച അഞ്ജലി മാഞ്ഞു മറഞ്ഞിരുന്നു. ഇന്നവൾക്ക് ഒന്നിനെ പറ്റിയും ചിന്തയില്ല. ശരീരത്തിലെ ഓരോ കോശവും തുടിച്ചത് അപ്പുവിന് വേണ്ടിയായിരുന്നു.
അവളുടെ അപ്പുവിന് വേണ്ടി മാത്രം.
അപ്പുവിന്റെ ഉള്ളിൽ അവളുടെ വാക്കുകൾ കുളിര് കോരിയിട്ടു.എന്നാൽ തന്റെ ധാർഷ്ട്യം അങ്ങനെ അടിയറ വയ്ക്കാൻ അവന് കഴിയുമായിരുന്നില്ല.
‘അതൊക്കെ ശരി, ബട്ട് ഇങ്ങനെ ഉമ്മ ഒന്നും വെക്കേണ്ട.അതിനു സമയമാകുമ്പോൾ പറയാം : അപ്പു അറുത്തു മുറിച്ച് പറഞ്ഞു.
‘ ആണോ ? എങ്കിൽ ഉമ്മ വയ്ക്കുന്നില്ല.
പകരം നിന്നെ അങ്ങ് കടിച്ചു കൊല്ലും. ‘
അവന്റെ കവിളിൽ തന്റെ ദന്തക്ഷതങ്ങൾ ഏൽപ്പിച്ച് കൊണ്ട് അഞ്ജലി പറഞ്ഞു.
‘അയ്യോ വേദനിച്ചേ : അപ്പു ബഹളം വെച്ചു. പൊട്ടിച്ചിരിച്ചു കൊണ്ട് അഞ്ജലി മുറിയിൽ നിന്ന് ഓടി.
‘നിൽക്കെടി അവിടെ, ‘ അപ്പു അവളുടെ പിന്നാലെ കുതിച്ചു , ചെന്ന് നിന്നത് കൃഷ്ണകുമാറിന്റെ സരോജയുടെയും മുന്നിൽ.
‘എന്താ മോനെ ഓടുന്നെ : സരോജ കള്ളച്ചിരിയോടെ ചോദിച്ചു.
‘ഒരു എലി ആന്റി : . ദെ ഇത് വഴി പോയി. അപ്പു വീണിടത്ത് കിടന്നു ഉരുണ്ടു.
‘ഉം, ആ എലി കടിച്ചതാണോ നിന്റെ കവിളത്ത് എന്തോ തിണർത്തു കിടക്കുന്നു. ‘ കൃഷ്ണകുമാർ ചോദിച്ചു.